ഡീലർഷിപ്പിലെത്തി പുത്തൻ റെനോ ക്വിഡ് നിയോടെക് എഡിഷൻ; വീഡിയോ

ക്വിഡ് ഹാച്ച്ബാക്കിനെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി റെനോ അടുത്തിടെ ഒരു സ്പെഷ്യൽ എഡിഷൻ മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ക്വിഡ് നിയോടെക് എഡിഷൻ എന്ന് വിളിക്കുന്ന ഇതിന്റെ അടിസ്ഥാന വേരിയന്റിന് 4.30 ലക്ഷം രൂപയാണ് വില.

ഡിലർഷിപ്പിലെത്തി പുത്തൻ റെനോ ക്വിഡ് നിയോടെക് എഡിഷൻ; വീഡിയോ

ക്വിഡിന്റെ RXL മോഡലിനേക്കാൾ 30,000 രൂപ കൂടുതലാണ് പുതിയ എഡിഷനായി മുടക്കേണ്ടത്. 800 സിസി, 1.0 ലിറ്റർ ക്ലൈമ്പർ പതിപ്പുകളിൽ നിയോടെക് ലഭ്യമാണ്. ഇപ്പോൾ പുതിയ വേരിയന്റ് രാജ്യത്തെ റെനോയുടെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

ഡിലർഷിപ്പിലെത്തി പുത്തൻ റെനോ ക്വിഡ് നിയോടെക് എഡിഷൻ; വീഡിയോ

ഉത്സവ സീസണിൽ കുഞ്ഞൻ ഹാച്ച്ബാക്കിനായുള്ള വിൽപ്പന വർധിപ്പിക്കുകയാണ് പുതിയ മോഡലിനെ വിപണിയിൽ എത്തിച്ചതോടെ റെനോ പദ്ധതിയിടുന്നത്. നിരവധി സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകൾ ഈ പ്രത്യേക പതിപ്പിലേക്ക് കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: ഭാവം മാറി പുതിയ ബി‌എം‌ഡബ്ല്യു G 310 R, G 310 GS മോഡലുകൾ വിപണിയിൽ; വിലയും കുറഞ്ഞു

ഡിലർഷിപ്പിലെത്തി പുത്തൻ റെനോ ക്വിഡ് നിയോടെക് എഡിഷൻ; വീഡിയോ

സിൽവർ മേൽക്കൂരയുള്ള സാൻസ്കർ ബ്ലൂ ബോഡിയുടെയും സാൻസ്കർ ബ്ലൂ മേൽക്കൂരയുള്ള സിൽവർ ബോഡിയുടെയും ഡ്യുവൽ ടോൺ കളർ സ്കീമാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. ഇതിന് ഫ്രണ്ട് ഗ്രില്ലിൽ ക്രോം ആക്സന്റുകളും പുതിയ ബ്ലാക്ക്ഔട്ട് ബി പില്ലറുകളും സി പില്ലറുകളിൽ 3D ഡെക്കലുകളും ലഭിക്കുന്നു.

നിയോടെക് ഡോർ ക്ലാഡിംഗ്, ഫ്ലെക്സ് വീലുകൾ എന്നിവയും സ്പെഷ്യൽ എഡിഷനെ മനോഹരമാക്കുന്നുണ്ട്. ക്വിഡ് നിയോടെക്കിന്റെ പുറംഭാഗങ്ങളും ഇന്റീരിയറുകളും വിശദമായി കാണുന്നതിന് വാഹനത്തിന്റെ പുതിയ വോക്ക്എറൗണ്ട് വീഡിയോ കാണാം.

MOST READ: ലെവൽ 1 ഓട്ടോണമസ് സാങ്കേതികവിദ്യ പരിചയപ്പെടുത്താൻ 2021 മഹീന്ദ്ര XUV500

ഡിലർഷിപ്പിലെത്തി പുത്തൻ റെനോ ക്വിഡ് നിയോടെക് എഡിഷൻ; വീഡിയോ

പുതിയ കളർ ഓപ്ഷന് യോജിച്ച‌ നിറത്തിലുള്ള ഇന്റീരിയറുകളാണ് റെനോ ഒരുക്കിയിരിക്കുന്നത്. ‌ നീല ഇൻ‌സേർ‌ട്ടുകളും നീല സ്റ്റിച്ചിംഗ് ആക്സന്റുകളും ഉപയോഗിച്ച് അപ്‌ഹോൾ‌സ്റ്ററി പൂർത്തിയാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ ക്വിഡിന് ലഭിക്കുന്നു.

ഡിലർഷിപ്പിലെത്തി പുത്തൻ റെനോ ക്വിഡ് നിയോടെക് എഡിഷൻ; വീഡിയോ

ഫ്രണ്ട് യാത്രക്കാർക്കായി യുഎസ്ബി ചാർജിംഗ് സോക്കറ്റും എഎംടി ക്രോം ഡയലും കാറിന്റെ അകത്തളത്തിലെ നവീകരണങ്ങളുടെ ഭാഗമാണ്. 2020 റെനോ ക്വിഡ് നിയോടെക് 0.8 ലിറ്റർ മാുനവൽ, 1.0 ലിറ്റർ മാനുവൽ, 1.0 ലിറ്റർ AMT എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും റെനോ വാഗ്‌ദാനം ചെയ്യുന്നു.

MOST READ: കാറുകൾ വാങ്ങാൻ ഏറ്റവും ബെസ്റ്റ് ഉത്സവ സീസൺ തന്നെ

ഡിലർഷിപ്പിലെത്തി പുത്തൻ റെനോ ക്വിഡ് നിയോടെക് എഡിഷൻ; വീഡിയോ

799 സിസി, ത്രീ സിലിണ്ടർ എഞ്ചിൻ 5,678 rpm-ൽ 53 bhp പവറും 4,386 rpm-ൽ 72 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. കൂടുതൽ കരുത്തുറ്റ 999 സിസി, ത്രീ സിലിണ്ടർ യൂണിറ്റിന് 5,500 rpm-ൽ 67 bhp കരുത്തും 4,250 rpm-ൽ 91 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഡിലർഷിപ്പിലെത്തി പുത്തൻ റെനോ ക്വിഡ് നിയോടെക് എഡിഷൻ; വീഡിയോ

1.0 ലിറ്റർ എഞ്ചിന് ഓപ്ഷണലായി അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സും തെരഞ്ഞെടുക്കാൻ സാധിക്കും. ഡെലിവറി തീയതി മുതൽ 100,000 കിലോമീറ്ററിനൊപ്പം അഞ്ച് വർഷം വരെ വിപുലീകരിച്ച വാറണ്ടിയും റെനോ ക്വിഡിന് ലഭിക്കുന്നു. ഇത് ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ ചെലവിലേക്ക് ഉപഭോക്താക്കളെ നയിക്കുന്നു.

MOST READ: പുതിയ അലോയി, ഡ്യുവല്‍ എക്‌സോസ്റ്റ്; പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്

ഡിലർഷിപ്പിലെത്തി പുത്തൻ റെനോ ക്വിഡ് നിയോടെക് എഡിഷൻ; വീഡിയോ

2020 സെപ്റ്റംബറിൽ വിൽപ്പനയിൽ 5.51 ശതമാനം വർധനവോടെ റെനോ ഇന്ത്യ രേഖപ്പെടുത്തിയത് മൊത്തം 8,805 യൂണിറ്റാണ്. ഈ എൻ‌ട്രി ലെവൽ‌ ഉൽ‌പ്പന്നം അതിന്റെ 98 ശതമാനം പ്രാദേശികവൽക്കരണം‌ കാരണം കേന്ദ്ര സർക്കാരിന്റെ ‘മെയ്ക്ക് ഇൻ‌ ഇന്ത്യ' നയത്തിന് അനുസൃതമായി നിലകൊള്ളുന്നുവെന്നതിനാൽ ഉടമസ്ഥാവകാശത്തിന് കുറഞ്ഞ ചെലവ് അവകാശപ്പെടുന്നു.

Image Courtesy: gyani enough/YouTube

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kwid Neotech Edition Arrives At Dealer. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X