ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കാൻ തയാറായി സിഫ്മോട്ടോ 300SR

ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഫ്മോട്ടോ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലേക്ക് ചുവടുവെച്ചിട്ട് അധികമായില്ല. നിലവിൽ വളരെ ചുരുക്കം ബൈക്കുകൾ മാത്രമാണ് കമ്പനി രാജ്യത്ത് വിൽക്കുന്നതെങ്കിലും സമീപഭാവിയിൽ നിരവധി മോഡലുകളാണ് ഇന്ത്യക്കായി അണിയറയിൽ ഒരുങ്ങുന്നത്.

ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കാൻ തയാറായി സിഫ്മോട്ടോ 300SR

അടുത്തതായി സിഫ്മോട്ടോ രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുന്ന മോഡലാണ് 300SR. ഇത് ഇതിനോടകം തന്നെ വിയറ്റ്നാമിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള മോട്ടോർസൈക്കിളിന്റെ കയറ്റുമതി പൂർണമായും ആരംഭിച്ചുവെന്നും അതിനാൽ ഇന്ത്യൻ വിപണിയിലെ ബൈക്കിന്റെ അരങ്ങേറ്റം അടുത്തുവെന്നും ഇത് സൂചിപ്പിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കാൻ തയാറായി സിഫ്മോട്ടോ 300SR

300SR ലഭിക്കുന്ന സിഫ് മോട്ടോയുടെ ആദ്യ വിദേശ വിപണികളിലൊന്നാണ് ഇന്ത്യ. സി‌എഫ്‌മോടോ 300NK-യുടെ ഫെയർഡ് പതിപ്പ് ഈ വർഷം മൂന്നാംപാദത്തിൽ ആഭ്യന്തര വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: റെട്രോ ക്ലാസിക് ലുക്കുമായി അപ്രീലിയ പഗാനി 150 വിപണിയിൽ

ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കാൻ തയാറായി സിഫ്മോട്ടോ 300SR

300SR‌ സി‌എഫ്‌മോട്ടോ ഇന്ത്യയിലെ ബ്രാൻഡിന്റെ ഒരു പ്രധാന ഉൽ‌പ്പന്നമായിരിക്കും. കാരണം 300 സി‌സി വിഭാഗത്തിൽ‌ കമ്പനിയുടെ ഒരേയൊരു ഓഫർ ഇപ്പോൾ‌ 300NK ആണ്.

ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കാൻ തയാറായി സിഫ്മോട്ടോ 300SR

ഈ മോഡൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് വളരെ പ്രചാരത്തിലുണ്ട്. തൽഫലമായി ഈ ശ്രേണിയിൽ ആക്രമണാത്മക വിലയോടെയാകും 300SR കമ്പനി അവതരിപ്പിക്കുക. ഇതിനായി പ്രാദേശികമായി മോട്ടോർസൈക്കിൾ കൂട്ടിച്ചേർക്കും.

MOST READ: പുതിയ ഡാർക്ക് മോഡ് OTA അപ്ഡേറ്റ് അവതരിപ്പിച്ച് ഏഥർ

ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കാൻ തയാറായി സിഫ്മോട്ടോ 300SR

എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളും, സ്‌പോർടി നിലപാടിനായി ഉയർന്ന ടെയിൽ വിഭാഗം, സ്പ്ലിറ്റ് സീറ്റുകൾ, മസ്കുലർ ഫ്യുവൽ ടാങ്ക്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, അലോയ് വീലുകൾ എന്നിവയാണ് ബൈക്കിലെ പ്രധാന സവിശേഷതകൾ.

ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കാൻ തയാറായി സിഫ്മോട്ടോ 300SR

അതോടൊപ്പം രണ്ട് റൈഡ് മോഡുകൾ, എബിഎസ്, USD ഫ്രണ്ട് ഫോർക്കുകൾ, 780 മില്ലീമീറ്റർ സീറ്റ് ഉയരം, 135 mm ഗ്രൗണ്ട് ക്ലിയറൻസ്, പൂർണ ഡിജിറ്റൽ കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും സിഫ്മോട്ടോ 300SR പതിപ്പിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിവുള്ള ഘടകങ്ങളാണ്.

MOST READ: കൊവിഡ്-19; സുസുക്കി ജിക്സർ 250 മോഡലുകളുടെ ഉത്പാദനം വൈകുന്നു

ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കാൻ തയാറായി സിഫ്മോട്ടോ 300SR

292.4 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സി‌എഫ്‌മോട്ടോ 300SR-ന് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 8,750 rpm-ൽ‌ പരമാവധി 29 bhp പവറും 7,250 rpm-ൽ‌ 25.3 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.

ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കാൻ തയാറായി സിഫ്മോട്ടോ 300SR

മികച്ച പെർഫോമെൻസും മികച്ച ഇന്ധനക്ഷമതയും ബോഷ് EFi ഉറപ്പാക്കുന്നു.ടി‌വി‌എസ് അപ്പാച്ചെ RR 310, കെ‌ടി‌എം RC 390 തുടങ്ങിയ സെഗ്‌മെന്റിലെ വമ്പൻ മോഡലുകളുമായിരിക്കും സി‌എഫ്‌മോട്ടോ 3300SR‌ ഇന്ത്യൻ വിപണിയിൽ മത്സരം നേരിടേണ്ടവരിക.

Most Read Articles

Malayalam
English summary
CFMoto 300SR Could Launch In India Soon. Read in Malayalam
Story first published: Saturday, June 20, 2020, 10:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X