ബിഎസ്-VI മോജോ 300 ഉടൻ, ആദ്യ ടീസർ ചിത്രം പങ്കുവെച്ച് മഹീന്ദ്ര

മഹീന്ദ്ര ടൂവീലേഴ്സിന്റെ ഫ്ലാഗ്ഷിപ്പ് സ്പോർട്സ് ടൂററായ മോജോയുടെ ബിഎസ്-VI പരിഷ്ക്കാരണങ്ങളുമായി വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി കമ്പനി പുതിയ ടീസർ ചിത്രം പങ്കുവെച്ച് മോട്ടോർസൈക്കിളിന്റെ അരങ്ങേറ്റത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുകയാണ്.

ബിഎസ്-VI മോജോ 300 ഉടൻ, ആദ്യ ടീസർ ചിത്രം പങ്കുവെച്ച് മഹീന്ദ്ര

ചിത്രത്തിലൂടെ പുതിയ 2020 ബിഎസ്-VI മോജോ 300-ന്റെ രൂപഘടന മഹീന്ദ്ര വ്യക്തമാക്കുന്നു. വരാനിരിക്കുന്ന സ്പോർട്സ് ടൂററിന് നിലവിലെ മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും ലഭിക്കുന്നില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

ബിഎസ്-VI മോജോ 300 ഉടൻ, ആദ്യ ടീസർ ചിത്രം പങ്കുവെച്ച് മഹീന്ദ്ര

അടുത്തിടെ പരീക്ഷണയോട്ടം നടത്തിയ പ്രോട്ടോടൈപ്പുമായി ഇത് പൊരുത്തപ്പെടുന്നു. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എഞ്ചിൻ പരിഷ്ക്കരിക്കുന്നതൊഴിച്ചാൽ സ്പോർട്സ് ടൂററിന് കോസ്മെറ്റിക് നവീകരണങ്ങളൊന്നും മഹീന്ദ്ര സമ്മാനിക്കുന്നില്ല.

MOST READ: ബിഎസ് VI അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

ബിഎസ്-VI മോജോ 300 ഉടൻ, ആദ്യ ടീസർ ചിത്രം പങ്കുവെച്ച് മഹീന്ദ്ര

ജാവ ബി‌എസ്-VI മോട്ടോർസൈക്കിളുകളിൽ കാണുന്ന അതേ 295 സിസി ലിക്വിഡ്-കൂൾഡ് DOHC ഫ്യുവൽ ഇഞ്ചക്ഷൻ സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോജോ 300-നും കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ യൂണിറ്റ് 26.8 bhp കരുത്തിൽ 30 Nm torque സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്.

ബിഎസ്-VI മോജോ 300 ഉടൻ, ആദ്യ ടീസർ ചിത്രം പങ്കുവെച്ച് മഹീന്ദ്ര

ബി‌എസ്-IV നെ അപേക്ഷിച്ച് പരിഷ്ക്കരിച്ച മോജോയ്ക്ക് വിലക്കയറ്റം നാമമാത്രമാകും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതായത് ബി‌എസ്-VI പതിപ്പിന് ഏകദേശം 2 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടെന്ന് പ്രതീക്ഷിക്കാം എന്ന് ചുരുക്കം.

MOST READ: 200 സിസി മോഡലുമായി ഹോണ്ട എത്തുന്നു, അവതരണം ഉടൻ ഉണ്ടായേക്കും

ബിഎസ്-VI മോജോ 300 ഉടൻ, ആദ്യ ടീസർ ചിത്രം പങ്കുവെച്ച് മഹീന്ദ്ര

ബജാജ് ഡൊമിനാർ 400, കെടിഎം ഡ്യൂക്ക് 200, റോയൽ എൻഫീൽഡ് ഹിമാലയൻ തുടങ്ങിയ ശക്തരായ മോഡലുകളെയാണ് ടൂറിംഗ് മോട്ടോർസൈക്കിൾ ശ്രേണിയിൽ മോജോ നേരിടുക.

ബിഎസ്-VI മോജോ 300 ഉടൻ, ആദ്യ ടീസർ ചിത്രം പങ്കുവെച്ച് മഹീന്ദ്ര

2015-ലാണ് മഹീന്ദ്ര മോജോ 300-നെ ആദ്യമായി വിപണിയിൽ അവതരിപ്പിച്ചത്. തുടർന്ന് ടൂറിംഗ് മോട്ടോർസൈക്കിൾ ഉപഭോക്താക്കൾക്കിടയിൽ വളരെയധികം നേടാനും മോജോയ്ക്ക് സാധിച്ചു. എങ്കിലും കാര്യമായ വിജയം വിപണിയിൽ കൈവരിക്കുന്നതിൽ ബൈക്ക് പരാജയപ്പെട്ടു.

MOST READ: ഹീറോ എക്‌സ്ട്രീം 160R; കൂടുതൽ അടുത്തറിയാൻ വോക്ക് എറൗണ്ട് വീഡിയോ

ബിഎസ്-VI മോജോ 300 ഉടൻ, ആദ്യ ടീസർ ചിത്രം പങ്കുവെച്ച് മഹീന്ദ്ര

മോട്ടോർസൈക്കിൾ നിരൂപകർ മോജോയുടെ റൈഡിംഗ് മികവിനെയും വലിയ ഫ്യുവൽ ടാങ്കിനെയും പ്രശംസിച്ചെങ്കിലും സർവീസ് സെന്ററുകളുടെയും ഡീലർഷിപ്പുകളുടെയും അഭാവവും മറ്റ് ചില കാരണങ്ങളും കൊണ്ടാണ് മോജോ വിപണിയിൽ വിജയമാകാതെ പോയത്.

ബിഎസ്-VI മോജോ 300 ഉടൻ, ആദ്യ ടീസർ ചിത്രം പങ്കുവെച്ച് മഹീന്ദ്ര

വിശാലമായ ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ മഹീന്ദ്ര ഉൽ‌പ്പന്നങ്ങൾക്ക് ആനുകാലിക പരിഷ്ക്കരണങ്ങൾ ലഭിക്കാതിരുന്നതും മോജോയ്ക്ക് തിരിച്ചടിയായി. രണ്ടാംവരവിൽ ഇതിനെല്ലാം കമ്പനി പരിഹാരം കണ്ടാൽ മാത്രമേ മോജോയ്ക്ക് വിപണിയിൽ പിടിച്ചു നിൽക്കാൻ സാധിക്കൂ.

Most Read Articles

Malayalam
English summary
BS6 2020 Mahindra Mojo Officially Teased. Read in Malayalam
Story first published: Monday, July 13, 2020, 12:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X