ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

ടൊയോട്ട ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകളാണ് ഇന്നോവ ക്രിസ്റ്റയും ഫോർച്യൂണറും. അതിനാൽ തന്നെ രണ്ട് വാഹനങ്ങൾക്കും ഒരു പുതുമ നൽകാനായി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി എത്തുകയാണ് ജാപ്പനീസ് ബ്രാൻഡ്.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് തെരഞ്ഞെടുത്ത ടൊയോട്ട ഡീലർമാർ 2021 ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഫുൾ-സൈസ് എസ്‌യുവിയുടെ ഔദ്യോഗിക അരങ്ങേറ്റ തീയതി കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും അടുത്ത വർഷം ആദ്യം ഷോറൂമുകളിൽ എത്തുമെന്നാണ് സൂചന.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

മുഖംമിനുക്കിയെത്തിയ ഫോർച്യൂണറിനെ ഈ വർഷം ആദ്യമാണ് ടൊയോട്ട തായ്‌ലൻഡിൽ അവതരിപ്പിക്കുന്നത്. എസ്‌യുവിയിൽ പുതുതായി രൂപകൽപ്പന ചെയ്ത വലിയ മെഷ്-പാറ്റേൺ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പരിഷ്ക്കരിച്ച ഫോഗ് ലാമ്പ് എൻ‌ക്ലോസർ, പുതിയ ബമ്പർ, സിൽവർ സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം ഉൾപ്പെടും.

MOST READ: നിരത്തുകളെ ഞെട്ടിക്കാന്‍ നിസാന്‍ മാഗ്‌നൈറ്റ്; വീഡിയോ റിവ്യൂ

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ ഫോർച്യൂണറിന്റെ വശക്കാഴ്ച്ചയെ മനോഹരമാക്കും. ഇത് മാറ്റി നിർത്തിയാൽ സൈസ് പ്രൊഫൈലിന് മാറ്റങ്ങളൊന്നും തന്നെയില്ല എന്നത് ശ്രദ്ധേയമാണ്.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

ക്യാബിനുള്ളിൽ കാര്യമായ മാറ്റങ്ങളും ജാപ്പനീസ് ബ്രാൻഡ് വരുത്തും. 2021 ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിന് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കമ്പനി സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

അവയോടൊപ്പം വയർലെസ് മൊബൈൽ ഫോൺ ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും ഉണ്ടാകും. എസ്‌യുവിക്ക് 360 ഡിഗ്രി ക്യാമറയും ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

നിലവിലുള്ള 2.8 ലിറ്റർ ഡീസൽ എഞ്ചിന്റെ കൂടുതൽ ശക്തമായ പതിപ്പ് പുതിയ ടൊയോട്ട ഫോർച്യൂണറിൽ അവതരിപ്പിച്ചേക്കാം. പുതുക്കിയ യൂണിറ്റ് പരമാവധി 201 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. അതായത് മുൻമോഡലിനേക്കാൾ 26 bhp കൂടുതൽ കരുത്തുറ്റതാകും വരാനിരിക്കുന്ന 2021 പതിപ്പെന്ന് സാരം.

MOST READ: പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

അപ്‌ഡേറ്റുചെയ്‌ത മോഡലിന് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ലഭിക്കും. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഫോർച്യൂണറിന്റെ വില നിലവിലുള്ള മോഡലിനെക്കാൾ അല്പം കൂടുതലായിരിക്കാം എന്നതിൽ സംശയമൊന്നും വേണ്ട.

ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അരങ്ങേറ്റം അടുത്ത വർഷം ആദ്യം

നിലവിൽ 28.66 ലക്ഷം രൂപ മുതൽ 36.88 ലക്ഷം രൂപ വരെയാണ് ഫോർച്യൂണറിന്റെ എക്സ്ഷോറൂം വില. ഫോർഡ് എൻ‌ഡോവർ, മഹീന്ദ്ര ആൾട്യൂറാസ് G4, പുതുതായി എത്തിയ എം‌ജി ഗ്ലോസ്റ്റർ എന്നീ ഫുൾ-സൈസ് എസ്‌യുവികളുമായാണ് ടൊയോട്ട മോഡൽ ഇന്ത്യൻ വിപണിയിൽ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Dealers Started Accepting Bookings For The 2021 Toyota Fortuner Facelift. Read in Malayalam
Story first published: Saturday, November 21, 2020, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X