ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI പ്രാബല്യത്തില്‍ വന്നു. ഇതിന്റെ ഭാഗാമായി കാറുകളും സ്‌കൂട്ടറുകളും എല്ലാം എഞ്ചിന്‍ നവീകരണത്തോടെ വിപണിയില്‍ എത്തി.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

എഞ്ചിന്‍ നവീകരണത്തിന്റെ ഭാഗമായി വിലയിലും മാറ്റങ്ങള്‍ ഉണ്ടായി. ബിഎസ് IV -നേക്കാള്‍ വില വര്‍ധനവാണ് ബിഎസ് VI -ലേക്ക് എഞ്ചിന്‍ നവീകരിച്ചപ്പോള്‍ ഉണ്ടായിരിക്കുന്നത്. വില വര്‍ധിച്ചെങ്കിലും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് മോഡലുകള്‍ എല്ലാം നിരത്തിലെത്തുന്നത്.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

അതുകൊണ്ട് തന്നെ മികച്ച മൈലേജാണ് ഈ മോഡലുകള്‍ക്കെല്ലാം ലഭിക്കുന്നത്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍ ഏതൊക്കെയെന്ന് നോക്കാം.

MOST READ: കൊവിഡ്-19; മാക്‌സിനെ കൂടെ കൂട്ടി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി എംജി

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ് -വില 51,754 രൂപ

ടിവിഎസ് നിരയിലെ ഐക്കണിക് സ്‌കൂട്ടാണ്, സ്‌കൂട്ടി പെപ് പ്ലസ്. വിപണിയില്‍ എത്തിയിട്ട് ഏകദേശം 25 വര്‍ഷം പിന്നിട്ടു. 51,754 രൂപയാണ് പുതിയ പതിപ്പിന്റെ വിപണിയിലെ വില.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

പഴയ ബിഎസ് IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6,500 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്. 90 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.

MOST READ: ടർബോ പെട്രോൾ കരുത്തിൽ കിക്‌സ് ഇന്ത്യയിലെത്തും! സ്ഥിരീകരിച്ച് നിസാൻ

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

ഈ എഞ്ചിന്‍ 6,500 rpm -ല്‍ 5 bhp കരുത്തും 4,000 rpm -ല്‍ 5.8 Nm torque ഉം ഉത്പാദിപ്പിക്കും. 95 കിലോഗ്രാം മാത്രമാണ് സ്‌കൂട്ടി പെപ് പ്ലസിന്റെ. ഇരുവശങ്ങളിലും ഡ്രം ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. സുരക്ഷയ്ക്കായി സിംക്രോണൈസ്ഡ് ബ്രേക്കിങ് സംവിധാനം പുതിയ സ്‌കൂട്ടിയിലുണ്ട്.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

ഹീറോ പ്ലെഷന്‍ പ്ലസ് -വില 54,800 രൂപ

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പ്ലെഷര്‍ പ്ലസിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. സ്റ്റീല്‍ വീല്‍ പതിപ്പിന് 54,800 രൂപയും, അലോയി വീല്‍ പതിപ്പിന് 56,800 രൂപയുമാണ് എക്സ്ഷോറൂം വില.

MOST READ: കൊവിഡ്-19 വില്ലനായി; മഹീന്ദ്ര XUV300 സ്‌പോര്‍ട്‌സ് വിപണിയില്‍ എത്തുന്നത് വൈകും

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

പഴയ മോഡലില്‍ നിന്നും 6,300 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പുകള്‍ക്ക് ഉണ്ടായിരിക്കുന്നത്. എഞ്ചിന്‍ നവീകരണത്തിനൊപ്പം ചെറിയ ചില മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്. ഫ്യുവല്‍-ഇഞ്ചക്ഷന്‍ സംവിധാനവും, പുതുക്കിയ എക്സ്ഹോസ്റ്റും പുതിയ മോഡലിന്റെ സവിശേഷതകളാണ്.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

8 bhp കരുത്തും 8.7 Nm torque ഉം സൃഷ്ടിക്കുന്ന ബിഎസ് VI, 110 സിസി എന്‍ജിനാണ് പുതിയ സ്‌കൂട്ടറിന്റെ കരുത്ത്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും എഞ്ചിന്‍ കരുത്തിലും, ടോര്‍ഖിലും മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

MOST READ: പുതുമകളോടെ ബിഎസ് VI മഹീന്ദ്ര സ്‌കോര്‍പിയോ എത്തി; വില 12.40 ലക്ഷം രൂപ മുതല്‍

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

ഹോണ്ട ഡിയോ - വില 59,990 രൂപ

അടിമുടി മാറ്റത്തോടെ ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിലാണ് പുതിയ ഡിയോ വിപണിയില്‍ എത്തുന്നത്. 59,990 രൂപയാണ് പുതിയ പതിപ്പിന്റെ എക്സ്ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പനക്കെത്തിയിരിക്കുന്നത്.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

8,000 rpm -ല്‍ 7.68 bhp കരുത്തും 5,250 rpm -ല്‍ 8.79 Nm torque ഉം സൃഷ്ടിക്കുന്ന 109 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഡിയോയുടെ കരുത്ത്. ഇത് പഴയ ബിഎസ് IV മോഡലിനേക്കാള്‍ 0.16 bhp യും 0.09 torque ഉം കുറവാണ് സൃഷ്ടിക്കുന്നത്.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

സൈലന്റ്-സ്റ്റാര്‍ട്ട് സംവിധാനവും ഹോണ്ട പുത്തന്‍ ഡിയോയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാര്‍ട്ടര്‍ മോട്ടോറിനുപകരം എസി ജനറേറ്റര്‍ ഉപയോഗിക്കുന്ന ഹോണ്ടയുടെ എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

ടിവിഎസ് ജുപ്പിറ്റര്‍ - വില 61,449 രൂപ

ഈ ശ്രേണിയിലെ ജനപ്രീയ സ്‌കൂട്ടറുകളിലൊന്നാണ് ടിവിഎസ് ജുപ്പിറ്റര്‍. 61,449 രൂപയാണ് പുതിയ ബിഎസ് VI പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. മൂന്ന് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

ഫ്യുവല്‍ ഇഞ്ചക്ട് സംവിധാനമുള്ള 109 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 7.3 bhp കരുത്തും 8.4 Nm torque ഉം ഉത്പാദിപ്പിക്കും.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

പുതിയ പതിപ്പിന്റെ കരുത്ത് കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടോര്‍ഖില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 7.8 bhp ആയിരുന്നു ബിഎസ് IV എഞ്ചിന്റെ കരുത്ത്. സ്റ്റോറേജ് സ്പെയ്സ് വര്‍ധിപ്പിച്ചാണ് പുതിയ പതിപ്പ് എത്തുന്നത്.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന 17 ലിറ്ററില്‍ നിന്നും 21 ലിറ്ററായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഫ്യൂവല്‍ ടാങ്കിലും കമ്പനി മാറ്റം കൊണ്ടുവന്നിട്ടുണ്ട്. 6 ലിറ്ററിന്റെ വലിയ ഫ്യുവല്‍ ടാങ്കാണ് ബിഎസ് VI പതിപ്പില്‍. അതേസമയം നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 5 ലിറ്ററാണ് ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

ടിവിഎസ് നിരയില്‍ നിന്നും എക്കാലത്തെയും മികച്ച വില്‍പ്പന നേടിയ ജുപ്പിറ്റര്‍ സ്‌കൂട്ടറിനെ 2013-ലാണ് ആദ്യമായി വിപണിയില്‍ എത്തിക്കുന്നത്. പിന്നീട് 30 മാസത്തിനുള്ളില്‍ പത്ത് ലക്ഷം യൂണിറ്റെന്ന വില്‍പ്പന നാഴികക്കല്ല് പിന്നിടുന്ന സ്‌കൂട്ടറെന്ന ഖ്യാതിയും ജുപ്പിറ്റര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

ഹീറോ ഡെസ്റ്റിനി 125 -വില 64,310 രൂപ

ഡെസ്റ്റിനി 125 LX, ഡെസ്റ്റിനി 125 VX എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബിഎസ് VI സ്‌കൂട്ടര്‍ വിപണയിില്‍ എത്തുന്നത്. പുതിയ LX പതിപ്പിന് 64,310 രൂപയും, VX പതിപ്പിന് 66,800 രൂപയുമാണ് എക്സ്ഷോറൂം വില.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 13,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടുകൂടിയുള്ള 125 സിസി എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

ഈ എഞ്ചിന്‍ 6,750 rpm -ല്‍ 8.70 bhp കരുത്തും 5,000 rpm -ല്‍ 10.2 Nm torque ഉം ഉത്പാദിപ്പിക്കും. ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഉള്ളതുകൊണ്ട് പഴയ പതിപ്പിനെക്കാള്‍ അധിക മൈലേജും പുതിയ മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

11 ശതമാനം ഉയര്‍ന്ന ഇന്ധനക്ഷമതയും 10 ശതമാനം മികച്ച ആക്സിലറേഷനും പുതിയ സ്‌കൂട്ടര്‍ സമ്മാനിക്കുമെന്നാണ് കമ്പനിയുടെ ആവകാശവാദം. ഹീറോ മോട്ടോകോര്‍പ്പിന്റെ i3S ടെക്നോളജിയും സ്‌കൂട്ടറിന്റെ സവിശേഷതയാണ്.

Most Read Articles

Malayalam
English summary
Most Affordable BS6 Scooters In India. Read in Malayalam.
Story first published: Thursday, April 30, 2020, 9:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X