ടൈഗൺ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; പ്രൊമോ വീഡിയോയുമായി ഫോക്‌സ്‌വാഗൺ

ഇന്ത്യയിൽ പുതിയ മോഡലുകൾ പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് ജർമൻ കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. നിലവിൽ ഇന്ത്യ 2.0 പദ്ധതിയിൽ പ്രവർത്തിക്കുന്ന ബ്രാൻഡ് അടുത്തതായി ടൈഗൺ എസ്‌യുവിയെയാകും അവതരിപ്പിക്കുക.

ടൈഗൺ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; പ്രൊമോ വീഡിയോയുമായി ഫോക്‌സ്‌വാഗൺ

ഇന്ത്യൻ വിപണി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നായ ടൈഗൺ മിഡ്-സൈസ് എസ്‌യുവിയെ ഫോക്‌സ്‌വാഗൺ അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കും.

ഔദ്യോഗിക അറങ്ങേറ്റത്തിന് മുമ്പ് വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ഒരു പുതിയ പ്രൊമോ വീഡിയോ കമ്പനി പുറത്തിറക്കി. ടി-ക്രോസ് എസ്‌യുവിയുടെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്ന ഈ കാർ ഇന്ത്യൻ ഉപഭോക്താക്കളെ വാഹനത്തിലേക്ക് ആകർഷിക്കുകയും ചെയ്യും.

MOST READ: ശ്രേണിയിലുടനീളം വില വര്‍ദ്ധനവ് പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

ടൈഗൺ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; പ്രൊമോ വീഡിയോയുമായി ഫോക്‌സ്‌വാഗൺ

ധാരാളം ക്രോം ഘടകങ്ങൾ ഉപയോഗിച്ചാണ് വാഹനത്തിന് പ്രീമിയം ലുക്ക് സമ്മാനിച്ചിരിക്കുന്നത്. ചൂടപ്പം പോലെ വിൽക്കുന്ന സെഗ്മെന്റിലെ എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ്, ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ എന്നിവയുമായാകും ജർമൻ ബ്രാൻഡ് മാറ്റുരയ്ക്കുക.

ടൈഗൺ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; പ്രൊമോ വീഡിയോയുമായി ഫോക്‌സ്‌വാഗൺ

ഫോക്സ്‌വാഗൺ ഗ്രൂപ്പിന് ഇന്ത്യയിലെ ഭാവി പരിപാടികൾ നിശ്ചയിക്കുന്ന ഒരു പ്രധാന മോഡലായിരിക്കും ടൈഗൺ. പ്രത്യേകിച്ചും കമ്പനിയുടെ MQB-IN-A0 അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ വാഹനമാകുമിത്. ഇത് MQB പ്ലാറ്റ്ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.

MOST READ: പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ടൈഗൺ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; പ്രൊമോ വീഡിയോയുമായി ഫോക്‌സ്‌വാഗൺ

കാറിന്റെ വില കുറയ്ക്കുന്നതിനായി പ്രാദേശികമായി ഇന്ത്യക്കായി പ്രത്യേകം നിർമിച്ചതാണ് ടൈഗൺ എസ്‌യുവിയെ. ഇതേ പ്ലാറ്റ്‌ഫോം ഇന്ത്യയിലെ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽ നിന്നുള്ള പുതിയ തലമുറ വാഹനങ്ങളെ സഹായിക്കും.

ടൈഗൺ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; പ്രൊമോ വീഡിയോയുമായി ഫോക്‌സ്‌വാഗൺ

പുതിയ സ്കോഡ റാപ്പിഡ് സെഡാനും വിഷൻ ഇൻ മിഡ്-സൈസ് എസ്‌യുവിയുടെ പ്രൊഡക്ഷൻ മോഡലും അടുത്ത വർഷം വിപണിയിലെത്തും. ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്സ്പോയിൽ ഫോക്‌സ്‌വാഗൺ ടൈഗണെ കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ചിരുന്നു.

MOST READ: ചരിത്രം കുറിക്കാൻ ആപ്പിൾ; സെൽഫ് ഡ്രൈവിംഗ് കാറിന്റെ അരങ്ങേറ്റം 2024-ൽ

ടൈഗൺ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; പ്രൊമോ വീഡിയോയുമായി ഫോക്‌സ്‌വാഗൺ

എന്നിരുന്നാലും നിർമാണത്തിലേക്ക് കടക്കുമ്പോൾ കൺസെപ്റ്റ് പതിപ്പിനോട് വളരെ സാമ്യമുള്ളതും കുറഞ്ഞ മാറ്റങ്ങളും ഇതിനുണ്ടാകും. എല്ലാ എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും കാർ വാഗ്ദാനം ചെയ്യും. എന്നാൽ ലോവർ വേരിയന്റുകളോ എൻട്രി ലെവൽ പതിപ്പുകളോ ഹാലോജനുകളായിരിക്കും ലഭ്യമാവുക.

ടൈഗൺ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; പ്രൊമോ വീഡിയോയുമായി ഫോക്‌സ്‌വാഗൺ

നിരവധി സവിശേഷതകളോടെയായിരിക്കും ഈ മിഡ്-സൈസ് എസ്‌യുവി വരിക. അത് ക്രെറ്റ, സെൽറ്റോസ് പോലുള്ള വാഹനങ്ങൾക്കെതിരെ പിടിച്ചുനിൽക്കാൻ ടൈഗണെ സഹായിക്കും. അകത്തളത്തിൽ ഡാഷ്‌ബോർഡിൽ ഒന്നിലധികം ലെയർ ഡിസൈനായിരിക്കും ഫോക്‌സ്‌വാഗൺ പരിചയപ്പെടുത്തുക.

MOST READ: വാണിജ്യ വാഹന നിരയുടെ വില വര്‍ധനവ് പ്രഖ്യാപിച്ച് ടാറ്റ

ടൈഗൺ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; പ്രൊമോ വീഡിയോയുമായി ഫോക്‌സ്‌വാഗൺ

അത് ആധുനികമായി കാണുകയും സ്ഥലബോധം ചേർക്കുകയും ചെയ്യും. മധ്യത്തിൽ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്ഥാപിച്ചിരിക്കുന്നു. ഒപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും അതിലേറെയും സവിശേഷതകൾക്കും ഇത് പിന്തുണ നൽകും.

ടൈഗൺ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; പ്രൊമോ വീഡിയോയുമായി ഫോക്‌സ്‌വാഗൺ

ഒരു മൊബൈൽ ഫോണിൽ നിന്ന് വാഹനത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ കാണാൻ ഉടമകളെ അനുവദിക്കുന്ന കണക്റ്റഡ് കാർ സാങ്കേതികവിദ്യ പോലുള്ള എന്തെങ്കിലും ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യുമെന്നും സൂചനയുണ്ട്.

ടൈഗൺ എസ്‌യുവിയുടെ അരങ്ങേറ്റം ഉടൻ; പ്രൊമോ വീഡിയോയുമായി ഫോക്‌സ്‌വാഗൺ

വാഹനത്തിന് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കും. കൂടാതെ സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നിവയും അത്തരം സവിശേഷതകളും ഉണ്ടാകും. സുരക്ഷയുടെ അടിസ്ഥാനത്തിൽ സ്റ്റാൻഡേർഡായി ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്‌സി, ട്രാക്ഷൻ കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ എന്നീ സവിശേഷതകളും നമുക്ക് കാണാനാകും.

Most Read Articles

Malayalam
English summary
Volkswagen Taigun SUV Promo Video Released. Read in Malayalam
Story first published: Tuesday, December 22, 2020, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X