ബിഎസ്-VI മൾട്ടിസ്ട്രാഡ 950 S ഒരുങ്ങി; ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി

ഇറ്റാലിയൻ സൂപ്പർ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി പുതിയ ബിഎസ്-VI മൾട്ടിസ്ട്രാഡ 950 S ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അതിന്റെ ഭാഗമായി പരിഷ്ക്കരിച്ച മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ബിഎസ്-VI മൾട്ടിസ്ട്രാഡ 950 S ഒരുങ്ങി; ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി

അന്താരാഷ്ട്ര തലത്തിൽ സ്റ്റാൻഡേർഡ്, S, S സ്പോക്കഡ് വീലുകൾ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. മൾട്ടിസ്ട്രാഡ 950-ന്റെ S മോഡലിനായുള്ള ബുക്കിംഗാണ് ഡീലർഷിപ്പുകൾ തുടങ്ങിയിരിക്കുന്നത്.

ബിഎസ്-VI മൾട്ടിസ്ട്രാഡ 950 S ഒരുങ്ങി; ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി

സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ഉയർന്ന സവിഷേതകളാണ് ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S-ൽ ഒരുക്കിയിരിക്കുന്നത്. അതിൽ ഡ്യുക്കാട്ടി സ്കൈഹൂക്ക് സസ്പെൻഷൻ ഇവോ സിസ്റ്റമുള്ള ഇലക്ട്രോണിക് സസ്പെൻഷൻ, അപ്പ് ആൻഡ് ഡൗൺ ക്വിക്ക് ഷിഫ്റ്റ്, കോർണറിംഗ് ലൈറ്റ്സ് ഉള്ള പൂർണ എൽഇഡി ഹെഡ്‌ലാമ്പ്, അഞ്ച് ഇഞ്ച് കളർ ടിഎഫ്ടി ഡിസ്പ്ലേ എന്നിവ ഉൾക്കൊള്ളുന്നു.

MOST READ: ടൈഗര്‍ 850 സ്പോര്‍ട്ട് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ട്രയംഫ്

ബിഎസ്-VI മൾട്ടിസ്ട്രാഡ 950 S ഒരുങ്ങി; ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി

അതോടൊപ്പം ബൈക്കിന്റെ സുരക്ഷാ സവിശേഷതകളിൽ ഹാൻഡ്സ് ഫ്രീ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ബാക്ക്‌ലിറ്റ് ഹാൻഡിൽബാർ കൺട്രോളുകൾ, വ്യത്യസ്‌ത റൈഡിംഗ് മോഡുകൾ, ബോഷ് എബി‌എസ് കോർണറിംഗ്, ഡ്യുക്കാട്ടി ട്രാക്ഷൻ കൺ‌ട്രോൾ, വെഹിക്കിൾ ഹോൾഡ് കൺ‌ട്രോൾ എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്യും.

ബിഎസ്-VI മൾട്ടിസ്ട്രാഡ 950 S ഒരുങ്ങി; ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി

പുതിയ ബിഎസ്-VI നിലവാരത്തിലുള്ള 937 സിസി, ടെസ്റ്റസ്ട്രെറ്റ, എൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 2021 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S പതിപ്പിന്റെ ഹൃദയം. ഇത് 9,000 rpm-ൽ 111 bhp പവറും 7,750 rpm-ൽ 96 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: പുതിയ റൈഡിംഗ് ജാക്കറ്റുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബിഎസ്-VI മൾട്ടിസ്ട്രാഡ 950 S ഒരുങ്ങി; ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി

ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മുൻവശത്ത് ട്വിൻ 320 mm ഡിസ്കുകളും പിന്നിൽ 265 mm റോട്ടറുമാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്.

ബിഎസ്-VI മൾട്ടിസ്ട്രാഡ 950 S ഒരുങ്ങി; ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി

പഴയ മൾട്ടിസ്ട്രാഡയെ 12,84,000 രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് ഡ്യുക്കാട്ടി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. എന്നാൽ പ്രീമിയം ഹാർഡ്‌വെയറുള്ള S വേരിയന്റിന് പഴയ മോഡലിനേക്കാൾ ഗണ്യമായ വില വർധനവ് ഉണ്ടായേക്കും.

MOST READ: പുതുമയോടെ 2021 മോഡൽ Z250 ബൈക്കിനെ പരിചയപ്പെടുത്തി കവസാക്കി

ബിഎസ്-VI മൾട്ടിസ്ട്രാഡ 950 S ഒരുങ്ങി; ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി

അടുത്തിടെ അന്താരാഷ്ട്ര വിപണിയിൽ മൾട്ടിസ്ട്രാഡ 950 S മോഡലിനായി ഡ്യുക്കാട്ടി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിരുന്നു. പരമ്പരാഗത റെഡ് കളർ ഓപ്ഷനു പകരം ഡ്യുക്കാട്ടിയുടെ മോട്ടോജിപി ബൈക്കുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വൈറ്റ് കളറാണ് കമ്പനി പരിചയപ്പെടുത്തിയത്.

ബിഎസ്-VI മൾട്ടിസ്ട്രാഡ 950 S ഒരുങ്ങി; ബുക്കിംഗ് ആരംഭിച്ച് ഡ്യുക്കാട്ടി

ജിപി വൈറ്റ് കളർ ഡ്യുക്കാട്ടി 950 S-ന്റെ സ്‌പോക്ക്ഡ് വീൽ, അലോയ് വീൽ വേരിയന്റുകളിലും ലഭ്യമാകും എന്നതും സ്വാഗതാർഹമാണ്. ഇത് ഇന്ത്യയിൽ അവതരിപ്പിക്കുമ്പോഴും ഡ്യുക്കാട്ടി മോട്ടോർസൈക്കിളിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
New BS6 Ducati Multistrada 950 S Pre-Bookings Started. Read in Malayalam
Story first published: Sunday, October 25, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X