ടിവിഎസ് എൻടോർഖിന് വീണ്ടും വില വർധനവ്, ഇത്തവണ കൂടിയത് 500 രൂപ

ബിഎസ്-VI ഇരുചക്രവാഹനങ്ങളുടെ വില അടുത്തിടെയായി വർധിക്കുന്ന പ്രവണതയാണ് വിപണി സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ 125 സിസി സ്‌കൂട്ടർ വിഭാഗത്തിലെ താരമായ എൻടോർഖിന് അടുത്ത വില പരിഷ്ക്കരണവും ടിവിഎസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ടിവിഎസ് എൻടോർഖിന് വീണ്ടും വില വർധനവ്, ഇത്തവണ കൂടിയത് 500 രൂപ

എൻടോർഖിന്റെ ബിഎസ്-VI മോഡൽ 2020 മാർച്ചിൽ വിപണിയിലെത്തിയതിന് ശേഷം ഇത് മൂന്നാം തവണയാണ് വില വർധനവ് നേടുന്നത്. ഓഗസ്റ്റ് ആദ്യ വാരത്തിലാണ് 1,000 രൂപയുടെ ഉയർച്ച സ്കൂട്ടറിന് പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയം.

ടിവിഎസ് എൻടോർഖിന് വീണ്ടും വില വർധനവ്, ഇത്തവണ കൂടിയത് 500 രൂപ

എന്നാൽ ഒരു മാസത്തിനു ദേ പിന്നെയും ബിഎസ്-VI ടിവിഎസ് എൻടോർഖിന് 500 രൂപയുടെ വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. മൂന്ന് വേരിയന്റുകളിലായി എത്തുന്ന സ്കൂട്ടറിന്റെ ഡ്രം ബ്രേക്ക് പതിപ്പിന് ഇനി മുതൽ 68,385 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

MOST READ: തിരുവോണദിനത്തിൽ 1000 മോട്ടോർസൈക്കിളുകളുടെ ഡെലിവറികൾ നടത്തി റോയൽ എൻഫീൽഡ്

ടിവിഎസ് എൻടോർഖിന് വീണ്ടും വില വർധനവ്, ഇത്തവണ കൂടിയത് 500 രൂപ

അതേസമയം ഡിസ്‌ക് ബ്രേക്ക് മോഡലിന് 72,385 രൂപയും ഉയർന്ന റേസ് എഡിഷൻ വേരിയന്റിന് 74,865 രൂപയുമാണ് ഇനി എക്സ്ഷോറൂം വിലയായി നൽകേണ്ടത്. ടി‌വി‌എസ് അടുത്തിടെ എൻ‌ടോർഖ് 125 റേസ് എഡിഷന്റെ പുതിയ യെല്ലോ-ബ്ലാക്ക് പെയിന്റ് സ്കീം പുറത്തിറക്കിയിരുന്നു.

ടിവിഎസ് എൻടോർഖിന് വീണ്ടും വില വർധനവ്, ഇത്തവണ കൂടിയത് 500 രൂപ

ജാസിയർ നിറങ്ങളും ഗ്രാഫിക്സും കൂടാതെ സ്കൂട്ടറിന്റെ ഈ വേരിയന്റിന് അധിക സവിശേഷതകളും ലഭിക്കുന്നു എന്നത് സ്വാഗതാർഹമാണ്. അതിൽ ഒരു പൂർണ എൽഇഡി ഹെഡ്‌ലാമ്പും ഹസാർഡ് ലൈറ്റും ഉൾപ്പെടുന്നു. മറ്റെല്ലാ വശങ്ങളും ഇത് സ്റ്റാൻഡേർഡ് മോഡലിന് സമാനമായി തുടരുന്നു.

MOST READ: ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

ടിവിഎസ് എൻടോർഖിന് വീണ്ടും വില വർധനവ്, ഇത്തവണ കൂടിയത് 500 രൂപ

124.8 സിസി, ത്രീ-വാൽവ്, എയർ-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ടിവി‌എസ് എൻ‌ടോർഖിന് കരുത്തേകുന്നത്. ഇത് 7,000 rpm-ൽ 9.1 bhp പവറും 5,500 rpm-ൽ 10.5 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ടിവിഎസ് എൻടോർഖിന് വീണ്ടും വില വർധനവ്, ഇത്തവണ കൂടിയത് 500 രൂപ

12 ഇഞ്ച് അലോയ് വീലുകളാണ് സ്കൂട്ടറിന് ടിവിഎസ് സമ്മാനിച്ചിരിക്കുന്നത്. മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് എൻടോർഖിന്റെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.

MOST READ: 70,000 രൂപയ്ക്ക് കഫേറേസറായി രൂപംമാറി ബജാജ് ഡിസ്കവർ

ടിവിഎസ് എൻടോർഖിന് വീണ്ടും വില വർധനവ്, ഇത്തവണ കൂടിയത് 500 രൂപ

ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ ഓപ്ഷണലായി ഒരു ഫ്രണ്ട് ഡിസ്ക്കും തെരഞ്ഞെടുക്കാൻ സാധിക്കും. 118 കിലോഗ്രാം ഭാരത്തിലാണ് എൻടോർഖ് നിർമിച്ചിരിക്കുന്നത്. 5.8 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയാണ് സ്കൂട്ടറിനുള്ളത്.

ടിവിഎസ് എൻടോർഖിന് വീണ്ടും വില വർധനവ്, ഇത്തവണ കൂടിയത് 500 രൂപ

ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് ബ്ലൂടൂത്ത് സിസ്റ്റം, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, നാവിഗേഷന്‍ അസിസ്റ്റ്, ലാസ്റ്റ് പാര്‍ക്ക് ചെയ്ത ലൊക്കേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്, മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓട്ടോ എസ്എംഎസ്, ഫോണ്‍ സിഗ്‌നല്‍ ദൃഢത, ഫോണ്‍ ബാറ്ററി ദൃഢത തുടങ്ങിയ സംവിധാനങ്ങളും എൻടോർഖിന്റെ മാറ്റുകൂട്ടാൻ സഹായിക്കുന്നു.

Most Read Articles

Malayalam
English summary
BS6 TVS Ntorq 125 Got Price Hike Once Again. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X