ക്ലാസിക് 350, ബുള്ളറ്റ് 350 മോഡലുകൾക്ക് വില കൂട്ടി റോയൽ എൻഫീൽഡ്

ജനപ്രിയ മോഡലുകളായ ക്ലാസിക് 350, ബുള്ളറ്റ് 350 മോട്ടോർസൈക്കിളുകളുടെ വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്. ബിഎസ്-VI ക്ലാസിക് മോഡലിന് 2,756 രൂപയുടെയും ബുള്ളറ്റിന് 1,838 രൂപയുടെയും പരിഷ്ക്കരണമാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

ക്ലാസിക് 350, ബുള്ളറ്റ് 350 മോഡലുകൾക്ക് വില കൂട്ടി റോയൽ എൻഫീൽഡ്

X 350, 350 ബ്ലാക്ക്, X 350 ES (ഇലക്ട്രിക് സ്റ്റാർട്ട്) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ബിഎസ്-VI ബുള്ളറ്റ് 350 വരുന്നത്. ഇവയ്ക്ക് യഥാക്രമം 1.27 ലക്ഷം, 1.33 ലക്ഷം, 1.42 ലക്ഷം രൂപയാണ് ഇനി മുതൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

Royal Enfield Bullet 350
Variant Price
Bullet X 350 ₹1.27 Lakh
Bullet 350 Black ₹1.33 Lakh
Bullet X 350 ES ₹1.42 Lakh
ക്ലാസിക് 350, ബുള്ളറ്റ് 350 മോഡലുകൾക്ക് വില കൂട്ടി റോയൽ എൻഫീൽഡ്

പുതുക്കിയ വില വർധനവിന് ശേഷം ബിഎസ്-VI ക്ലാസിക് 250 സിംഗിൾ-ചാനൽ എബി‌എസ് വേരിയന്റുകൾക്ക് 1.61 ലക്ഷം രൂപയാണ് വില. അതേസമയം ടോപ്പ് എൻഡ് ഡ്യുവൽ ചാനൽ ടോപ്പ് എൻഡ് ഡ്യുവൽ ചാനൽ എബിഎസ് സ്റ്റെൽത്ത്, ക്രോം ബ്ലാക്ക് പതിപ്പുകൾക്ക് 1.86 ലക്ഷം രൂപയും ഇനി നൽകേണ്ടി വരും.

Royal Enfield Classic 350
Variant Price
Single-Channel ABS (Chestnut Red, Mercury Silver, Ash, Pure Black, Redditch Red) ₹1.61 Lakh
Dual-Channel ABS Black ₹1.69 Lakh
Dual-Channel ABS Gunmetal Gray with spokes ₹1.71 Lakh
Dual-Channel ABS Gunmetal Gray with alloys ₹1.83 Lakh
Dual-Channel ABS Airborne Blue, Stormrider Sand ₹1.79 Lakh
Dual-Channel ABS Stealth Black, Chrome Black ₹1.86 Lakh

MOST READ: ചെറുതായൊന്ന് മിനുങ്ങി, 2021 മോഡൽ കവസാക്കി Z125 പ്രോ വിപണിയിൽ

ക്ലാസിക് 350, ബുള്ളറ്റ് 350 മോഡലുകൾക്ക് വില കൂട്ടി റോയൽ എൻഫീൽഡ്

അലോയ്സ് വേരിയന്റുകളുള്ള ഡ്യുവൽ ചാനൽ എബിഎസ് ക്ലാസിക് 350 ബ്ലാക്ക്, ഗൺമെറ്റൽ ഗ്രേ എന്നിവ യഥാക്രമം 1.69 ലക്ഷം, 1.83 ലക്ഷം രൂപയ്ക്ക് ലഭിക്കും. സ്‌പോക്ക് വീലുമായി എത്തുന്ന ഡ്യുവൽ ചാനൽ എബിഎസ് ഗൺമെറ്റൽ ഗ്രേയുടെ വില 1.71 ലക്ഷം രൂപയാണ്.

ക്ലാസിക് 350, ബുള്ളറ്റ് 350 മോഡലുകൾക്ക് വില കൂട്ടി റോയൽ എൻഫീൽഡ്

എയർബോൺ ബ്ലൂ / സ്റ്റോംറൈഡർ സാൻഡ് മോഡലുകൾക്കായി വില 1.79 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. റോയൽ എൻഫീൽഡ് ക്ലാസിക് 350, ബുള്ളറ്റ് 350 എന്നിവ അഞ്ച് സ്പീഡ് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ 346 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്.

MOST READ: മെറ്റിയറിന് മോടിയേകാൻ ട്രിപ്പർ നാവിഗേഷൻ; അറിയാം കൂടുതൽ

ക്ലാസിക് 350, ബുള്ളറ്റ് 350 മോഡലുകൾക്ക് വില കൂട്ടി റോയൽ എൻഫീൽഡ്

ഇത് 5,250 rpm-ൽ 19.1 bhp കരുത്തും 4,000 rpm-ൽ 28 Nm torque ഉം വികസിപ്പിക്കും. ഇലക്ട്രോണിക് ഫ്യൂവൽ ഇഞ്ചക്ഷൻ സംവിധാനം അതിന്റെ പരിഷ്കരണ നിലയും ഡ്രൈവിബിലിറ്റിയും മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് റോയൽ എൻഫീൽഡ് അവകാശപ്പെടുന്നു.

ക്ലാസിക് 350, ബുള്ളറ്റ് 350 മോഡലുകൾക്ക് വില കൂട്ടി റോയൽ എൻഫീൽഡ്

മാറുന്ന ട്രെൻഡിനനുസരിച്ച് ബുള്ളറ്റ് 350 മോഡലിലും മികച്ച പരിഷ്ക്കരണങ്ങൾ റോയൽ എൻഫീൽഡ് അവതരിപ്പിച്ചിരുന്നു. ഇപ്പോൾ രണ്ട് വകഭേദങ്ങളിലായി മൊത്തം ഏഴ് കളർ ഓപ്ഷനോടെയാണ് ബിഎസ്-VI പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്.

MOST READ: ബിഎംഡബ്ല്യു S1000RR സൂപ്പർ ബൈക്കിന് ഒരു ചൈനീസ് അപരൻ ''മോട്ടോ S450RR"

ക്ലാസിക് 350, ബുള്ളറ്റ് 350 മോഡലുകൾക്ക് വില കൂട്ടി റോയൽ എൻഫീൽഡ്

കൂടാതെ തണ്ടർബേർഡിന്റെ പകരക്കാരനായി എത്തുന്ന മെറ്റിയർ 350-യും ഉടൻ തന്നെ നിരത്തുകളിലെത്തും. പഴയ ശൈലി മാറ്റി റോയൽ എൻഫീൽഡ് പുതുവഴിയിലേക്ക് ചുവടുവെക്കുന്നതിന്റെ തുടക്കമാണ് ക്രൂയിസർ.

ക്ലാസിക് 350, ബുള്ളറ്റ് 350 മോഡലുകൾക്ക് വില കൂട്ടി റോയൽ എൻഫീൽഡ്

തികച്ചും പുതിയ ജെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ നിർമിക്കുന്നത്. ഒപ്പം പുതിയ 350 സിസി എഞ്ചിനും മെറ്റിയറിൽ സ്ഥാനംപിടിക്കും. ഇത് വരാനിരിക്കുന്ന പുതുതലമുറ ക്ലാസിക് 350 ബുള്ളറ്റുകളിലേക്കും വ്യാപിക്കും.

MOST READ: ഭാവം മാറി, സുസുക്കി ജിംനി ഇനി 2-സീറ്റർ വാണിജ്യ വാഹനം

ക്ലാസിക് 350, ബുള്ളറ്റ് 350 മോഡലുകൾക്ക് വില കൂട്ടി റോയൽ എൻഫീൽഡ്

350 സിസി പ്ലാറ്റ്‌ഫോമിൽ പുതിയ 350 സിസി എഞ്ചിൻ, ഗിയർബോക്‌സ്, ഡബിൾ ക്രാഡിൾ ചാസി, ഫ്രെയിം എന്നിവയാണ് പ്രധാന ആകർഷണം. എഞ്ചിന്റെ പരമ്പരാഗത പുഷ്റോഡ് വാസ്തുവിദ്യ ഒഴിവാക്കി കൂടുതൽ നൂതനവും കാര്യക്ഷമവുമായ സിംഗിൾ ഓവർ ഹെഡ് ക്യാംഷാഫ്റ്റ് സജ്ജീകരണം റോൽ എൻഫീൽഡ് തെരഞ്ഞെടുത്തതാണ് പ്രത്യേകത.

Most Read Articles

Malayalam
English summary
Royal Enfield Classic 350, Bullet 350 Prices Hiked. Read in Malayalam
Story first published: Tuesday, September 15, 2020, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X