ഡിയോയുടെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഹോണ്ട

ഹോണ്ട തങ്ങളുടെ ജനപ്രിയ സ്പോര്‍ടി 110 സിസി സ്‌കൂട്ടറായ ഡിയോയുടെ വില വീണ്ടും ഉയര്‍ത്തി. ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തിയ ശേഷം രണ്ട് തവണ നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിച്ചിരുന്നു.

ഡിയോയുടെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഹോണ്ട

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മൂന്നാമതും വില വര്‍ധനവ് വരുത്തിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പനക്കെത്തിയിരിക്കുന്നത്.

ഡിയോയുടെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഹോണ്ട

രണ്ട് വകഭേദങ്ങളിലും വില വര്‍ധനവ് ബാധകമാണ്. ഏകദേശം 473 രൂപയുടെ വര്‍ധനവാണ് ഹോണ്ട ഇരു വകഭേദങ്ങളിലും വരുത്തിയിരിക്കുന്നത്.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

ഡിയോയുടെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഹോണ്ട

ഇതോടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് ഇനി 61,970 രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ഡീലക്സ് പതിപ്പിന് 65,320 രൂപയാണ് പുതുക്കിയ എക്‌സ്‌ഷോറൂം വില. വിലവര്‍ധനവിന് പുറമെ ഹോണ്ട അടുത്തിടെ ഡിയോയുടെ സ്പോര്‍ട്ടിയര്‍ വേരിയന്റ് റെപ്സോള്‍ പതിപ്പ് അവതരിപ്പിച്ചു.

ഡിയോയുടെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഹോണ്ട

ഹോണ്ടയുടെ മോട്ടോജിപി പ്രചോദിത കളര്‍ സ്‌കീമുമായാണ് ഇത് വരുന്നത്, കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് മോഡലില്‍ വരുത്തിയിരിക്കുന്നത്. ഈ വേരിയന്റിന് 67,820 രൂപയാണ് ഹോണ്ടയുടെ വില, ഈ മോഡലിന് ഡീലക്സ് പതിപ്പിനെക്കാള്‍ 2,500 രൂപ അധികം നല്‍കണം.

MOST READ: പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങി കവസാക്കി W175 റെട്രോ-ക്ലാസിക്; അവതരണം അടുത്ത വർഷം

ഡിയോയുടെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഹോണ്ട

അതേസമയം എഞ്ചിനിലും കമ്പനി മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. ബിഎസ് VI പതിപ്പിന് സമാനമായി തന്നെ തുടരുന്നു. എഞ്ചിന്‍ പരിഷ്‌കാരത്തോടൊപ്പം തന്നെ സ്‌റ്റൈലിലും അല്‍പ്പം മാറ്റവും, കൂടുതല്‍ ഫീച്ചറുകളും നിറച്ചാണ് ഡിയോയെ ഹോണ്ട ഈ വര്‍ഷം അവതരിപ്പിച്ചിരിക്കുന്നത്.

ഡിയോയുടെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഹോണ്ട

വലിയ മുന്‍ എപ്രോണ്‍, ഹാന്‍ഡില്‍ ബാറില്‍ ഘടിപ്പിച്ചിരുന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവ പുതിയ പതിപ്പിന്റെ സവിശേഷതകളാണ്. പൂര്‍ണ്ണ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സ്‌കൂട്ടറിന്റെ സവിശേഷത പട്ടികയില്‍ ഇടംപിടിക്കുന്നു.

MOST READ: XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

ഡിയോയുടെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഹോണ്ട

റിയല്‍ ടൈം മൈലേജ്, എത്ര ദൂരം സഞ്ചരിക്കാം തുടങ്ങിയ വിവരങ്ങളും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കും. എഞ്ചിന്‍ കട്ട്-ഓഫ് സ്വിച്ച് ഉള്ള ഒരു സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, എഞ്ചിന്‍ കില്‍ സ്വിച്ച്, 3-ഘട്ട ഇക്കോ ഇന്‍ഡിക്കേറ്റര്‍ എന്നിവയും പുതിയ വാഹനത്തിന്റെ സവിശേഷതകളാണ്.

ഡിയോയുടെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഹോണ്ട

കാര്‍ബുറേറ്ററിനു പകരം ഫ്യുവല്‍ ഇഞ്ചക്ട് സാങ്കേതിക വിദ്യയോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. 8,000 rpm -ല്‍ 7.68 bhp കരുത്തും 5,250 rpm -ല്‍ 8.79 Nm torque ഉം സൃഷ്ടിക്കുന്ന 109 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഡിയോയുടെ കരുത്ത്.

MOST READ: മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഡിയോയുടെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഹോണ്ട

സൈലന്റ്-സ്റ്റാര്‍ട്ട് സംവിധാനവും ഹോണ്ട പുത്തന്‍ ഡിയോയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാര്‍ട്ടര്‍ മോട്ടോറിനുപകരം എസി ജനറേറ്റര്‍ ഉപയോഗിക്കുന്ന ഹോണ്ടയുടെ എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡിയോയുടെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഹോണ്ട

സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ ഓപ്ഷണലായി തെരഞ്ഞെടുക്കാം. പുതിയ ടെലിസ്‌കോപ്പിക് ഫോര്‍ക്കും 12 ഇഞ്ച് ഫ്രണ്ട് വീലും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. മൂന്ന് ഘട്ടമായി പ്രീലോഡ് ക്രമീകരിക്കാവുന്ന പിന്‍ മോണോഷോക്കും പുതിയ ഡിയോയുടെ പ്രത്യേകതയാണ്.

ഡിയോയുടെ വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി ഹോണ്ട

മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, കാന്‍ഡി ജാസി ബ്ലൂ, സ്‌പോര്‍ട്‌സ് റെഡ്, വൈബ്രന്റ് ഓറഞ്ച് എന്നിങ്ങനെ നാലു നിറങ്ങളിലാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് എത്തുന്നത്. മാറ്റ് സാന്‍ഗ്രിയ റെഡ് മെറ്റാലിക്, ഡാസില്‍ യെല്ലോ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നിവയാണ് ഡീലക്സ് പതിപ്പില്‍ ലഭിക്കുന്ന നിറങ്ങള്‍.

Most Read Articles

Malayalam
English summary
Honda Hiked BS6 Dio Price Again In India. Read in Malayalam.
Story first published: Saturday, November 21, 2020, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X