റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ജാവ

ഉപഭോക്താക്കള്‍ക്കായി റോഡ്സൈഡ് അസിസ്റ്റന്‍സ് (RSA) പ്രോഗ്രാം അവതരിപ്പിച്ച് ജാവ. ബ്രാന്‍ഡിന്റെ മൂന്ന് മോഡലുകള്‍ക്കും ഈ സൗകര്യം ലഭ്യമാണ്.

റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ജാവ

ജാവ, ജാവ 42, പെറാക്ക് മോഡലുകളാണ് നിലവില്‍ ബ്രാന്‍ഡില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തുന്നത്. ഒരു വര്‍ഷത്തേക്ക് ഏകദേശം 1,050 രൂപയാണ് ഉപഭോക്താക്കള്‍ ചെലവഴിക്കേണ്ടത്. പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, ബൈക്ക് സ്വന്തമാക്കി മൂന്ന വര്‍ഷം പിന്നിടുന്ന ഉപഭോക്താക്കള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാം.

റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ജാവ

ഇന്ത്യയിലെ 950 നഗരങ്ങളിലായി 24x7 സേവനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. വാഹനം ബ്രേക്ക്ഡൗണ്‍ ആകുകയാണെങ്കില്‍ ഷോറൂമുകളില്‍ എത്തിക്കുന്നതിനുള്ള സൗകര്യവും ഇതിനൊപ്പം ലഭ്യമാണ്. തകരാറുണ്ടായ സ്ഥലത്ത് നിന്ന് 100 കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യ സൗകര്യമാണ് കമ്പനി നല്‍കുന്നത്.

MOST READ: കൊവിഡ്-19; കോൺ‌ടാക്റ്റ്ലെസ് പ്രോഗ്രാം വിപുലീകരിക്കാൻ സ്കോഡ ഓട്ടോ ഇന്ത്യ

റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ജാവ

ഈ സൗകര്യത്തിന് പുറമേ, റോഡരികിലെ അറ്റകുറ്റപ്പണി, പഞ്ചര്‍, ഇന്ധന സഹായം, നഷ്ടപ്പെട്ട കീ വീണ്ടെടുക്കല്‍ എന്നിവയും ഈ സേവനത്തില്‍ ഉള്‍പ്പെടുന്നു. ബൈക്ക് ഒരു കുഴിയില്‍ വീഴുകയാണെങ്കില്‍, ക്രെയിന്‍ ഉപയോഗിച്ചുള്ള ഉയര്‍ത്തുന്നതിന് സഹായം ലഭ്യമാണ്, എന്നാല്‍ ഇതിന് അധിക ചെലവ് ഉപഭോക്താവ് നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ജാവ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പെറാക്കിന്റെ ഡെലിവറി ജാവ ആരംഭിച്ചു. ജാവ, ജാവ 42 മോഡലുകളുടെയും ഡെലിവറി ഉടന്‍ ആരംഭിക്കും.

MOST READ: ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ജാവ

ബിഎസ് VI പതിപ്പ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി. 2019 നവംബര്‍ മാസത്തിലാണ് പെറാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില.

റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ജാവ

നേരത്തെ വിപണിയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇത് നീളുകയായിരുന്നു. ജാവ, ജാവ 42 ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ കരുത്തേറിയ എഞ്ചിനാണ് പെറാക്കിന് നല്‍കിയിട്ടുള്ളത്.

MOST READ: കിയ സോനെറ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ജാവ

334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എഞ്ചിന്‍ 30 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. ജാവ, ജാവ 42 മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഡിസൈനിലാണ് പെറാക്ക് വിപണിയില്‍ എത്തുന്നത്.

റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ജാവ

രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിന് ലഭിച്ചിരിക്കുന്നത്. ഫ്‌ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്‌ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവ പെറാക്കിനെ വ്യത്യസ്തമാക്കും.

Most Read Articles

Malayalam
English summary
Jawa Introduced Roadside Assistance Service. Read in Malayalam.
Story first published: Wednesday, July 29, 2020, 10:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X