CB125R അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാൻ ഹോണ്ട

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ മുഖ്യധാരാ വാഹന നിർമാതാക്കളെല്ലാം താൽപര്യം കാണിക്കുന്ന ഒരു രംഗമാണ് ഇലക്ട്രിക് വാഹനങ്ങളുടേത്. പ്രാഥമികമായി ഇലക്ട്രിക്കൽ ടെക്നോളജിയിലും പുതിയ സ്റ്റാർട്ടപ്പുകളിലും വിദഗ്ധരായ ബിസിനസ് സ്ഥാപനങ്ങളാണ് ഈ മേഖലയിലെ സാധ്യത ആദ്യം പുറത്തുകൊണ്ടുവന്നത്.

CB125R അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാൻ ഹോണ്ട

തുടർന്ന് ഒരു ഇലക്ട്രിക് എഞ്ചിൻ സജ്ജീകരണത്തെ പിന്തുണയ്ക്കുന്നതിനായി പുതിയ പ്ലാറ്റ്ഫോമുകൾ നിർമിക്കുന്നതിന് വാഹന കമ്പനികൾ നിക്ഷേപവും നടത്തി.

CB125R അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാൻ ഹോണ്ട

കർശനമായ മലിനീകരണ മാനദണ്ഡങ്ങളും ഇന്ധന വിലയിലെ വർധനവും വാഹന നിർമാതാക്കളെ ഇലക്ട്രിക് സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു എന്നതാണ് യാഥാർഥ്യം.

MOST READ: FDI അംഗീകാരം കാത്ത് ഗ്രേറ്റ് വാൾ മോട്ടോർസ്; അരങ്ങേറ്റം വൈകും

CB125R അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാൻ ഹോണ്ട

ഇപ്പോൾ എല്ലാ ബ്രാൻഡുകളും തങ്ങളുടെ നിരയിലേക്ക് ഒരു ഇലക്‌ട്രിക് എഞ്ചിൻ മോഡൽ അവതരിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചു കഴിഞ്ഞു. അതിൽ ഏറ്റവും പുതിയ ഉദാഹരണം ഹോണ്ടയിൽ നിന്നുള്ളതാണ്. CB125R അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാനാണ് ജാപ്പനീസ് ബ്രാൻഡിന്റെ അടുത്ത തന്ത്രം.

CB125R അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാൻ ഹോണ്ട

ഇതിന്റെ ഭാഗമായി ഹോണ്ടയുടെ ഇവി മോഡലിന്റെ പേറ്റന്റ് ചിത്രങ്ങളും പുറത്തുവന്നു. ഇതോടെ ഒരു പൂർണ ഇലക്ട്രിക് എൻട്രി ലെവൽ മോട്ടോർസൈക്കിളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഹോണ്ട സ്ഥിരീകരിച്ചു. ഇത് പെട്രോൾ CB125R-ന്റെ ചാസി ഭാഗങ്ങളുമായി വളരെയധികം സാമ്യതകൾ വെളിപ്പെടുത്തുന്നു.

MOST READ: ഏഴ് പുതിയ മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ബെനലി

CB125R അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാൻ ഹോണ്ട

പേറ്റന്റ് ചിത്രങ്ങൾ ബൈക്കിന്റെ പൂർണമായ ഒരു രൂപത്തെ കുറിച്ച് വ്യക്തമായ സൂചനയാണ് നൽകുന്നത്. പേറ്റന്റുകളിൽ കാണിച്ചിരിക്കുന്ന വിശദാംശങ്ങൾ ഇത് തീർച്ചയായും ഒരു കൺസെപ്റ്റ് മോഡലിനേക്കാൾ കൂടുതലാണെന്ന് സൂചിപ്പിക്കുന്നു.

CB125R അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാൻ ഹോണ്ട

അതിനാൽ ഇലക്ട്രിക് ബൈക്കിന്റെ അവതരണം അടുത്തു തന്നെയുണ്ടാകുമെന്ന പ്രതീക്ഷ നൽകുന്നു. എന്നിരുന്നാലും ഒരു ഇലക്ട്രിക് ഡ്രൈവ്ട്രെയിനിനുള്ള ഹൗസിംഗും ബോഡിയും ഫ്രെയിമും CB125-ന് സമാനമാണെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമായി കാണാൻ കഴിയും.

MOST READ: വിപണിയിൽ എത്തും മുമ്പ് ഇ-മോഷൻ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

CB125R അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാൻ ഹോണ്ട

അതിന്റെ രൂപത്തിൽ നിന്ന് സ്ലിം പ്രൊഫൈലും വലിയ വ്യാസവുമുള്ള പാൻകേക്ക്-സ്റ്റൈൽ ഡിസൈനാണ് ശ്രദ്ധേയം.

CB125R അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാൻ ഹോണ്ട

പുതിയ ഹോണ്ട ഇലക്ട്രിക് മോട്ടോർസൈക്കിൾ CB125R അടിസ്ഥാനമാക്കിയുള്ളതാണെന്ന് കണക്കിലെടുക്കുമ്പോൾ മൊത്തത്തിലുള്ള പ്രകടനം സമാന നിലവാരത്തിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഡലിന്റെ 125 സിസി പെട്രോൾ യൂണിറ്റിന് പരമാവധി 13 bhp കരുത്തിൽ 130 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും.

Most Read Articles

Malayalam
English summary
Honda CB125R Based Electric Motorcycle Launch Planned. Read in Malayalam
Story first published: Wednesday, August 19, 2020, 19:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X