പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങി കവസാക്കി W175 റെട്രോ-ക്ലാസിക്; അവതരണം അടുത്ത വർഷം

ഇന്ത്യൻ റെട്രോ-ക്ലാസിക് റോഡ്സ്റ്റർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് ജാപ്പനീസ് ബ്രാൻഡുകളുടെ കണ്ണെത്തിയിരിക്കുകയാണ്. റോയൽ എൻഫീൽഡിന്റെ കുത്തകയായ ഈ ശ്രേണി പിടിച്ചെടുക്കാനാണ് എല്ലാവരുടെയും ശ്രമം.

പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങി കവസാക്കി W175 റെട്രോ-ക്ലാസിക്; അവതരണം അടുത്ത വർഷം

അതിന്റെ ഭാഗമായി ഇന്ത്യയ്‌ക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഹൈനസ് CB350 ഹോണ്ട അവതരിപ്പിച്ചു. ഇപ്പോൾ കവസാക്കി തങ്ങളുടെ W175 കോംപാക്‌ട് ഡിസ്‌പ്ലേസ്‌മെന്റ് റോഡ്സ്റ്റർ രാജ്യത്ത് പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങി കവസാക്കി W175 റെട്രോ-ക്ലാസിക്; അവതരണം അടുത്ത വർഷം

അടുത്ത വർഷത്തോടെ മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. അതിന്റെ ഭാഗമായി W175 ബൈക്കിനെ ഇന്ത്യൻ നിരത്തിൽ പരീക്ഷിക്കുകയാണ് കവസാക്കി. അതിന്റെ ആദ്യ സ്പെ ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

MOST READ: മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങി കവസാക്കി W175 റെട്രോ-ക്ലാസിക്; അവതരണം അടുത്ത വർഷം

ബ്രാൻഡിന്റെ ഇന്ത്യൻ നിരയിലെ ഏറ്റവും താങ്ങാവുന്ന മോഡലായിരിക്കും W175. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ചെറിയ ഫ്യുവൽ ടാങ്ക്, നീളമുള്ള സാഡിൽ എന്നിവയാൽ തികച്ചും ലളിതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കവസാക്കി W175 ക്ലാസിക് അപ്പീലാണ് നൽകുന്നത്.

പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങി കവസാക്കി W175 റെട്രോ-ക്ലാസിക്; അവതരണം അടുത്ത വർഷം

ധാരാളം ക്രോം ഘടകങ്ങൾ മോട്ടോർസൈക്കിളിൽ ഇല്ല എന്നാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. തീർച്ചയായും അതൊരു നല്ല കാര്യമാണ്. മഡ്-ഗാർഡിൽ മൗണ്ട് ചെയ്ത ടെയിൽ‌ലൈറ്റ്, സ്‌പോക്ക് വീലുകൾ, ഫോർക്ക് ഗെയ്‌റ്ററുകൾ, സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ മോട്ടോർസൈക്കിളിന്റെ ഓൾഡ് സ്‌കൂൾ ആകർഷണത്തെ കൂടുതൽ വർധിപ്പിക്കുന്നു.

MOST READ: 250 അഡ്വഞ്ചര്‍ അവതരിപ്പിച്ച് കെടിഎം; വില 2.48 ലക്ഷം രൂപ

പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങി കവസാക്കി W175 റെട്രോ-ക്ലാസിക്; അവതരണം അടുത്ത വർഷം

പഴമയുടെ ശൈലിയുള്ള ഡിസൈൻ പോലെ തന്നെ കാര്യമായ സാങ്കേതിക സവിശേഷതകൾ ഒന്നും കവസാക്കി W175-യിൽ ഇല്ല. സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് 177 സിസി എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ വിപണികളിൽ കാർബ്യൂറേറ്റർ യൂണിറ്റാണിത്.

പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങി കവസാക്കി W175 റെട്രോ-ക്ലാസിക്; അവതരണം അടുത്ത വർഷം

എന്നിരുന്നാലും ഇന്ത്യയിലെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ മോട്ടോർസൈക്കിളിനെ ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയിലേക്ക് മാറാൻ പ്രേരിപ്പിക്കും. W175 ബൈക്കിന്റെ എഞ്ചിൻ 13.05 bhp കരുത്തിൽ 13.2 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

MOST READ: 2021 പാനിഗാലെ V4 SP അവതരിപ്പിച്ച് ഡ്യുക്കാട്ടി

പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങി കവസാക്കി W175 റെട്രോ-ക്ലാസിക്; അവതരണം അടുത്ത വർഷം

അഞ്ച് സ്പീഡാണ് ഗിയർബോക്‌സ്. 126 കിലോഗ്രാം ഭാരത്തിൽ ഒരുങ്ങിയിരിക്കുന്ന കവസാക്കി W175 ഒരു ലൈറ്റ് റോഡ്‌സ്റ്ററാണ്. എന്തായാലും പ്രദേശികമായി അസംബിൾ ചെയ്യാനാണ് സാധ്യത. എന്നിരുന്നാലും സെഗ്മെന്റിലെ എതിരാളികളുമായി മത്സരിക്കാൻ ആക്രമണാത്മകമായ വില നിർണയം ആവശ്യമാണ്.

പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങി കവസാക്കി W175 റെട്രോ-ക്ലാസിക്; അവതരണം അടുത്ത വർഷം

ഏകദേശം 1.40 ലക്ഷം രൂപയായിരിക്കും കവസാക്കിയുടെ ബൈക്കിന് എക്സ്ഷോറൂം വിലയായി നിശ്ചയിക്കുക. കവസാക്കിയുടെ പരിമിതമായ ഡീലർഷിപ്പ് ശൃംഖലയും സർവീസ് സെന്ററുകളും W175 മോട്ടോർസൈക്കിളിന്റെ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki W175 Spied Ahead Of Launch India Launch. Read in Malayalam
Story first published: Saturday, November 21, 2020, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X