ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കൊറോണ ഇന്‍ഷുറന്‍സുമായി മഹീന്ദ്ര
ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് ഈ ഉത്സവ സീസണില്‍ പുതിയ ഓഫറുകളുമായി മഹീന്ദ്ര. ഒരു ലക്ഷം രൂപ വരെയുള്ള സൗജന്യ കൊറോണ ഇന്‍ഷുറന്‍സ് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മെഗാ ഫെസ്റ്റിവല്‍ ഓഫറിന്റെ ഭാഗമായി, ഉപഭോക്താവിനെയും അവന്റെ / അവളുടെ പങ്കാളിയെയും ഉപഭോക്താവിന്റെ രണ്ട് കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ഒരു സൗജന്യ ഫ്‌ലോട്ടര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നതായി കമ്പനി പ്രഖ്യാപിച്ചു.

കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയാലോ ഡ്രൈവറും അവന്റെ / അവളുടെ കുടുംബാംഗങ്ങളെയോ ആശുപത്രിയില്‍ പ്രവേശിച്ചാലോ ഹോം ക്വാറന്റൈന്‍ ഉപയോഗിച്ചാലോ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഉപയോഗിക്കാം.
MOST READ: കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ ഹയാബൂസയെ ഒരുക്കാൻ സുസുക്കി

കൊറോണ ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നതിന് മഹീന്ദ്ര ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തു.

''യാത്രയും അവശ്യ സേവനങ്ങളും നല്‍കുന്ന ജോലിയില്‍ ഉള്‍പ്പെടുന്ന ഒന്നാണ് പിക്കപ്പ് ഉപഭോക്താവ്. പിക്ക്-അപ്പ് വിഭാഗത്തിലെ മാര്‍ക്കറ്റ് ലീഡര്‍മാര്‍ എന്ന നിലയില്‍, ഈ 'വാരിയേഴ്‌സ് ഓണ്‍ വീലുകളെ' അഭിവാദ്യം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയിലെ ഓട്ടോമോട്ടീവ് ഡിവിഷന്‍ സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ കെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സതീന്ദര്‍ സിംഗ്ബജ്‌വ പറഞ്ഞു.
MOST READ: സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

അവരുടെ യാത്രകളില്‍ പങ്കാളികളാകുകയും അവര്‍ക്ക് അധിക പിന്തുണ നല്‍കുകയും ചെയ്യുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ അവരുടെ സമ്പാദ്യം സംരക്ഷിക്കുക തങ്ങളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൊലേറോ പിക്ക്-അപ്പ്, ബൊലേറോ മാക്‌സി ട്രക്ക്, ബൊലേറോ സിറ്റി പിക്കപ്പ്, ബൊലേറോ ക്യാമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന മുഴുവന്‍ ബൊലേറോ പിക്ക്-അപ്പ് ശ്രേണിയിലും ഇന്‍ഷുറന്‍സ് ബാധകമാണ്.
MOST READ: എസ്-ക്രോസ് പ്ലസ് വേരിയന്റ് അവതരിപ്പിച്ച് മാരുതി; വില 8.39 ലക്ഷം രൂപ

ഒരു ലക്ഷം രൂപ വരെ കവറുമായി വരുന്ന ഈ പോളിസി പുതിയ വാഹനം വാങ്ങിയ തീയതി മുതല്‍ 9.5 മാസത്തേക്ക് സാധുവായിരിക്കും. 2020 ഒക്ടോബര്‍ 1-നും നവംബര്‍ 30-നും ഇടയില്‍ വാഹനം വാങ്ങിയ ഉപഭോക്താക്കള്‍ക്ക് മാത്രമേ പ്രത്യേക ഓഫര്‍ സാധുതയുള്ളൂ.

നിലവില്‍, ബൊലേറോ ശ്രേണിയിലുള്ള ഇന്ത്യയിലെ പിക്ക്-അപ്പ് ട്രക്കുകളുടെ വിശാലമായ പോര്‍ട്ട്ഫോളിയോകളിലൊന്ന് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. ഇതുവരെ കമ്പനി 15 ലക്ഷത്തിലധികം യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റു.
MOST READ: വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

ചരക്ക് ഗതാഗതത്തിന്റെ വിവിധ വിഭാഗങ്ങളെ പരിപാലിക്കുന്ന ഒന്നിലധികം ആപ്ലിക്കേഷനുകള്‍ക്ക് ബൊലേറോ പിക്ക്-അപ്പ് ട്രക്കുകള്‍ അനുയോജ്യമാണ്. 2003 -ലാണ് ബൊലേറോ പിക്ക് അപ്പിന്റെ ആദ്യ യൂണിറ്റ് മഹീന്ദ്ര വിപണിയിലെത്തിച്ചത്. വിപണിയില്‍ എത്തിച്ചതുമുതല്‍ നിരത്തിന് ആവശ്യമായ രീതിയിലുള്ള മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു. അതുതന്നെയാണ് ഇത്രയും യൂണിറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ സഹായിച്ചതും.

ഉപഭോക്താക്കളുടെ ആവശ്യാനുസരണം തെരഞ്ഞെടുക്കുന്നതിന് ബൊലേറോ പിക്കപ്പില്‍ 4WD, CBC, CNG Z എന്നിങ്ങനെ മൂന്ന് പതിപ്പുകളാണുള്ളത്. ഇന്ത്യയിലെ പിക്കപ്പ് ശ്രേണി പ്രധാനമായും വാണിജ്യ താല്പര്യങ്ങള്‍ നിറവേറ്റുന്നതിനാല്‍, മഹീന്ദ്രയുടെ പിക്കപ്പ് ശ്രണി ഈ സെഗ്മെന്റിലും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.


Click it and Unblock the Notifications








