ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍; മാസ്‌ട്രോ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി

ഇന്ത്യന്‍ വിപണി ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചുവടുവെയ്ക്കുകയാണ്. ഇതിനോടകം തന്നെ നിരവധി നിര്‍മ്മാതാക്കള്‍ അവരുടെ ഇലക്ട്രിക്ക് മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചു.

ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍; മാസ്‌ട്രോ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി

2020 ഓട്ടോ എക്‌സ്‌പോ സാക്ഷ്യം വഹിച്ചതും ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോയും ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയിലേക്ക് പ്രവേശിക്കുന്നത്.

ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍; മാസ്‌ട്രോ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി

ഹീറോ നിരയില്‍ നിന്നും മാസ്‌ട്രോയാണ് ഇലക്ട്രിക്ക് പരിവേഷത്തില്‍ വിപണിയില്‍ എത്തുന്നത്. ഇലക്ട്രിക്ക് പരിവേഷത്തില്‍ എത്തുന്ന സ്‌കൂട്ടറിന്റെ പ്രോട്ടോടൈപ്പ് കമ്പനി വെളിപ്പെടുത്തി. ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടറാണ് ഇത്.

MOST READ: ഏഴ് നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; വിപണിയിലേക്ക് ഉടന്‍

ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍; മാസ്‌ട്രോ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി

2021 -ല്‍ ഈ മോഡല്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനൊപ്പം ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇമസ്‌ട്രോ പ്രോട്ടോ എന്ന് സ്‌കൂട്ടറിന്റെ വശങ്ങളില്‍ എഴുതിയിരിക്കുന്നത് കാണാം. ഡിസൈനില്‍ റെഗുലര്‍ പതിപ്പുമായി ഈ ഇലക്ട്രിക്ക് പതിപ്പിന് സാമ്യം തോന്നാം.

ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍; മാസ്‌ട്രോ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി

എന്നാല്‍ ഇലക്ട്രിക്ക് പതിപ്പിലേക്ക് വരുമ്പോള്‍ ഫീച്ചറുകളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും പറയുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ ഇടംപിടിച്ചിരിക്കുന്നത്. ചെമ്പ് നിറത്തിലുള്ള അലോയി വീലുകളും ഫ്രണ്ട് ഫോര്‍ക്ക് സ്ലൈഡറും പ്രോട്ടോടൈപ്പ് ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: രണ്ടും കൽപ്പിച്ച് എംജി, ഈ വർഷം മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കും

ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍; മാസ്‌ട്രോ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി

ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് നല്‍കാറുള്ളതുപോലെ പച്ച നിറത്തിലുള്ള ലൈസന്‍സ് പ്ലേറ്റാണ് സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നത്. ക്ലൗഡ് അധിഷ്ഠിത കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സ്‌കൂട്ടറിന്റെ സവിശേഷതയാണ്.

ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍; മാസ്‌ട്രോ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി

ഹീറോ മാസ്‌ട്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും രസകരമായ സവിശേഷതകളിലൊന്നാണ് ഗിയര്‍ അല്ലെങ്കില്‍ റൈഡ് മോഡ് തെരഞ്ഞെടുക്കലാണ്. ഡ്രൈവ്, പാര്‍ക്ക് അഥവാ റിവേഴ്‌സ് എന്നിവയില്‍ ഇമെസ്‌ട്രോ പ്രോട്ടോ പ്രവര്‍ത്തിക്കുന്നതിന്, ഹാന്‍ഡില്‍ബാറിന്റെ എല്‍എച്ച്എസ് (LHS) ഹാന്‍ഡ്ഗ്രിപ്പ് തിരിക്കേണ്ടതായിട്ടുണ്ട്.

MOST READ: ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍; മാസ്‌ട്രോ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി

പഴയ സ്‌കൂട്ടറുകളായ ബജാജ് പ്രിയ, എല്‍എംഎല്‍ വെസ്പ മുതലായവയില്‍ കണ്ടതിന് സമാനമാണിത്. അതേസമയം ഇവിടെ പ്രവര്‍ത്തിക്കാന്‍ ഒരു ക്ലച്ച് ഇല്ല. എന്നാല്‍ ഇലക്ട്രിക്ക് മോട്ടറിന്റെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

ഹീറോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍; മാസ്‌ട്രോ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി

സൂചനകള്‍ അനുസരിച്ച് ലിഥിയം അയണ്‍ ബാറ്ററി തന്നെയാകും സ്‌കൂട്ടറില്‍ ഇടംപിടിക്കുക. ഉടന്‍ തന്നെ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ കമ്പനി തന്നെ വെളിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Hero Maestro Electric Prototype Revealed. Read in Malayalam.
Story first published: Thursday, April 30, 2020, 21:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X