ഹോണ്ട ബിംഗ്‌ വിംഗ് ശ്രേണിക്ക് കരുത്തേകാൻ ബിഎസ്-VI CB300R ഉടൻ എത്തും

ഇന്ത്യയിലെ സബ്-400 സിസി മോഡേൺ ക്ലാസിക് വിഭാഗത്തിലേക്ക് ഹൈനസുമായി പ്രവേശിച്ച ഹോണ്ട തങ്ങളുടെ ബിംഗ്‌ വിംഗ് ഡീലർഷിപ്പ് ഇന്ത്യയിൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.

ഹോണ്ട ബിംഗ്‌ വിംഗ് ശ്രേണിക്ക് കരുത്തേകാൻ ബിഎസ്-VI CB300R ഉടൻ എത്തും

അതിന്റെ ഭാഗമായി രാജ്യത്തെ ബ്രാൻഡിന്റെ പ്രീമിയം ബിഗ് വിംഗ് ഡീലർഷിപ്പിലൂടെ CB300R മോട്ടോർസൈക്കിളിന്റെ ബിഎസ്-VI മോഡലിനെ അവതരിപ്പിക്കാനാണ് ജാപ്പനീസ് ബ്രാൻഡിന്റെ പദ്ധതി. നിലവിൽ ഹോണ്ടയുടെ സൂപ്പർ ബൈക്ക് ശ്രേണിയിൽ നിന്നും രാജ്യത്ത് മികച്ച വിൽപ്പന സ്വന്തമാക്കിയിരുന്ന മോഡലായിരുന്നു ഇത്.

ഹോണ്ട ബിംഗ്‌ വിംഗ് ശ്രേണിക്ക് കരുത്തേകാൻ ബിഎസ്-VI CB300R ഉടൻ എത്തും

മാത്രമല്ല അതിന്റെ ജനപ്രീതി കാലത്തിനനുസരിച്ച് വളരുകയാണെന്നതും യാഥാഥ്യമാണ്. എന്നിരുന്നാലും ഈ വർഷം ഏപ്രിൽ ഒന്നിന് പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ CB300R-നെ കമ്പനി താത്ക്കാലികമായി വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു.

MOST READ: 250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഹോണ്ട ബിംഗ്‌ വിംഗ് ശ്രേണിക്ക് കരുത്തേകാൻ ബിഎസ്-VI CB300R ഉടൻ എത്തും

എന്നാൽ പുതിയ എഞ്ചിനുമായി സൂപ്പർ നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിൾ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2019 ഫെബ്രുവരിയിൽ ഇന്ത്യയിൽ പരിചയപ്പെടുത്തിയ മോഡൽ ഒരു CKD റൂട്ട് വഴിയാണ് വിപണിയിൽ എത്തിയിരുന്നത്.

ഹോണ്ട ബിംഗ്‌ വിംഗ് ശ്രേണിക്ക് കരുത്തേകാൻ ബിഎസ്-VI CB300R ഉടൻ എത്തും

ബിഎസ്-IV അവതാരത്തിൽ 2.42 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് ഹോണ്ട CB300R വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. ബിഎസ്-VI കംപ്ലയിന്റ് പതിപ്പിന്റെ വില വർധിക്കാനാണ് സാധ്യത.

MOST READ: ഡൊമിനാർ മോഡലുകളുടെ വിൽപ്പന പൊടിപൊടിച്ച് ബജാജ്

ഹോണ്ട ബിംഗ്‌ വിംഗ് ശ്രേണിക്ക് കരുത്തേകാൻ ബിഎസ്-VI CB300R ഉടൻ എത്തും

286 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫോർ-വാൽവ്, DOHC എഞ്ചിനാണ് കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു G310R എന്നിവയുമായി മാറ്റുരയ്ക്കുന്ന ഹോണ്ട CB300R-ന് കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഹോണ്ട ബിംഗ്‌ വിംഗ് ശ്രേണിക്ക് കരുത്തേകാൻ ബിഎസ്-VI CB300R ഉടൻ എത്തും

ഇത് പരമാവധി 31.4 bhp പവറും 27.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പുതിയ ബിഎസ്-VI എഞ്ചിൻ പരിഷ്ക്കരണം മാറ്റി നിർത്തിയാൽ ബൈക്കിന് ഹോണ്ട എന്തെങ്കിലും മെക്കാനിക്കൽ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല.

MOST READ: മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഹോണ്ട ബിംഗ്‌ വിംഗ് ശ്രേണിക്ക് കരുത്തേകാൻ ബിഎസ്-VI CB300R ഉടൻ എത്തും

ഒരു പുതിയ വിപുലീകരണ പദ്ധതി നിലവിൽ വന്നതോടെ ഹോണ്ട ഇതിനകം തന്നെ ബിഗ് വിംഗ് ഡീലർഷിപ്പുകൾ നാലിൽ നിന്ന് എട്ടായി ഉയർത്തിയിരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രീമിയം ഡീലർഷിപ്പ് 250 മുതൽ 300 വരെയായി ഉയർത്തുമെന്നാണ് സൂചന.

ഹോണ്ട ബിംഗ്‌ വിംഗ് ശ്രേണിക്ക് കരുത്തേകാൻ ബിഎസ്-VI CB300R ഉടൻ എത്തും

നിലവിൽ ബിംഗ് വിംഗ് ശ്രേണിയിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ഹൈനസ് CB350. ഇന്ത്യയിലെ ക്രൂയിസർ ശ്രേണിയിലേക്ക് എത്തിയ ബൈക്കിന് വൻ സ്വീകര്യതയും മികച്ച അഭിപ്രായവുമാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്.

Most Read Articles

Malayalam
English summary
Honda CB300R Ready To Make A Comeback In India. Read in Malayalam
Story first published: Monday, November 23, 2020, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X