ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ റെനോ കിഗർ

ഇന്ത്യൻ വിപണിയിൽ ഓരോ ദിവസം ആരാധകർ കൂടുന്ന എസ്‌യുവി മോഡൽ നിരയിലേക്ക് ഒരു കുഞ്ഞൻ മോഡലുമായി എത്തുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. കിഗർ എന്ന് പേരിട്ടിരിക്കുന്ന സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമായിരിക്കുമെന്നാണ് സൂചന.

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ റെനോ കിഗർ

നിസാൻ-റെനോയുടെ CMF-A+ പ്ലാറ്റ്ഫോമിലാണ് കിഗർ ഒരുങ്ങുന്നത്. ശരിക്കും വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റിന്റെ പുനർനിർമിച്ച പതിപ്പായിരിക്കും കിഗർ എന്നാണ് കൂടുതൽ കൗതുകമുണർത്തുന്നത്

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ റെനോ കിഗർ

നിലവിൽ ക്വിഡ്, ട്രൈബർ, ഡസ്റ്റർ എന്നീ മൂന്ന് ഉൽപ്പന്നങ്ങൾ മാത്രമാണ് റെനോ ഇന്ത്യയുടെ ലൈനപ്പിൽ ഉള്ളത്. എന്നിരുന്നാലും ഈ ഉൽ‌പ്പന്നങ്ങളൊന്നും അതത് എതിരാളികളെ വെല്ലുവിളിക്കാൻ അത്ര പ്രാപ്‌തമല്ല. ‌എന്നാൽ കിഗറിലൂടെ വിപണിയിൽ കൂടുതൽ നേട്ടംകൊയ്യാനാകുമെന്ന വിശ്വാസത്തിലാണ് കമ്പനി.

MOST READ: ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ നിസ്സാൻ; മാഗ്‌നൈറ്റിന്റെ അരങ്ങേറ്റം ഒക്ടോബര്‍ 21-ന്

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ റെനോ കിഗർ

കാരണം വിൽപ്പനയ്ക്ക് എത്തുമ്പോൾ ഇന്ത്യൻ വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന സബ്-4 മീറ്റർ എസ്‌യുവിയായി ഈ കാർ മാറുമെന്നുമുള്ള പ്രതീക്ഷ തന്നെയാണ്. നിലവിൽ 6.71 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള കിയ സോനെറ്റാണ് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന കോംപാക്‌ട് എസ്‌യുവി.

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ റെനോ കിഗർ

എന്നിരുന്നാലും കിഗറിന്റെ എൻ‌ട്രി ലെവൽ പതിപ്പിന് 5.5 ലക്ഷം രൂപയിൽ നിന്നായിരിക്കും വില ആരംഭിക്കുക. അതേസമയം മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 10 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും. ഇത് പ്രീമിയം അല്ലെങ്കിൽ കോം‌പാക്‌ട് ഹാച്ച്ബാക്ക് വാങ്ങുന്നവരെ സബ്-4 മീറ്റർ എസ്‌യുവിയിലേക്ക് ആകർഷിക്കാൻ റെനോയെ സഹായിക്കും.

MOST READ: പ്രസിഡന്റ് ലിമിറ്റഡ് എഡിഷൻ എസ്‌യുവി അവതരിപ്പിച്ച് വിൻഫാസ്റ്റ്

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ റെനോ കിഗർ

ട്രൈബറിന്റെ അതേ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ NA പെട്രോൾ എഞ്ചിനായിരിക്കും കിഗറിനും കരുത്തേകുക. ഈ യൂണിറ്റ് പരമാവധി 72 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക.

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ റെനോ കിഗർ

പുതിയ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റും കോംപാക്‌ട് എസ്‌യുവിയിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്. ഇത് ഏകദേശം 100 bhp പവറിൽ 160 Nm torque ആയിരിക്കും വികസിപ്പിക്കുക. മാനുവൽ ഗിയർബോക്‌സിന് പുറമേ ടർബോ പെട്രോളിനൊപ്പം സിവിടി ഓട്ടോമാറ്റിക്ക് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പ്രധാന നഗരങ്ങളില്‍ ആയിരത്തിലധികം ഇവികള്‍; ലിഥിയം അര്‍ബന്‍ ടെക്‌നോളജീസുമായി

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ റെനോ കിഗർ

കിഗറിനായുള്ള വില അതിന്റെ എതിരാളികളേക്കാൾ കുറവായിരിക്കുമെങ്കിലും ഫീച്ചറുകളിൽ ഒരു ധാരാളിത്തം തന്നെ കാണുമെന്ന് ഉറപ്പാണ്. ക്രൂയിസ് കൺട്രോൾ, റിയർ വെന്റുകളുള്ള ഓട്ടോ എസി, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ ടെക്കിനൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം മോഡലിൽ റെനോ വാഗ്ദാനം ചെയ്യും.

ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ റെനോ കിഗർ

മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV തുടങ്ങിയ വമ്പൻമാരുമായാകും റെനോയുടെ കോംപാക്‌ട് എസ്‌യുവി ഇന്ത്യൻ വിപണിയിൽ മാറ്റുരയ്ക്കുക.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kiger Could Become The Most Affordable Compact SUV In India. Read in Malayalam
Story first published: Saturday, October 10, 2020, 11:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X