Just In
- 32 min ago
തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി
- 1 hr ago
ഇന്ന് ബുക്ക് ചെയ്താൽ 2022 ഡെലിവറി ലഭിച്ചേക്കാം; പുതിയ മഹീന്ദ്ര ഥാറിനായി 10 മാസം വരെ കാത്തിരിക്കണം
- 13 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 13 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
Don't Miss
- Finance
നഷ്ടത്തില്‍ ചുവടുവെച്ച് വിപണി; എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസി ബാങ്ക്, എസ്ബിഐ ഓഹരികൾ തകർച്ചയിൽ
- News
മാര്‍പാപ്പ ഇറാഖിലേക്ക്; ചരിത്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം, ഷിയാ പണ്ഡിതരുമായി ചര്‍ച്ച, വിശദാംശങ്ങള്‍ ഇങ്ങനെ
- Movies
മോണിംഗ് ടാസ്ക്കിനിടെ കാലിന് വയ്യെന്ന് സായ്; 'നാടകത്തിന്' പിന്നാലെ ഇടഞ്ഞ് ഫിറോസും
- Sports
IND vs ENG: 1988ന് ശേഷം ഇങ്ങനെ ഇതാദ്യം, ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ നാണക്കേട്
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎസ്-VI മോജോയുടെ പുത്തൻ ടീസർ വീഡിയോയുമായി മഹീന്ദ്ര
മഹീന്ദ്ര ടു വീലേഴ്‌സ് തങ്ങളുടെ മുൻനിര ടൂറിംഗ് മോട്ടോർസൈക്കിളായ മോജോയുടെ ബിഎസ്-VI പതിപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കാൻ പദ്ധതിയിടുകയാണ്.

പുതിയ കളർ ചോയിസുകൾക്കൊപ്പം ബിഎസ്-VI സവിശേഷതകളിലേക്ക് പരിഷ്ക്കരിച്ച പുതിയ മഹീന്ദ്ര മോജോ അതിന്റെ ബിഎസ്-IV മോഡലിൽ നിന്ന് മറ്റ് പ്രധാന മാറ്റങ്ങളൊന്നും വഹിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ബിഎസ്-VI മോജോ 300 പതിപ്പിനായുള്ള ബുക്കിംഗും കമ്പനി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് 5,000 രൂപ ടോക്കൺ തുകയായി നൽകി ബൈക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നവീകരിച്ച മോഡലിന് ഏകദേശം രണ്ട് ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.
MOST READ: കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

ഇപ്പോൾ ബിഎസ്-VI മഹീന്ദ്ര മോജോയുടെ പുതിയ ടീസർ വീഡിയോ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. ഇതിൽ ബൈക്കിന്റെ എല്ലാ കളർ ഓപ്ഷനുകളും ഇന്ത്യൻ ബ്രാൻഡ് വെളിപ്പെടുത്തുന്നു. റെഡ് അഗേറ്റ്, ബ്ലാക്ക് പേൾ, റൂബി റെഡ്, ഗാർനെറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് ഓപ്ഷനുകളാണ് മോട്ടസൈക്കിളിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

നാല് കളർ ഓപ്ഷനുകൾക്കും ബ്ലാക്ക് വീലുകളാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. യഥാർത്ഥ പതിപ്പിൽ നിന്ന് വ്യത്യസ്തമായി ബിഎസ്-VI മോഡലിന് ഇരട്ട എക്‌സ്‌ഹോസ്റ്റുകളോ അപ്സൈഡ് ഡൗൺ ഫോർക്കുകളോ ലഭിക്കുന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ 2020 മഹീന്ദ്ര മോജോ പരിഷ്ക്കരിച്ച UT300 ആണെന്ന് ചുരുക്കം.
MOST READ: 250 സിസി ഫോർ സിലിണ്ടർ മോട്ടോർസൈക്കിളുമായി യമഹയും എത്തുന്നു

ഒരു വലിയ ഡ്യുവൽ ഹെഡ്‌ലാമ്പ്, ഡ്യുവൽ-ചാനൽ എബിഎസ്, 21 ലിറ്റർ ഫ്യുവൽ ടാങ്ക്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 320 mm ഫ്രണ്ട് പെറ്റൽ ഡിസ്ക് ബ്രേക്ക്, പിൻഭാഗത്ത് 240 mm യൂണിറ്റ്, എൽഇഡി ടെയിൽ ലാമ്പ് മുതലായവ മോജോ 300-ലെ ഏറ്റവും പ്രധാന സവിശേഷതകളാണ്.

സോഫ്റ്റ് ഓഫ്‌റോഡിംഗ് കഴിവുകളുള്ള ഒരു ടൂറർ മോട്ടോർസൈക്കിൾ ആയതിനാൽ ഫ്രണ്ട് സസ്‌പെൻഷൻ ട്രാവൽ 143 മില്ലീമിറ്ററായി സജ്ജീകരിച്ചപ്പോൾ റിയർ മോണോഷോക്ക് 135 മില്ലീമീറ്റർ ട്രാവൽ നൽകുന്നു.
MOST READ: റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ജാവ

മുമ്പ് സൂചിപ്പിച്ചതുപോലെ സൈലിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ ഘടകങ്ങളുടെ കാര്യത്തിൽ ബിഎസ്-VI മഹീന്ദ്ര മോജോ കാര്യമായ പുരോഗതി കൈവരിക്കുന്നില്ല. പവർ കണക്കുകൾ അതിന്റെ ബിഎസ്-IV മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ അല്പം വ്യത്യാസപ്പെടാം. എങ്കിലും അതേ 294.72 സിസി ലിക്വിഡ്-കൂൾഡ് DOHC സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാകും മഹീന്ദ്ര മുന്നോട്ടുകൊണ്ടുപോവുക.

ബിഎസ്-IV അവതാരത്തിൽ 26.6 bhp കരുത്തും 28 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമായിരുന്നു ഈ എഞ്ചിൻ. ഇത് ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരുന്നത്. ഇതേ എഞ്ചിൻ തന്നെയാണ് മഹീന്ദ്രയുടെ കീഴിലുള്ള ജാവ മോട്ടോഡസൈക്കിളുകളിലും കമ്പനി ഉപയോഗിക്കുന്നത്.