ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാം; എക്‌സ്‌ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ച് ഹീറോ

ഹീറോ ഇലക്ട്രിക് ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ചു. പുതിയ എക്‌സ്‌ചേഞ്ച് സ്‌കീം നല്‍കുന്നതിന് ഇരുചക്ര വാഹന ഉപഭോക്തൃ ബ്രാന്‍ഡായ CredR-മായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചു.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാം; എക്‌സ്‌ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ച് ഹീറോ

എക്‌സ്‌ചേഞ്ച് പദ്ധതിയിലൂടെ കൂടുതല്‍ ഇവി ഉപഭോക്താക്കളെ ചേര്‍ക്കാന്‍ പങ്കാളിത്തം ലക്ഷ്യമിടുന്നു, ഇത് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ചില്ലറ വില്‍പ്പന ചെലവ് കുറയ്ക്കും. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നത് വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാം; എക്‌സ്‌ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ച് ഹീറോ

പുതിയ ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പകരമായി ഉപയോക്താക്കള്‍ക്ക് അവരുടെ ഉപയോഗിച്ച ഇരുചക്ര വാഹനങ്ങള്‍ക്ക് സൗകര്യപ്രദവും തടസ്സരഹിതവുമായ എക്‌സ്‌ചേഞ്ച് സ്‌കീം നല്‍കും. വാങ്ങുന്നവര്‍ക്ക് അവരുടെ പുതിയ വാഹനം ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുകയും ചെയ്യും.

MOST READ: പോളോ, വെന്റോ മോഡലുകൾക്ക് 1.35 ലക്ഷം രൂപയോളമുള്ള ഓഫറുകളുമായി ഫോക്‌സ്‌വാഗണ്‍

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാം; എക്‌സ്‌ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ച് ഹീറോ

സ്‌കീം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് രാജ്യമെമ്പാടുമുള്ള തെരഞ്ഞെടുത്ത നഗരങ്ങളിലെ ഏതെങ്കിലും ഹീറോ ഇലക്ട്രിക് ഷോറൂമുകള്‍ സന്ദര്‍ശിക്കാം. പരിശോധനയ്ക്കും മൂല്യനിര്‍ണ്ണയത്തിനുമായി അവര്‍ പഴയ പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാം; എക്‌സ്‌ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ച് ഹീറോ

ഷോറൂമിലെ പ്രൊപ്രൈറ്ററി പ്രൈസിംഗ് ആപ്ലിക്കേഷന്‍ വഴി CredR ഒരു തല്‍ക്ഷണ വില ഉദ്ധരണി / എസ്റ്റിമേറ്റ് നല്‍കും. അന്തിമ നടപടിക്രമമായി CredR പഴയ പെട്രോള്‍ പതിപ്പിന്റെ രേഖകളും നിലവിലെ സ്ഥിതിയും പരിശോധിക്കും. പുതിയ ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ അന്തിമ നിരക്കിനെ അപേക്ഷിച്ച് എക്‌സ്‌ചേഞ്ച് വില ക്രമീകരിക്കും.

MOST READ: കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫിറ്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില്‍പ്പനയ്ക്ക് എത്തുക അടുത്തവര്‍ഷം

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാം; എക്‌സ്‌ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ച് ഹീറോ

സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍, പഴയ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്കായി CredR തല്‍ക്ഷണ ഉദ്ധരണികള്‍ വാഗ്ദാനം ചെയ്യും, ഇത് മുന്‍കൂര്‍ വാങ്ങല്‍ വില കുറയ്ക്കാന്‍ സഹായിക്കും.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാം; എക്‌സ്‌ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ച് ഹീറോ

രാജ്യത്തെ സാധ്യതയുള്ള ഇവി വാങ്ങുന്നവര്‍ക്ക് ഹരിത മൊബിലിറ്റിയിലേക്ക് മാറുന്നത് ഇത് എളുപ്പമാക്കും. നിലവില്‍ ഡല്‍ഹി NCR, ഹൈദരാബാദ്, ജയ്പൂര്‍, ബെംഗളൂരു, പൂനെ എന്നിവിടങ്ങളില്‍ എക്സ്ചേഞ്ച് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. ഇത് ഉടന്‍ ഇന്ത്യയിലുടനീളമുള്ള മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

MOST READ: ഓട്ടോമാറ്റിക് വേരിയന്റുകളോട് പ്രിയം; സോനെറ്റിന്റെ ബുക്കിംഗിൽ 46 ശതമാനവും ക്ലച്ച്ലെസ് മോഡലുകൾക്ക്

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാം; എക്‌സ്‌ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ച് ഹീറോ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഈ ഉത്സവ സീസണില്‍ പരമാവധി ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനായി, ഹീറോ ഇലക്ട്രിക് അതിന്റെ ശ്രേണിയിലുള്ള മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. പരിമിതമായ കാലയളവിലേക്ക് മാത്രം ഉള്ളതായിരിക്കും ഈ ഓഫറുകള്‍.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാം; എക്‌സ്‌ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ച് ഹീറോ

ലിഥിയം അയണ്‍, ലെഡ്-ആസിഡ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ലെഡ്-ആസിഡ് മോഡലുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇപ്പോള്‍ രാജ്യത്തൊട്ടാകെയുള്ള ഹീറോ ഇലക്ട്രിക്കിന്റെ ഡീലര്‍ഷിപ്പുകള്‍ വഴി 3,000 രൂപയുടെയും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 5,000 രൂപയുടെയും കിഴിവ് ലഭിക്കും.

MOST READ: വില്‍പ്പനയില്‍ കരുത്ത് തെളിയിച്ച് സെല്‍റ്റോസ്; നാളിതുവരെ വിറ്റത് 1.25 ലക്ഷം യൂണിറ്റുകള്‍

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാം; എക്‌സ്‌ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ച് ഹീറോ

ഈ ഓഫറുകള്‍ കൂടാതെ, ബ്രാന്‍ഡിന്റെ റഫറല്‍ സ്‌കീം വഴി തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് 1,000 രൂപ വിലമതിക്കുന്ന അധിക ആനുകൂല്യങ്ങള്‍ ലഭിക്കും, മൊത്തം മൂല്യം 6,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാം; എക്‌സ്‌ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ച് ഹീറോ

ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ഈ പ്രത്യേക ഓഫറുകള്‍ 2020 നവംബര്‍ 14 വരെ സാധുതയുള്ളതാണ്. രാജ്യത്തൊട്ടാകെയുള്ള 500-ല്‍ അധികം ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിച്ച് വാങ്ങുന്നവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം.

Most Read Articles

Malayalam
English summary
Hero Electric Scooter Exchange Programme Announced In India. Read in Malayalam.
Story first published: Wednesday, November 11, 2020, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X