വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

കാലങ്ങളായി, മാരുതി സുസുക്കി ബലേനോ പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ നിരവധി എഞ്ചിൻ ഓപ്ഷനുകളുമായി വിൽപ്പനയ്ക്ക് എത്തിയിരുന്നു. എന്നാൽ നിലവിലെ ബിഎസ് VI അപ്‌ഡേറ്റിന് ശേഷം 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഒഴികെ മറ്റെല്ലാ ഓപ്ഷനുകളും കമ്പനി നിർത്തലാക്കി.

വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

എന്നിരുന്നാലും, പൂർണ്ണമായും മറച്ച ബലേനോ അടുത്തിടെ രാജ്യത്ത് പരീക്ഷണയോട്ടം നടത്തിയിരുന്നു. ടീം BHP- യിൽ നിന്നുള്ള സ്പൈ ചിത്രങ്ങൾ, ടെസ്റ്റ് വാഹനത്തിന്റെ ബാഡ്ജുകൾ പൂർണ്ണമായും മൂടുന്നു. ടെസ്റ്റ് വാഹനത്തിന്റെ പുതിയ അലോയി വീൽ ഡിസൈൻ വെളിപ്പെടുത്തുന്നു, ഇത് മുമ്പ് ബലേനോ ഹാച്ച്ബാക്കിൽ കണ്ടിട്ടുള്ള ഒന്നല്ല.

വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

മാരുതി സുസുക്കി ഒരു പുതിയ എഞ്ചിൻ പരീക്ഷിക്കുന്നതായി ഊഹാപോഹങ്ങൾ ഉയരാൻ ടെസ്റ്റ് വാഹനത്തിന്റെ ചിത്രങ്ങൾ വഴിയൊരുക്കിയിട്ടുണ്ട്. ബ്രാൻഡ് ഇപ്പോൾ നിർത്തലാക്കിയ 1.5 ലിറ്റർ DDiS ഡീസൽ എഞ്ചിനാണ് ഊഹാപോഹങ്ങളിൽ പ്രധാനമായും നിലകൊള്ളുന്നത്.

MOST READ: ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ 2021 മഹീന്ദ്ര XUV500

വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

ബിഎസ് VI അപ്‌ഡേറ്റിന് ശേഷവും ഡിമാൻഡ് അതേപടി തുടരുകയാണെങ്കിൽ ഡീസൽ എഞ്ചിൻ തിരികെ കൊണ്ടുവരുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ബിഎസ് VI അപ്‌ഡേറ്റിന് ശേഷവും ഡീസൽ പവർട്രെയിൻ ഡിമാൻഡ് ശക്തമായി തുടരുന്നു എന്നതും ശ്രദ്ധേയമാണ്.

വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

തൽഫലമായി, ബിഎസ് VI-കംപ്യയിന്റ് ഫോമിൽ വീണ്ടും അവതരിപ്പിക്കുന്നതിന് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ കമ്പനി പരീക്ഷിച്ചേക്കാം. പിൽകാലങ്ങളിൽ, ഈ എഞ്ചിന്റെ ബിഎസ് IV പതിപ്പ് സിയാസ് സെഡാൻ, എർട്ടിഗ എംപിവി എന്നിവയിലും പ്രവർത്തിച്ചിരുന്നു.

MOST READ: പ്രീമിയം ഗ്ലോസ്റ്റർ എസ്‌യുവി പുറത്തിറക്കി എംജി; വില 28.98 ലക്ഷം രൂപ

വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

മാരുതി സുസുക്കി 1.5 ലിറ്റർ വലിയ ഡീസൽ എഞ്ചിൻ കൊണ്ടുവരുമെന്ന ഊഹാപോഹങ്ങളുടെ മറ്റൊരു പ്രധാന കാരണം ഹാച്ച്ബാക്ക്, കോംപാക്ട്-എസ്‌യുവി, സെഡാൻ, എംപിവി എന്നിങ്ങനെ ബ്രാൻഡിന്റെ വാഹന നിരയിൽ വൈവിധ്യമാർന്ന വാഹനങ്ങൾക്ക് കരുത്ത് പകരാൻ കഴിയും എന്നതാണ്.

വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

1.5 ലിറ്റർ ഡീസൽ എഞ്ചിൻ 4000 rpm -ൽ പരമാവധി 95 bhp കരുത്തും 1500-2500 rpm -ൽ 225 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു. എഞ്ചിൻ സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരുന്നു.

MOST READ: ഡീലർഷിപ്പിലെത്തി പുത്തൻ റെനോ ക്വിഡ് നിയോടെക് എഡിഷൻ; വീഡിയോ

വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

നിലവിൽ രണ്ട് വ്യത്യസ്ത 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകൾ ബലേനോ ഹാച്ച്ബാക്കിന് വാഗ്ദാനം ചെയ്യുന്നു, അവ വ്യത്യസ്ത സാങ്കേതികവിദ്യയും വ്യത്യസ്ത പവർ ഔട്ട്പുട്ടുകളും നൽകുന്നു. 1.2 ലിറ്റർ VVT എഞ്ചിൻ 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

ടോപ്പ്-സ്പെക്ക് 1.2 ലിറ്റർ എഞ്ചിൻ ഡ്യുവൽ VVT -യും ബ്രാൻഡിന്റെ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു. ഇത് 89 bhp കരുത്തും 113 Nm torque ഉം പുറന്തള്ളുന്നു. നിർമ്മാതാക്കളുടെ വാഹന നിരയിലെ മറ്റ് എഞ്ചിനേക്കാൾ 7 bhp കൂടുതലാണിത്. കൂടാതെ, ഹാച്ച്ബാക്കിലെ മൈൽഡ്-ഹൈബ്രിഡ് സംവിധാനം കാരണം ഇത് മികച്ച മൈലേജും നൽകുന്നു.

വീണ്ടും ഒരു ഡീസൽ എഞ്ചിനാണോ? ക്യാമറ കണ്ണിൽ കുടുങ്ങി ബലേനോയുടെ പരീക്ഷണയോട്ടം

മാരുതി സുസുക്കി ബലേനോയ്ക്ക് 5.70 ലക്ഷം മുതൽ 9.03 ലക്ഷം വരെയാണ് എക്സ-ഷോറൂം വില. ഇത് ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആൾട്രോസ്, ഫോക്‌സ്‌വാഗണ്‍ പോളോ, വരാനിരിക്കുന്ന ഹോണ്ട ജാസ് എന്നിവയോട് മത്സരിക്കുന്നു.

Most Read Articles

Malayalam
English summary
Maruti Baleno Spied On Road With New Set Of Alloys Might Be A New Engine. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X