പുതുമയോടെ 2021 മോഡൽ Z250 ബൈക്കിനെ പരിചയപ്പെടുത്തി കവസാക്കി

പരിഷ്ക്കരിച്ച 2021 മോഡൽ Z250 ക്വാർട്ടർ ലിറ്റർ നേക്കഡ് സ്ട്രീറ്റ് പതിപ്പിനെ പരിചയപ്പെടുത്തി കവസാക്കി. രണ്ട് പുതിയ കളർ‌ ഉൾപ്പെടുത്തിയാണ് മോട്ടോർ‌സൈക്കിളിനെ ജാപ്പനീസ് ബ്രാൻഡ് പുതുക്കിയിരിക്കുന്നത്.

പുതുമയോടെ 2021മോഡൽ Z250 ബൈക്കിനെ പരിചയപ്പെടുത്തി കവസാക്കി

കവസാക്കിയുടെ Z സീരീസ് ബൈക്കുകളിലെ എൻട്രി ലെവൽ മോഡലായ ബേബി ക്വാക്കറിൽ അവതരിപ്പിച്ച പുതിയ പെയിന്റ് സ്‌കീമിൽ 'പേൾ നൈറ്റ് ഷേഡ് ടീൽ-മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക്', 'കാൻഡി കാർഡിനൽ റെഡ്-മെറ്റാലിക് ഫ്ലാറ്റ് സ്പാർക്ക് ബ്ലാക്ക്' എന്നിവ ഉൾപ്പെടുന്നു.

പുതുമയോടെ 2021മോഡൽ Z250 ബൈക്കിനെ പരിചയപ്പെടുത്തി കവസാക്കി

മസ്ക്കുലർ ബോഡി പാനലുകളും ഷാർപ്പ് എഡ്ജുകളും അടങ്ങിയിരിക്കുന്ന മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗ് വലിയ Z സീരീസ് കവസാക്കി ബൈക്കുകളിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.

MOST READ: ടൂറിംഗ്-ഓറിയന്റഡ് R 18 ക്ലാസിക് ക്രൂയിസർ പുറത്തിറക്കി ബിഎംഡബ്ല്യു

പുതുമയോടെ 2021മോഡൽ Z250 ബൈക്കിനെ പരിചയപ്പെടുത്തി കവസാക്കി

248 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 2021 കവസാക്കി Z250 ബൈക്കിന്റെ ഹൃദയം. ഇത് പരമാവധി 36.5 bhp കരുത്തിൽ 22.5 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പുതുമയോടെ 2021മോഡൽ Z250 ബൈക്കിനെ പരിചയപ്പെടുത്തി കവസാക്കി

ബൈക്കിന്റെ ഉപകരണങ്ങളിലേക്കോ ഫീച്ചർ ലിസ്റ്റിലേക്കോ ഒരു കൂട്ടിച്ചേർക്കലുകൾ നൽകാനും കമ്പനി തയാറായിട്ടില്ല. മുന്നിലും പിന്നിലും യഥാക്രമം 110, 140 സെക്ഷൻ ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളിലാണ് കവസാക്കി ബേബി ക്വാക്കറിൽ ഒരുക്കിയിരിക്കുന്നത്.

MOST READ: കൊടുങ്ങല്ലൂർ സ്വദേശിയുടെ കരവിരുതിലൊരുങ്ങിയ ഇലക്ട്രിക് ബൈക്ക്

പുതുമയോടെ 2021മോഡൽ Z250 ബൈക്കിനെ പരിചയപ്പെടുത്തി കവസാക്കി

സസ്പെൻഷൻ ഡ്യൂട്ടികൾക്കായി ടെലിസ്കോപ്പിക് ഫോർക്കുകളും ഒരു മോണോഷോക്കുമാണ് ബ്രാൻഡ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ എബിഎസ് സജ്ജീകരണത്തോടുകൂടിയ ഡിസ്ക്ക് ബ്രേക്കാണ് ഇരുവശത്തും വാഗ്‌ദാനം ചെയ്യുന്നത്.

പുതുമയോടെ 2021മോഡൽ Z250 ബൈക്കിനെ പരിചയപ്പെടുത്തി കവസാക്കി

ഇന്ത്യയിൽ 2019 വരെ വിൽപ്പനയിലുണ്ടായിരുന്ന മോഡലായിരുന്നു കവസാക്കി Z250. എന്നാൽ വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കാതിരുന്ന മോഡലിനെ കമ്പനി പിൻവലിക്കുകയായിരുന്നു.

MOST READ: ഇരുചക്ര വാഹന വിൽപ്പനയിൽ ആധിപത്യം തുടർന്ന് സ്പ്ലെൻഡറും ആക്‌ടിവയും

പുതുമയോടെ 2021മോഡൽ Z250 ബൈക്കിനെ പരിചയപ്പെടുത്തി കവസാക്കി

എങ്കിലും സമീപകാലത്തായി ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് പുതിയ പതിപ്പിനെ രാജ്യത്ത് അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കൾ തയാറായേക്കും.

പുതുമയോടെ 2021മോഡൽ Z250 ബൈക്കിനെ പരിചയപ്പെടുത്തി കവസാക്കി

ജാപ്പനീസ് വിപണിയിൽ 610,500 യെന്നാണ് ബേബി ക്വാക്കർ എന്നറിയപ്പെടുന്ന പുതിയ 2021 മോഡൽ കവസാക്കി Z250-യുടെ എക്സ്ഷോറൂം വില. അതായത് ഏകദേശം 4.3 ലക്ഷം രൂപയാണ് വില.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
2021 Kawasaki Z250 Unveiled. Read in Malayalam
Story first published: Saturday, October 24, 2020, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X