ഹസ്‌‌ഖ്‌വർണ 401 മോഡലുകൾ ഉടൻ ഇന്ത്യയിലേക്കില്ല, സ്ഥിരീകരിച്ച് കമ്പനി

ഹസ്‌‌ഖ്‌വർണ സ്വാർട്ട്‌പിലൻ 401, വിറ്റ്‌പിലൻ 401 മോഡലുകൾ ഉടനൊന്നും ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ലെന്ന് സ്ഥിരീകരിച്ച് സ്വീഡിഷ് കമ്പനി.

ഹസ്‌‌ഖ്‌വർണ 401 മോഡലുകൾ ഉടൻ ഇന്ത്യയിലേക്കില്ല, സ്ഥിരീകരിച്ച് കമ്പനി

സ്വാർട്ട്പിലൻ 401 രണ്ട് തവണ പരീക്ഷണയോട്ടത്തിന് വിധേയമാക്കിയപ്പോൾ വിറ്റ്പിലൻ 401 മോട്ടോർസൈക്കിളും 2019 മുതൽ ബജാജിന്റെ ചകാൻ പ്ലാന്റിൽ ഉത്പാദനം നടത്തുന്നുണ്ട്.

ഹസ്‌‌ഖ്‌വർണ 401 മോഡലുകൾ ഉടൻ ഇന്ത്യയിലേക്കില്ല, സ്ഥിരീകരിച്ച് കമ്പനി

ഇന്ത്യയിൽ ലഭ്യമായ 250 സിസി സ്വാർട്ട്പിലൻ, വിറ്റ്പിലൻ എന്നിവയ്ക്ക് സമാനമായ സ്റ്റൈലിംഗ് ഉള്ള ഹുസ്‌വർണ 401 ബൈക്കുകൾ കെടിഎം 390 ഡ്യൂക്കിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.

MOST READ: 100 കിലോമീറ്റർ വരെ മൈലേജ്; പുതിയ രണ്ട് ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഈവ് ഇന്ത്യ

ഹസ്‌‌ഖ്‌വർണ 401 മോഡലുകൾ ഉടൻ ഇന്ത്യയിലേക്കില്ല, സ്ഥിരീകരിച്ച് കമ്പനി

എന്നിരുന്നാലും ക്വാർട്ടർ ലിറ്റർ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, 401 പതിപ്പുകളിൽ വയർ-സ്‌പോക്ക് വീലുകളിലാണ് കമ്പനി ഒരുക്കുന്നത്. കൂടാതെ ഇത് ഒരു ട്രെല്ലിസ് ഫ്രെയിലും ബോൾട്ട് ഓൺ സബ് ഫ്രെയിമിലുമാണ് കമ്പനി നിർമിച്ചിരിക്കുന്നത്.

ഹസ്‌‌ഖ്‌വർണ 401 മോഡലുകൾ ഉടൻ ഇന്ത്യയിലേക്കില്ല, സ്ഥിരീകരിച്ച് കമ്പനി

373 സിസി സംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഹസ്‌‌ഖ്‌വർണ 401 ഇരട്ടകൾക്ക് കരുത്തേകുന്നത്. അതായത് കെടിഎമ്മിന്റെ 390 മോഡലുകളിൽ കാണുന്ന അതേ യൂണിറ്റാണിത് എന്നുചുരുക്കം. ഇത് ബജാജ് ഡൊമിനാര്‍ 400-ലും ഉപയോഗിക്കുന്നുണ്ട്.

MOST READ: മാരുതിക്കും കിയയ്ക്കും പിന്നാലെ പുതുവർഷത്തിൽ മോഡലുകൾക്ക് വില വർധനവുമായി ഹ്യുണ്ടായി

ഹസ്‌‌ഖ്‌വർണ 401 മോഡലുകൾ ഉടൻ ഇന്ത്യയിലേക്കില്ല, സ്ഥിരീകരിച്ച് കമ്പനി

സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിൻ പരമാവധി 43 bhp കരുത്തിൽ 37 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്വാര്‍ട്ട്പിലന്‍ ഒരു സിറ്റി സ്‌ക്രാംബ്ലറും വിറ്റ്പിലൻ ഒരു കഫെ റേസറുമാണ്.

ഹസ്‌‌ഖ്‌വർണ 401 മോഡലുകൾ ഉടൻ ഇന്ത്യയിലേക്കില്ല, സ്ഥിരീകരിച്ച് കമ്പനി

ഇവയുടെ സസ്‌പെന്‍ഷന്‍ യൂണിറ്റുകള്‍- മുന്നില്‍ USD ഫോര്‍ക്കുകള്‍, പിന്നില്‍ ക്രമീകരിക്കാവുന്ന മോണോ-ഷോക്ക്; ട്രെല്ലിസ് ഫ്രെയിം ഘടനയും ബ്രേക്കുകളും ഡ്യുക്ക് 390-യ്ക്ക് സമാനമായിരിക്കും.

MOST READ: ക്രൂയിസർ ഇലക്ട്രിക് സ്‌കൂട്ടർ അടുത്തവർഷം എത്തും; സ്ഥിരീകരിച്ച് ഒഖിനാവ

ഹസ്‌‌ഖ്‌വർണ 401 മോഡലുകൾ ഉടൻ ഇന്ത്യയിലേക്കില്ല, സ്ഥിരീകരിച്ച് കമ്പനി

സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളായ ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സെറ്റപ്പ്, ബോഷില്‍ നിന്നുള്ള എബിഎസ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയല്ലാം 401 ഹസ്ഖികളുടെ ഫീച്ചർ പട്ടികയിൽ ഇടംപിടിക്കുന്നുമുണ്ട്.

ഹസ്‌‌ഖ്‌വർണ 401 മോഡലുകൾ ഉടൻ ഇന്ത്യയിലേക്കില്ല, സ്ഥിരീകരിച്ച് കമ്പനി

ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കെടിഎമ്മിന്റെ അനുബന്ധ സ്ഥാപനമാണ് ഹസ്ഖ്‌വര്‍ണ. ശരിക്കും 401 മോഡലുകളിലൂടെ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിച്ച സ്വീഡിഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹസ്ഖ്‌വര്‍ണ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 മോഡലുകളുമായിട്ടാണ് രാജ്യത്ത് എത്തിയത്.

MOST READ: കേരളത്തിലെ കാലാവസ്ഥാ വ്യതിയാന പഠനത്തിന് പങ്കാളിയായി ടാറ്റ നെക്സോൺ ഇവി

ഹസ്‌‌ഖ്‌വർണ 401 മോഡലുകൾ ഉടൻ ഇന്ത്യയിലേക്കില്ല, സ്ഥിരീകരിച്ച് കമ്പനി

അധികം വൈകാതെ നിരവധി മോഡലുകളെ വിപണിയില്‍ എത്തിക്കുമെന്നും ബ്രാന്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ 401 ഹസ്ഖി ഇരട്ടകളെ അവതരിപ്പിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കിയ കമ്പനി ഭാവിയിൽ ഇവയുടെ അരങ്ങേറ്റത്തെ പൂർണമായും തള്ളിക്കളയുന്നുമില്ല.

ഹസ്‌‌ഖ്‌വർണ 401 മോഡലുകൾ ഉടൻ ഇന്ത്യയിലേക്കില്ല, സ്ഥിരീകരിച്ച് കമ്പനി

കഴിഞ്ഞ ദിവസം സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 മോട്ടോർസൈക്കിളുകളുടെ വിലയും കമ്പനി വർധിപ്പിച്ചിരുന്നു. 1,279 രൂപ മുതൽ 8,517 രൂപ വരെയാണ് വില പരിഷ്ക്കരണം നടപ്പിലാക്കിയിരിക്കുന്നത്. രണ്ട് മോട്ടോർസൈക്കിളുകളുടെയും അപ്‌ഡേറ്റ് ചെയ്ത വില 1,86,750 രൂപയാണ്. ഇത് മുൻ വിലയായ 1,84,960 രൂപയേക്കാൾ 1,790 രൂപ കൂടുതലാണ്.

Most Read Articles

Malayalam
English summary
Husqvarna Unlikely To Launch The Svartpilen 401 And Vitpilen 401 In India Anytime Soon. Read in Malayalam
Story first published: Tuesday, December 15, 2020, 17:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X