കൊവിഡ്-19; സുസുക്കി ജിക്സർ 250 മോഡലുകളുടെ ഉത്പാദനം വൈകുന്നു

കൊറോണ വൈറസ് വ്യാപനം സുസുക്കി ജിക‌്‌സർ 250, ജിക‌്‌സർ SF 250 മോഡലുകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതേ തുടർന്ന് 250 സിസി മോട്ടോർസൈക്കിളുകളുടെ കയറ്റുമതിയിലും ആഭ്യന്തര വിൽപ്പനയുടെ കാര്യത്തിലും കമ്പനിക്ക് തിരിച്ചിടിയാണ് ഉണ്ടായിരിക്കുന്നത്.

കൊവിഡ്-19; സുസുക്കി ജിക്സർ 250 മോഡലുകളുടെ ഉത്പാദനം വൈകുന്നു

കഴിഞ്ഞ വർഷമാണ് നമ്മുടെ രാജ്യത്തെ ക്വാർട്ടർ ലിറ്റർ ശ്രേണിയിലേക്ക് ജിക‌്‌സർ 250 മോഡലുകൾ ചുവടുവെക്കുന്നത്. തുടർന്ന് ഈ വിഭാഗത്തിൽ വ്യക്തമായ സ്വാധീനം നേടാനും ജാപ്പനീസ് ബ്രാൻഡിന് സാധിച്ചു. കമ്പനിയുടെ സുസുക്കി ഓയിൽ കൂളിംഗ് സിസ്റ്റം (SOCS) ഉൾക്കൊള്ളുന്ന ശക്തമായ എഞ്ചിൻ രണ്ട് ബൈക്കുകളെയും മികച്ചതാക്കി.

കൊവിഡ്-19; സുസുക്കി ജിക്സർ 250 മോഡലുകളുടെ ഉത്പാദനം വൈകുന്നു

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനിടയിലാണ് സുസുക്കി ജിക‌്‌സർ 250, ജിക്സെർ SF 250 എന്നിവയുടെ ബിഎസ്-VI പതിപ്പുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

MOST READ: പുതിയ ഡാർക്ക് മോഡ് OTA അപ്ഡേറ്റ് അവതരിപ്പിച്ച് ഏഥർ

കൊവിഡ്-19; സുസുക്കി ജിക്സർ 250 മോഡലുകളുടെ ഉത്പാദനം വൈകുന്നു

കണ്ടെയ്‌മെന്റ് സോണുകൾ ഒഴികെയുള്ള രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലോക്ക്ഡൗൺ സർക്കാർ പിൻവലിച്ചതോടെ ഇപ്പോൾ വാഹന വ്യവസായം ക്രമേണ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

കൊവിഡ്-19; സുസുക്കി ജിക്സർ 250 മോഡലുകളുടെ ഉത്പാദനം വൈകുന്നു

ആഴ്ചകളോളം നീണ്ട ലോക്ക്ഡൗൺ സുസുക്കി ഉൾപ്പെടെയുള്ള നിരവധി കമ്പനികളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ നിർമിച്ച സുസുക്കി ജിക്‌സർ 250 ഇരട്ടകളെ കമ്പനി ജപ്പാനിലും അവതരിപ്പിച്ചിരുന്നു.

MOST READ: മെയ് മാസത്തില്‍ 1,000 -ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഒഖിനാവ

കൊവിഡ്-19; സുസുക്കി ജിക്സർ 250 മോഡലുകളുടെ ഉത്പാദനം വൈകുന്നു

രണ്ട് മോഡലുകൾക്കും സുസുക്കിയുടെ ജന്മനാട്ടിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടർന്ന് പ്രവർത്തനം താത്ക്കാലികമായി നിർത്തിവെക്കേണ്ടി വന്നതിനാൽ നിലവിലെ സാഹചര്യത്തിൽ രണ്ട് ബൈക്കുകളുടെയും ഡെലിവറിയിൽ കാലതാമസമുണ്ടാകുമെന്ന് കമ്പനി പത്രക്കുറിപ്പ് ഇറക്കി.

കൊവിഡ്-19; സുസുക്കി ജിക്സർ 250 മോഡലുകളുടെ ഉത്പാദനം വൈകുന്നു

നേക്കഡ് ജിക്സർ 250 പതിപ്പിന് 1.63 ലക്ഷം രൂപയും ഫെയർഡ് പതിപ്പായ ജിക്സർ SF 250 പതിപ്പിന് 1.74 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. സുസുക്കിയുടെ മോട്ടോ ജിപി കളർ സ്കീമിലുള്ള ജിക്സർ SF250 മോഡലിന് 1.75 ലക്ഷം രൂപയുമാണ് വില.

MOST READ: സൂപ്പർലെഗെര V4 -ന്റെ ഉത്പാദനം ആരംഭിച്ച് ഡ്യുക്കാട്ടി

കൊവിഡ്-19; സുസുക്കി ജിക്സർ 250 മോഡലുകളുടെ ഉത്പാദനം വൈകുന്നു

രണ്ട് ബൈക്കുകളിലെയും 249 സിസി എഞ്ചിൻ 26.5 bhp കരുത്തിൽ 22.2 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ജിക്സർ 250 ഇരട്ടകളുടെ എഞ്ചിൻ ആറ് സ്പീഡ് ഗിയബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

കൊവിഡ്-19; സുസുക്കി ജിക്സർ 250 മോഡലുകളുടെ ഉത്പാദനം വൈകുന്നു

രണ്ട് മോഡലുകളിലും എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ‌ ലൈറ്റുകൾ, എൽസിഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങീ നിരവധി സവിശേഷതകൾ സുസുക്കി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം 250 സിസി ബൈക്ക് ശ്രേണിയിൽ ജാപ്പനീസ് മോഡലുകളെ ജനപ്രിയമാക്കാൻ സഹായിച്ചു.

Most Read Articles

Malayalam
English summary
BS6 Suzuki Gixxer 250 and Gixxer SF 250 Production Delayed. Read in Malayalam
Story first published: Friday, June 19, 2020, 18:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X