Just In
- 6 min ago
പുത്തൻ C-ക്ലാസ് L ലോംഗ് വീൽബേസ് മോഡൽ പുറത്തിറക്കി മെർസിഡീസ് ബെൻസ്
- 54 min ago
സ്ട്രീറ്റ് സ്ക്രാംബ്ലര്, സ്ക്രാംബ്ലര് സാന്ഡ്സ്റ്റോം ബൈക്കുകള് അവതരിപ്പിച്ച് ട്രയംഫ്
- 1 hr ago
2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്വാഗൺ ID.4 ഇലക്ട്രിക് എസ്യുവിക്ക്
- 1 hr ago
ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി
Don't Miss
- News
ചെറിയാന് ഫിലിപ്പ് കോണ്ഗ്രസില് തിരിച്ചെത്തുമോ? സിപിഎം വിടുമെന്ന് സൂചന, 'നാളെ എന്തും സംഭവിക്കാം'
- Movies
നിങ്ങള് മൂന്നാമതൊരു കല്യാണം കഴിക്കരുത്; അമ്പിളി ദേവിയ്ക്കും ആദിത്യനുമെതിരെ അന്ന് ജീജ പറഞ്ഞത് വീണ്ടും വൈറല്
- Sports
IPL 2021: മുന് കണക്കുകളൊന്നും നോക്കാറില്ല- ബുംറയുമായുള്ള പോരാട്ടത്തെക്കുറിച്ച് റിഷഭ്
- Lifestyle
ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജീവിച്ചിരുന്നവരാണ് ഇവര്
- Travel
ബാലരൂപത്തില് ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Finance
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി, 14,788 കോടി ചെലവ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യോനേഷ്യയില് അരങ്ങേറ്റത്തിനൊരുങ്ങി നിഞ്ച ZX-25R; തീയതി വെളിപ്പെടുത്തി കവസാക്കി
ക്വാര്ട്ടര് ലിറ്റര് സ്പോര്ട്സ് ബൈക്കായ നിഞ്ച ZX-25R -നെ ഇന്ത്യോനേഷ്യയില് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ജാപ്പനീസ് നിര്മ്മാതാക്കളായ കവസാക്കി.

2020 ജൂലൈ 10 ന്- ബൈക്കിനെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അടുത്തിടെ ന്യൂസിലന്ഡ് വിപണിയില് ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരുന്നു. ഇത് വെളിപ്പെടുത്തുന്ന ഒരു വീഡിയോയും കമ്പനി ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡിജിറ്റലായാകും ബൈക്കിന്റെ അവതരണം. 2020 ഏപ്രില് 4 -ന് രാജ്യത്ത് വിപണിയിലെത്തിക്കാന് തീരുമാനിച്ചിരുന്നു. എന്നാല്, കൊവിഡ്-19 സാഹചര്യം കാരണം പരിപാടി കമ്പനി ഉപേക്ഷിച്ചു.
MOST READ: രണ്ടും കല്പ്പിച്ച് എംജി; ഗ്ലോസ്റ്ററിന്റെ ടീസര് ചിത്രവും വെബ്സൈറ്റില് പങ്കുവെച്ചു

ഇപ്പോള്, കാര്യങ്ങള് സാധാരണ നിലയിലേക്ക് മടങ്ങാന് തുടങ്ങിയതിനാല്, അടുത്ത മാസം 10 -ന് ഇന്തോനേഷ്യയില് നിഞ്ച ZX-25R ഡിജിറ്റല് ലോഞ്ച് നടത്തുമെന്ന് കവസാക്കി വെളിപ്പെടുത്തിരിക്കുന്നത്. പുതിയ 250 സിസി നിഞ്ച എത്തുമെന്ന് അക്ഷമയോടെ കാത്തിരിക്കുന്ന എല്ലാ ഉപഭോക്താക്കള്ക്കും ഈ പ്രഖ്യാപനം ആശ്വാസം നല്കുന്നതാണെന്നും കമ്പനി അറിയിച്ചു.
249 സിസി, ഇന്ലൈന്-ഫോര് സിലിണ്ടര് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന് 15,450 rpm -ല് 43.3 bhp കരുത്തും 12,500 rpm -ല് 21.5 Nm torque ഉം സൃഷ്ടിക്കുമെന്നാണ് റിപ്പോര്ട്ട്. എന്നാല് വ്യക്തമായ കണക്കുകള് കമ്പനി അവതരണവേളയില് മാത്രമേ വെളിപ്പെടുത്തുകയുള്ളു.
MOST READ: കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ടൊയോട്ട അർബൻ ക്രൂയിസർ എത്താൻ വൈകും

ബൈക്ക് വിപണിയില് എത്താന് ദിവസങ്ങള് മാത്രം ശേഷിക്കേ പ്രീ-ബുക്കിങ് കമ്പനി ആരംഭിച്ചു. എന്നാല് ഇന്ത്യോനേഷ്യന് വിപണിയിലെ വില സംബന്ധിച്ച് സൂചനകള് ഒന്നും തന്നെ ഇല്ല.

പോയ മാസമാണ് ന്യൂസിലന്ഡ് വിപണിയില് ബൈക്കിനെ നിര്മ്മാതാക്കള് അവതരിപ്പിക്കുന്നത്. 15,990 ന്യൂസിലന്ഡ് ഡോളര് (ഏകദേശം 7.89 ലക്ഷം രൂപ) ആണ് ബൈക്കിന്റെ വില.
MOST READ: സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി ലൂസിഫർ മാതൃകയിൽ നിർമ്മിച്ച കുഞ്ഞൻ നെടുംമ്പള്ളി ജീപ്പ്

ഇരട്ട-പോഡ് എല്ഇഡി ഹെഡ്ലാമ്പ്, ഒരു എല്ഇഡി ടെയില് ലാമ്പ്, സെമി ഡിജിറ്റല് ഇന്സ്ട്രുമെന്റ് ക്ലസ്റ്റര് എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. ZX-6R -ല് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് നിഞ്ച ZX-25 R ഡിസൈന് ചെയ്തിരിക്കുന്നത്.

2019 -ലെ ടോക്കിയോ മോട്ടോര് ഷോയിലാണ് കവസാക്കി നിഞ്ച ZX-25R ആദ്യമായി പ്രദര്ശിപ്പിക്കുന്നത്. ക്വാര്ട്ടര് ലിറ്റര് സ്പോര്ട്ട് ബൈക്കിന്റെ വലിപ്പം കണക്കെടുക്കുമ്പോള് മികച്ച പെര്ഫോമന്സ് കാഴ്ചവെക്കാന് ബൈക്കിന് സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.