Just In
- 1 min ago
ഇന്ത്യയെ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി പ്രഖ്യാപിച്ച് ഹോണ്ട
- 15 min ago
ശരിക്കും ഞെട്ടിച്ചു! പുതിയ ഭാവത്തിൽ പോണി ഹെറിറ്റേജ് സീരീസിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി
- 41 min ago
EQS മുൻനിര ഇലക്ട്രിക് സെഡാന് പിന്നാലെ EQB എസ്യുവിയും അവതരിപ്പിക്കാൻ മെർസിഡീസ്
- 2 hrs ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
Don't Miss
- News
ഇഡിയുടേത് കള്ള തെളിവുകൾ സൃഷ്ടിക്കൽ,സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞു;ജയരാജൻ
- Sports
IPL 2021: പൈസ വസൂലാവും! ആദ്യ സൂചനകള്‍ ഇങ്ങനെ, ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ കാത്തവര്
- Movies
സൂര്യയെ നിങ്ങള്‍ക്ക് മനസിലായിക്കോളും, പുതിയ വീട് ഡിഎഫ്കെ ആര്‍മിയുടെ പേരില്‍; ഫിറോസും സജ്നയും ലൈവില്‍
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആറ്റം ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ അടുത്ത വർഷം എത്തും; പരീക്ഷണയോട്ടം തുടർന്ന് മഹീന്ദ്ര
ഇലക്ട്രിക് വാഹനങ്ങളെ ഉള്‍ക്കൊള്ളാൻ തുടങ്ങിയിട്ടുണ്ട് ഇന്ത്യൻ നിരത്തുകള്‍. അതിനാൽ തന്നെ നിരവധി സെഗ്മെന്റുകളിൽ ബാറ്ററി വാഹനങ്ങൾ ഇന്ന് വിൽപ്പനയ്ക്ക് എത്തുന്നുമുണ്ട്.

മഹീന്ദ്ര ഇലക്ട്രിക് ഇന്ത്യൻ വിപണിയിൽ ആറ്റം എന്ന പുതിയ ക്വാഡ്രിസൈക്കിള്‍ പുറത്തിറക്കും. 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി ആദ്യമായി പ്രദർശിപ്പിച്ച മോഡൽ മികച്ച ശ്രദ്ധയാണ് നേടിയെടുത്തത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് ഇരിക്കാവുന്ന മനോഹരമായ കോംപാക്‌ട് വാഹനമാണ് ആറ്റം. ലോഞ്ചിന് മുന്നോടിയായി മഹീന്ദ്ര ആറ്റം ക്വാഡ്രിസൈക്കിളിന്റെ പരീക്ഷണയോട്ടത്തിലാണിപ്പോൾ.
MOST READ: വാണിജ്യ വാഹന നിരയുടെ വില വര്‍ധനവ് പ്രഖ്യാപിച്ച് ടാറ്റ

കുഞ്ഞൻ വാഹനത്തിന്റെ ചില സവിശേഷതകളും വിശദാംശങ്ങളും വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ മോട്ടോർബീം പുറത്തുവിട്ടിട്ടുണ്ട്. പരീക്ഷണയോട്ടത്തിനെത്തിയ ആറ്റം പ്രൊഡക്ഷൻ-റെഡി മോഡലാണെന്ന് തോന്നുന്നു. ക്വാഡ്രിസൈക്കിളിന്റെ ക്യാബിനുള്ളിൽ ഒരു സ്പെയർ വീൽ സ്ഥാപിച്ചിരിക്കുന്നതായി കാണാം.

എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മോഡലിലെ അലോയ് വീലുകളിൽ നിന്നും വ്യത്യസ്‌തമായി സ്റ്റീൽ വീലുകളാണ് ഇതിലുള്ളത്. പ്രൊഡക്ഷൻ-റെഡി മോഡലിന്റെ ഇന്റീരിയറുകളും സ്പൈ ഇമേജുകൾ വെളിപ്പെടുത്തുന്നു. ഒരു അടിസ്ഥാന ഇന്റീരിയർ ലേഔട്ട് സവിശേഷതയാണ് ആറ്റം മുമ്പോട്ടുകൊണ്ടുപോകുന്നത്.
MOST READ: ചരിത്രം കുറിക്കാൻ ആപ്പിൾ; സെൽഫ് ഡ്രൈവിംഗ് കാറിന്റെ അരങ്ങേറ്റം 2024-ൽ

എയർ-കോൺ വെന്റുകൾ, ഫ്ലാറ്റ്-ബോട്ടം ടൈപ്പ് സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡിൽ 12 വോൾട്ട് സോക്കറ്റിനൊപ്പം സ്ഥാപിച്ചിരിക്കുന്ന റോട്ടറി ഗിയർ ഡയൽ, റൗണ്ട് ആകൃതിയിലുള്ള ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ വാഹനത്തിൽ ഇടംപിടിച്ചിരിക്കുന്നു.

എന്നിരുന്നാലും ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച പ്രോട്ടോടൈപ്പ് മോഡലിൽ ഘടിപ്പിച്ച വലിയ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ പരീക്ഷണ മോഡലിൽ കാണുന്നില്ലെന്ന് തോന്നുന്നു. പിൻ-യാത്രക്കാരുടെ വിനോദം ലക്ഷ്യമിട്ടാണ് സ്‌ക്രീൻ സ്ഥാപിച്ചിരിക്കുന്നത്.
MOST READ: മമ്മൂട്ടിയുടെ ഗരാജിലേക്ക് 5 സ്റ്റാര്‍ സൗകര്യങ്ങളുമായി പുത്തന്‍ കാരവന്‍

വാഹനത്തിന്റെ അവതരണ സമയത്ത് ഇലക്ട്രിക് ക്വാഡ്രിസൈക്കിളിലേക്കുള്ള ഒരു ആഡ്-ഓൺ ആക്സസറിയായി ഇത് ഘടിപ്പിക്കാം. രാജ്യത്ത് വർധിച്ചുവരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം നിറവേറ്റാനാണ് മഹീന്ദ്ര ആറ്റം ശ്രമിക്കുന്നത്.

നിലവിലുള്ള ത്രീ-വീലറുകൾ ഓട്ടോറിക്ഷകൾക്ക് പകരമായി ഇത് ഉപയോഗിക്കും. അതോടൊപ്പം മെച്ചപ്പെട്ട സുരക്ഷയും സമാനമായ പ്രവർത്തന ചെലവിൽ കാലാവസ്ഥാ പരിരക്ഷയും ആറ്റം വാഗ്ദാനം ചെയ്യുന്നു.

ബെംഗളൂരുവിലെ കമ്പനിയുടെ പ്ലാന്റിലാണ് മഹീന്ദ്ര ആറ്റം നിർമിക്കുന്നത്. അവിടെ തന്നെയാണ് ബ്രാൻഡിന്റെ നിരയിലെ ലോ വോൾട്ടേജ് മോഡലുകൾ എല്ലാം നിർമിക്കുന്നത്. 15 കിലോവാട്ട് ഇലക്‌ട്രിക് മോട്ടോർ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്.

ഇത് പരമാവധി 70 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കാൻ യോഗ്യമായിരിക്കും. ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന ബജാജ് ക്യൂട്ട് ഇലക്ട്രിക് ക്വാഡ്രിസൈക്കിളുമായാകും ആറ്റം ഇലക്ട്രിക് മത്സരിക്കുക. ഈ വർഷം മൂന്നാം പാദത്തിൽ ആറ്റം വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ്-19 കാരണം അരങ്ങേറ്റം വൈകുകയായിരുന്നു.