രണ്ടും കൽപ്പിച്ച് എംജി, ഈ വർഷം മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കും

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ് ഇന്ത്യൻ വിപണിയിൽ രണ്ടും കൽപ്പിച്ചാണ് ഈ വർഷത്തെ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നത്.

രണ്ടും കൽപ്പിച്ച് എംജി, ഈ വർഷം മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കും

എം‌ജി മോട്ടോർ ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ വർഷം മധ്യത്തോടെയാണ് ഹെക്‌ടർ മിഡ്-സൈസ് എസ്‌യുവിയുമായി രാജ്യത്ത് അരങ്ങേറ്റം കുറിക്കുന്നത്. വൻ വിജയമായി തീർന്ന പ്രശസ്തിയിലേക്കുള്ള പ്രാരംഭ കുതിച്ചുചാട്ടം മുതലെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

രണ്ടും കൽപ്പിച്ച് എംജി, ഈ വർഷം മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കും

ബ്രിട്ടീഷ് ബ്രാൻഡ് ഈ സാമ്പത്തിക വർഷത്തിൽ പുതിയ മൂന്ന് ഉൽ‌പ്പന്നങ്ങൾ അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഇവയെല്ലാം ഈ വർഷം ആദ്യം ഗ്രേറ്റർ നോയിഡയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനങ്ങളാണ് എന്നത് ശ്രദ്ധേയമാണ്.

MOST READ: ലോക്ക്ഡൗണ്‍: വാഹന നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടര്‍ വാഹന വകുപ്പ്

രണ്ടും കൽപ്പിച്ച് എംജി, ഈ വർഷം മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കും

SAIC ഉടമസ്ഥതയിലുള്ള ബ്രാൻഡ് EZ ഇവിയെ ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽ‌പ്പന്നമായി അവതരിപ്പിച്ചു. ഇതിന് ശേഷം മൂന്ന് യൂട്ടിലിറ്റി വാഹനങ്ങൾ വിപണിയിൽ എത്തിക്കാൻ തയാറായി കഴിഞ്ഞു എംജി. മൂന്ന്-വരി ഹെക്‌ടർ പ്ലസ് പതിപ്പാകും ആദ്യം വിപണിയിൽ ഇടംപിടിക്കുക.

രണ്ടും കൽപ്പിച്ച് എംജി, ഈ വർഷം മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കും

മധ്യനിര ക്യാപ്റ്റൻ ഇരിപ്പിട ക്രമീകരണത്തോടെ ഇത് വാഗ്‌ദാനം ചെയ്യും. സവിശേഷതകളും ഉപകരണ ലിസ്റ്റും സാധാരണ ഹെക്‌ടറുമായി സാമ്യമുള്ളതാണ്. മാത്രമല്ല ഇത് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ഏഴ് നിറങ്ങളില്‍ അണിഞ്ഞൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; വിപണിയിലേക്ക് ഉടന്‍

രണ്ടും കൽപ്പിച്ച് എംജി, ഈ വർഷം മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കും

രണ്ടാമതായെത്തുന്ന മറ്റൊരു മോഡൽ ടൊയോട്ട ഫോർച്യൂണറിന് വെല്ലുവിളിയാകുന്ന എം‌ജി ഗ്ലോസ്റ്റർ പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയാകും. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, മഹീന്ദ്ര ആൾട്യുറാസ് G4, ഇസൂസു MU-X എന്നിവയുടെ ഉയർന്ന വകഭേദങ്ങളോട് പുനർനിർമ്മിച്ച മാക്‌സസ് D90 മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ടും കൽപ്പിച്ച് എംജി, ഈ വർഷം മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കും

218 bhp കരുത്തും 480 Nm torque ഉം ആണ് വാഹനത്തിലെ 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ നൽകുന്നത്. ഫോർവീൽ ഡ്രൈവ് ഓപ്ഷനോടു കൂടി എത്തുന്ന ഗ്ലോസ്റ്റർ ഒരു ഓട്ടോമാറ്റിക് രിയർബോക്‌സുമായി മാത്രമേ വിപണിയിൽ എത്തൂ.

MOST READ: ഇനി സുസുക്കിയുടെ ഊഴം! ടൊയോട്ട RAV4 അടിസ്ഥാനമാക്കിയുള്ള എസ്‌യുവി ഉടൻ വിപണിയിലേക്ക്

രണ്ടും കൽപ്പിച്ച് എംജി, ഈ വർഷം മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കും

കണക്റ്റഡ് സവിശേഷതകളുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, ഹീറ്റഡ് ഒആർവിഎം, ത്രീ-സോൺ ഓട്ടോ എസി, ജെസ്റ്റർ നിയന്ത്രിത ടെയിൽഗേറ്റ്, ആംബിയന്റ് ലൈറ്റിംഗ്, എട്ട് ഇഞ്ച് എംഐഡി തുടങ്ങിയ പ്രീമിയം സവിശേഷതകളിലാണ് വാഹനത്തിൽ ഇടംപിടിക്കാൻ ഒരുങ്ങുന്നത്.

രണ്ടും കൽപ്പിച്ച് എംജി, ഈ വർഷം മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കും

പുതുതായി സമാരംഭിച്ച കിയ കാർണിവലിനും സെഗ്‌മെന്റിന്റെ മുൻനിരയിലുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്‌ക്കുമെതിരെ എംജി അവതരിപ്പിക്കുന്ന G10 മോഡലാകും മൂന്നാമതായി എത്തുക. പ്രീമിയം എംപിവിക്ക് 5,168 മില്ലീമീറ്റർ നീളവും 1,980 മില്ലീമീറ്റർ വീതിയും 1,928 മില്ലീമീറ്റർ ഉയരവുമുണ്ട്. ഏഴ്, എട്ട്, ഒമ്പത് സീറ്റുകളുള്ള കോൺഫിഗറേഷനുകളിൽ പ്രീമിയം വാഹനം തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ടൊയോട്ട അർബൻ ക്രൂയിസർ ഓഗസ്റ്റിൽ വിപണിയിൽ എത്തും

രണ്ടും കൽപ്പിച്ച് എംജി, ഈ വർഷം മൂന്ന് മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കും

ഇതിന്റെ 2.4 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 140 bhp കരുത്തും 210 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതോടൊപ്പം 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.9 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയും വാഹനത്തിൽ ഇടംപിടിക്കും. പ്രീമിയം പീപ്പിൾ മൂവർ ശ്രേണി അതിവേഗം വളരുന്നതിനാൽ, മാക്സസ് G10 അടിസ്ഥാനമാക്കിയുള്ള എം‌ജി G10 അടുത്ത വർഷം ആദ്യം വിൽപ്പനയ്‌ക്കെത്തും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor To Launch three Cars in This Financial Year. Read in Malayalam
Story first published: Thursday, April 30, 2020, 18:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X