Just In
- 10 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ V7 മോട്ടോർസൈക്കിൾ പുറത്തിറക്കി മോട്ടോ ഗുസി
ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ പിയാജിയോയുടെ ഉടമസ്ഥതയിലുള്ള മോട്ടോ ഗുസി പുതിയ V7 മോട്ടോർസൈക്കിൾ പുറത്തിറക്കി.

റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളിന് 2021 ൽ വലിയ മാറ്റങ്ങൾ ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. അതിൽ ഏറ്റവും വലിയ മാറ്റം മോട്ടോ ഗുസിയുടെ V7-ന്റെ പ്രശസ്തമായ 90 ഡിഗ്രി വി-ട്വിൻ എഞ്ചിനാണ്.

ഒരു ദശാബ്ദക്കാലം ബൈക്കിൽ ഉണ്ടായിരുന്ന മുൻ 744 സിസി എഞ്ചിൻ പുതിയ 850 സിസി യൂണിറ്റിന് വഴിമാറി. എഞ്ചിൻ ശേഷി വർധിച്ചതിനു പിന്നാലെ മോട്ടോ ഗുസി V7 മോഡലിന്റെ പവർ കണക്കുകളിലും കാര്യമായ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.

നേരത്തെ വാഗ്ദാനം ചെയ്തിരുന്ന 52 bhp കരുത്തും 59.9 Nm torque ഉം 65 bhp പവറായും 72.9 Nm torque ആയും വർധിച്ചു. ഗണ്യമായ ഈ വർധനവ് അർത്ഥമാക്കുന്നത് ഗുസിക്ക് ചാസിയും ഗിയർബോക്സും മാറ്റേണ്ടിവന്നു എന്നാണ്.

പഴയ മോഡലിന്റെ സ്‌കിന്നി 130 / 80-17 സെക്ഷൻ വീലുകൾ 150 / 70-17 ആയി പരിഷ്ക്കരിച്ചിട്ടുമുണ്ട്. കൂടാതെ രണ്ട് പുതിയ കയാബ ഷോക്കുകൾ മെച്ചപ്പെട്ട റിയർ സസ്‌പെൻഷൻ നൽകുന്നു.

കൂടാതെ സ്റ്റിയറിംഗ് ഹെഡിന് അധിക ബ്രേസിംഗ് ലഭിക്കുന്നു. റൈഡറിന്റെ ഫുട്പെഗ് ബ്രാക്കറ്റുകളും പുതുക്കി. പുതിയ സൈഡ് പാനലുകളും ചുരുക്കിയ റിയർ മഡ്‌ഗാർഡും ഉപയോഗിച്ച് സ്റ്റൈലിംഗും അൽപ്പം മാറ്റങ്ങൾ വരുത്തി, ഇത് പുതിയ മെഷീനെ വേർതിരിക്കാൻ സഹായിക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ബൈക്കിന്റെ രൂപഘടന പഴയ മോഡലിന് സമാനമാണ്. അതിൽ പുനർരൂപകൽപ്പന ചെയ്‌ത ഹെഡ്‌ലൈറ്റും ടെയിൽലൈറ്റും, സൈഡ് പാനലുകൾ, മഡ്‌ഗാർഡ്, എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ എന്നിവപോലുള്ള സൂക്ഷ്മമായ മാറ്റങ്ങൾ ലഭിക്കുന്നു.
MOST READ: രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ ഇവികൾ വിപണയിലെത്തിക്കാൻ മെർസിഡീസ്

മോട്ടോ ഗുസി പുതിയ V7 പൂർണ എൽഇഡി ലൈറ്റിംഗും പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സജ്ജീകരിച്ചിരിക്കുന്നത് സ്വാഗതാർഹമാണ്. എന്തിനധികം മുമ്പ് സൂചിപ്പിച്ച കയാബയിൽ നിന്ന് ലഭിക്കുന്ന വലിയ പിൻ വീലും പിൻ ഷോക്കുകളും ബൈക്കിന് ലഭിക്കുന്നുണ്ട്.

പതിപ്പിനെ സൂചിപ്പിക്കാൻ റോമൻ അക്കങ്ങൾ ഉപയോഗിച്ച മുൻ അപ്‌ഡേറ്റുകളിൽ നിന്ന് വ്യത്യസ്തമായി 2021 മോഡലിനെ V7 എന്ന് മാത്രമാണ് വിളിക്കുക. 2020 ലൈനപ്പിൽ നാല് മോഡലുകൾ ഉൾപ്പെടുമ്പോൾ മോട്ടോ ഗുസി V7 സ്റ്റോൺ, V7 സ്‌പെഷ്യൽ എന്നീ രണ്ട് വേരിയന്റുകളിൽ മാത്രമാണ് പുതിയ V7 വാഗ്ദാനം ചെയ്യുന്നത്.
MOST READ: ഹസ്‌ഖ്‌വർണ 401 മോഡലുകൾ ഉടൻ ഇന്ത്യയിലേക്കില്ല, സ്ഥിരീകരിച്ച് കമ്പനി

മോട്ടോ ഗുസി V7 സ്‌പെഷലിന് നേവി-ബ്ലൂ പെയിന്റ് കളർ ഓപ്ഷനാണ് ലഭിക്കുന്നത്. അതേസമയം V7 സ്റ്റോൺ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. അതിൽ നീറോ റുവിഡോ, അസുറോ ഗിയാസിയോ, അരൻസിയോൺ റാം എന്നിവയാണ് ഉൾപ്പെടുന്നത്.

ഇന്ത്യൻ വിപണിയിലെ അരങ്ങേറ്റത്തെക്കുറിച്ച് ഇറ്റാലിയൻ ബ്രാൻഡ് ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെങ്കിലും പുതിയ മോട്ടോ ഗുസി V7 അടുത്ത വർഷം ആദ്യം അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാകും.