അഡ്വഞ്ചര്‍ ടൂറര്‍ ശ്രേണിയിലേക്ക് 800 MT-യുമായി സിഎഫ് മോട്ടോ
ചൈനീസ് മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ സിഎഫ് മോട്ടോ അഡ്വഞ്ചര്‍ ടൂറര്‍ ശ്രേണിയിലേക്ക് പുതിയൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

800 MT എന്നറിയപ്പെടുന്ന മോഡല്‍ രണ്ട് വേരിയന്റുകളില്‍ പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വയര്‍-സ്പോക്ക് വീലുകളും ഡ്യുവല്‍-സ്പോര്‍ട്ട് ടയറുകളുമുള്ള ഒരു ഓഫ്-റോഡ് പതിപ്പും അലോയ് വീലുകളുള്ള ഓഫ്-റോഡ് പതിപ്പും ഉണ്ടായിരിക്കും.

800 MT, ബ്രാന്‍ഡ് നിരയിലെ 790 അഡ്വഞ്ചര്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 790 അഡ്വഞ്ചര്‍ മോഡലിലെ അതേ എഞ്ചിന്‍ തന്നെയാകും ഈ പതിപ്പിലും ഇടംപിടിക്കുക.

ഈ എഞ്ചിന്‍ 95 bhp കരുത്ത് ഉത്പാദിപ്പിക്കും. എന്നിരുന്നാലും, ഓസ്ട്രിയന്‍ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിഎഫ് മോട്ടോ 800 MT-ല്‍ പ്രകടനം വ്യത്യാസപ്പെടാം.

കിസ്‌ക ഡിസൈന്‍സ് രൂപകല്‍പ്പന ചെയ്ത സിഎഫ് മോട്ടോ 800 MT സ്‌പോര്‍ട്‌സ് ഷാര്‍പ്പ് സ്‌റ്റൈലിംഗ്, കോംപാക്ട് ഫ്രണ്ട് എന്‍ഡ്, ഡ്യുവല്‍-എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍ എന്നിവയുമായിട്ടാകും വിപണിയില്‍ എത്തുക.

ഓഫ്-റോഡ് പതിപ്പിന് നക്കിള്‍ ഗാര്‍ഡുകളും ഒരു വലിയ എഞ്ചിന്‍ സംപ് ഗാര്‍ഡും ലഭിക്കും. സിഎഫ് മോട്ടോ 800 MT-യെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, 2021-ന്റെ തുടക്കത്തില്‍ തന്നെ ഇത് അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. PHP 219,800 (ഏകദേശം 3.31 ലക്ഷം രൂപ) വിലയുണ്ട് പുതിയ മോഡലിന്.
MOST READ: ടൈഗൺ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; പ്രൊമോ വീഡിയോയുമായി ഫോക്‌സ്‌വാഗൺ

നിരവധി മാറ്റങ്ങളോടെയാണ് 2020 മോഡലിനെ കമ്പനി നവീകരിച്ചിരിക്കുന്നത്. പുതുക്കിയ സ്‌റ്റൈലിംഗ്, അഗ്രസീവ് ഫെയറിംഗും എല്‍ഇഡി ഹെഡ്‌ലാമ്പും പുതിയ മോഡലിന്റെ സവിശേഷതയാണ്.

പഴയ മോഡലില്‍ ഒരു ഹാലോജന്‍ യൂണിറ്റായിരുന്നു ഹെഡ്‌ലാമ്പ്. ഏഥന്‍സ് ബ്ലൂ, നെബുല വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. 400 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.
MOST READ: ആറ്റം ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ അടുത്ത വർഷം എത്തും; പരീക്ഷണയോട്ടം തുടർന്ന് മഹീന്ദ്ര

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും മെക്കാനിക്കല്‍ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഈ എഞ്ചിന്‍ 41 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. അതേസമയം ടോര്‍ഖ് സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ല.

ബ്രേക്കിംഗ് സജ്ജീകരണത്തിലേക്ക് വന്നാല്‍ മുന്‍ഭാഗത്ത് ട്വിന്‍, പെറ്റല്‍-ടൈപ്പ് റോട്ടറുകളും പിന്നില്‍ ഒരു ഡിസ്‌കും ഉള്‍പ്പെടുന്നു, സുരക്ഷയ്ക്കായി കോണ്ടിനെന്റല്‍ എബിഎസ് ഉള്‍പ്പെടുന്നു.

സസ്പെന്‍ഷന്‍ സജ്ജീകരണം അതിന്റെ മുന്‍ഗാമികളിലെ ഹാര്‍ഡ്വെയറിന് സമാനമാണ്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോ ഷോക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications








