ബ്രിട്ടീഷ് നാട്ടിലും റോയൽ എൻഫീൽഡ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷൻ എത്തി

ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ പതിപ്പിനെ ഇംഗ്ലണ്ടിലും അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്. 500 സിസി മോഡലുകളുടെ ഉത്പാദനം അവസാനിപ്പിക്കുന്നന്റെ ഭാഗമായിട്ടാണ് ഐതിഹാസിക എഞ്ചിനുമായി ഒരു ലിമിറ്റഡ് എഡിഷന്‍ മോഡലിനെ കമ്പനി ഒരുക്കിയിരിക്കുന്നത്.

ബ്രിട്ടീഷ് നാട്ടിലും റോയൽ എൻഫീൽഡ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷൻ എത്തി

ഇതിന് 5,499 ബ്രിട്ടീഷ് പൗണ്ടാണ് വില. അതായത് ഏകദേശം 5.38 ലക്ഷം രൂപയാണ് റോയൽ എൻഫീൽഡ് നിശ്ചയിച്ചിട്ടുള്ളത്. 500 സിസി യുഗത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്റെ 1000 യൂണിറ്റുകൾ മാത്രമാകും നിരത്തിലെത്തുന്നത്. ഇംഗ്ലണ്ടിൽ വെറും 210 യൂണിറ്റാകും ലഭ്യമാവുക.

ബ്രിട്ടീഷ് നാട്ടിലും റോയൽ എൻഫീൽഡ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷൻ എത്തി

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു യുണീക് ബ്ലാക്ക് പെയിന്റ് സ്‌കീമിലാണ് ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷൻ എത്തുന്നത്. ബോഡി വർക്കിലും വീലുകളിലും ഗോൾഡ് പിൻസ്ട്രിപ്പിംഗിനൊപ്പം രണ്ട് ടോൺ മാറ്റ് ബ്ലാക്ക്, ഗ്ലോസ് ബ്ലാക്ക് കളർ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നത് ക്ലാസിക് 500 മോഡലിനെ സുന്ദരനാക്കുന്നുണ്ട്.

MOST READ: ടോളിലെ ഇളവുകള്‍ വേണമെങ്കില്‍ ഇനി ഫാസ്ടാഗ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രാലയം

ബ്രിട്ടീഷ് നാട്ടിലും റോയൽ എൻഫീൽഡ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷൻ എത്തി

മാത്രമല്ല, ക്യാൻവാസ് പന്നിയേഴ്സ്, മൗണ്ടിംഗ് റാക്കുകൾ, ടൂറിംഗ് മിററുകൾ, പില്യൺ സീറ്റ്, മെഷീൻ ചെയ്ത ഓയിൽ ഫില്ലർ ക്യാപ് എന്നിവപോലുള്ള ആക്‌സസറികളും ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്കിൽ റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നു.

ബ്രിട്ടീഷ് നാട്ടിലും റോയൽ എൻഫീൽഡ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷൻ എത്തി

ഓരോ യൂണിറ്റിലും ബാറ്ററി ബോക്സിൽ വ്യക്തിഗതമായി അക്കമിട്ട ആവരണങ്ങളുമുണ്ട്. ഇവയെല്ലാം മാറ്റി നിർത്തിയാൽ ഈ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിൾ സ്റ്റാൻഡേർഡ് ബൈക്കിന് സമാനമാണ്. 499 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ക്ലാസിക് 500-ൽ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: പുതിയ സിറ്റി ഹൈബ്രിഡ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

ബ്രിട്ടീഷ് നാട്ടിലും റോയൽ എൻഫീൽഡ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷൻ എത്തി

ഈ യൂണിറ്റ് 27.2 bhp കരുത്തിൽ 41.3 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളിലും പിന്നിൽ ഡ്യുവൽ ഷോക്കുമാണ് സസ്പെൻഷൻ സജ്ജീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ബ്രേക്കിംഗിനായി ഇരട്ട-ചാനൽ എബിഎസിനൊപ്പം രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളും എൻഫീൽഡ് ഉപയോഗിക്കുന്നു.

ബ്രിട്ടീഷ് നാട്ടിലും റോയൽ എൻഫീൽഡ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷൻ എത്തി

500 സിസി എഞ്ചിനോടുള്ള ആദര സൂചകമായി ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷനെ 2020 ഫെബ്രുവരിയിലാണ് റോയൽ എൻഫീൽഡ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചത്. എന്നിരുന്നാലും ഈ മോഡൽ ആഗോളതലത്തിൽ കയറ്റുമതി ചെയ്യുന്നത് തുടർന്നു.

MOST READ: പുതിയ 700 CL-X സീരീസ് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച് സിഎഫ് മോട്ടോ

ബ്രിട്ടീഷ് നാട്ടിലും റോയൽ എൻഫീൽഡ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷൻ എത്തി

500 സിസി ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകളിലേക്ക് ബിഎസ് VI നവീകരണം നടപ്പാക്കുന്നത് ആഭ്യന്തര വിപണിയിൽ അപ്രാപ്യമാണെന്നതും അതോടൊപ്പം തന്നെ ഇവയുടെ ജനപ്രീതി കുറഞ്ഞു വരുന്ന സാഹചര്യവും ഉയര്‍ന്ന ചെലവലുമാണ് ഈ ഐതിഹാസിക എഞ്ചിനോട് വിടപറയാൻ ബ്രാൻഡിനെ പ്രേരിപ്പിച്ചത്.

ബ്രിട്ടീഷ് നാട്ടിലും റോയൽ എൻഫീൽഡ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷൻ എത്തി

ഇപ്പോൾ 500 സിസി എഞ്ചിന്റെ നിർമാണം അവസാനിപ്പിക്കുമ്പോൾ റോയൽ എൻഫീൽഡ് 650 ഇരട്ടകളിലേക്കും ഹിമാലയനിലേക്കും കൂടിതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അടുത്ത മാസത്തോടെ പുതിയ മെറ്റിയർ 350-യും വിപണിയിൽ ലഭ്യമായി തുടങ്ങും.

Most Read Articles

Malayalam
English summary
Royal Enfield Introduced Classic 500 Tribute Black Edition In UK. Read in Malayalam
Story first published: Wednesday, August 26, 2020, 16:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X