ഉപഭോക്താക്കള്‍ക്ക് റോഡ്സൈഡ് അസിസ്റ്റന്‍സ് സേവനം വാഗ്ദാനം ചെയ്ത് ഹീറോ

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ ഹീറോ. ഇതിന്റെ ഭാഗമായി നിര്‍മ്മാതാക്കള്‍ 24 × 7 റോഡ്സൈഡ് അസിസ്റ്റന്‍സ് (RSA) പ്രോഗ്രാം അവതരിപ്പിച്ചു.

ഉപഭോക്താക്കള്‍ക്ക് റോഡ്സൈഡ് അസിസ്റ്റന്‍സ് സേവനം വാഗ്ദാനം ചെയ്ത് ഹീറോ

രാജ്യവ്യാപകമായി ഈ സേവനം വാഗ്ദാനം ചെയ്യുന്നതാണ്, ടോള്‍ ഫ്രീ നമ്പര്‍ അല്ലെങ്കില്‍ ഹീറോ കസ്റ്റമര്‍ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും.

ഉപഭോക്താക്കള്‍ക്ക് റോഡ്സൈഡ് അസിസ്റ്റന്‍സ് സേവനം വാഗ്ദാനം ചെയ്ത് ഹീറോ

ഓണ്‍-കോള്‍ പിന്തുണ, സ്ഥലത്തുതന്നെ നന്നാക്കല്‍, അടുത്തുള്ള ഹീറോ വര്‍ക്ക്ഷോപ്പിലേക്ക് എത്തിക്കു, ഇന്ധന വിതരണം, ഫ്‌ലാറ്റ് ടയര്‍ പിന്തുണ, ബാറ്ററി ജമ്പ് സ്റ്റാര്‍ട്ട്, കീ വീണ്ടെടുക്കല്‍ പിന്തുണ എന്നിവ ഹീറോ റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.

MOST READ: ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ റെനോ കിഗർ

ഉപഭോക്താക്കള്‍ക്ക് റോഡ്സൈഡ് അസിസ്റ്റന്‍സ് സേവനം വാഗ്ദാനം ചെയ്ത് ഹീറോ

ഇന്ത്യയിലുടനീളമുള്ള എല്ലാ ഹീറോ സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. സ്‌പ്ലെന്‍ഡര്‍, പാഷന്‍, HF ഡീലക്‌സ് തുടങ്ങിയ ഏറ്റവും മികച്ച വില്‍പ്പനയുള്ള മോട്ടോര്‍സൈക്കിളുകളുടെ ഉടമ മുതല്‍ എക്സ്ട്രീം, എക്സ്പള്‍സ് ശ്രേണി പോലുള്ള മോഡലുകളിലും ഈ പദ്ധതി ലഭ്യമാകും.

ഉപഭോക്താക്കള്‍ക്ക് റോഡ്സൈഡ് അസിസ്റ്റന്‍സ് സേവനം വാഗ്ദാനം ചെയ്ത് ഹീറോ

പ്ലെഷര്‍, മാസ്‌ട്രോ, ഡെസ്റ്റിനി തുടങ്ങിയ സ്‌കൂട്ടറുകള്‍ക്കും പ്രോഗ്രാമിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഭാഗമാക്കുന്നതിന് 350 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കണം. ഒരു വര്‍ഷത്തേക്കാണ് ഇതിന്റെ കാലാവധി.

MOST READ: ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര

ഉപഭോക്താക്കള്‍ക്ക് റോഡ്സൈഡ് അസിസ്റ്റന്‍സ് സേവനം വാഗ്ദാനം ചെയ്ത് ഹീറോ

2020 ഒക്ടോബര്‍ 1 മുതല്‍ പദ്ധതി ആരംഭിച്ചതായും കമ്പനി അറിയിച്ചു. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്കായി മൂന്ന് ദിവസത്തെ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 8 മുതല്‍ 10 വരെയാണ് സര്‍വീസ് കാര്‍ണിവല്‍ നടക്കുക.

ഉപഭോക്താക്കള്‍ക്ക് റോഡ്സൈഡ് അസിസ്റ്റന്‍സ് സേവനം വാഗ്ദാനം ചെയ്ത് ഹീറോ

പദ്ധതിയുടെ ഭാഗമായി ആകര്‍ഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചു. രാജ്യത്ത് വരാനിരിക്കുന്ന ഉത്സവ സീസണിന് തൊട്ടുമുമ്പാണ് ഹീറോ മെഗാ സര്‍വീസ് കാര്‍ണിവല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

MOST READ: സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

ഉപഭോക്താക്കള്‍ക്ക് റോഡ്സൈഡ് അസിസ്റ്റന്‍സ് സേവനം വാഗ്ദാനം ചെയ്ത് ഹീറോ

സൗജന്യമായി വാഹനം കഴുകല്‍, പോളിഷിംഗ്, നൈട്രജന്‍ നിറയ്ക്കല്‍, പ്രധാന അറ്റകുറ്റപ്പണികള്‍ക്കുള്ള ലേബര്‍ ചാര്‍ജുകളില്‍ 30 ശതമാനം കിഴിവ്, ആകര്‍ഷകമായ ലോയല്‍റ്റി ബോണസ്, എക്സ്ചേഞ്ച് ഓഫര്‍ എന്നിവ ഈ പ്രോഗ്രാമിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Most Read Articles

Malayalam
English summary
Hero MotoCorp Launches Roadside Assistance Programme For Customers. Read in Malayalam.
Story first published: Saturday, October 10, 2020, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X