ടോളിലെ ഇളവുകള്‍ വേണമെങ്കില്‍ ഇനി ഫാസ്ടാഗ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രാലയം

ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഹൈവേ ടോള്‍ പ്ലാസകളില്‍ ടോള്‍ ചാര്‍ജുകള്‍ക്ക് കിഴിവ് ലഭിക്കാന്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം.

ടോളിലെ ഇളവുകള്‍ വേണമെങ്കില്‍ ഇനി ഫാസ്ടാഗ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രാലയം

ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്രം വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. ടോള്‍ നിരക്കില്‍ ഇളവ് ലഭിക്കാന്‍ ഫാസ്ടാഗ് 24 മണിക്കൂറിനകം മടക്കയാത്ര നടത്തുന്നവര്‍ക്ക് അനുവദിക്കുന്ന ടോള്‍ നിരക്കിളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഫാസ്ടാഗ് ഉപയോഗിക്കണമെന്നാണ് വിജ്ഞാപന വ്യക്തമാക്കിയിരിക്കുന്നത്.

ടോളിലെ ഇളവുകള്‍ വേണമെങ്കില്‍ ഇനി ഫാസ്ടാഗ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രാലയം

ഡിജിറ്റല്‍ രീതിയിലുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ 24 മണിക്കൂറിനകം മടക്കയാത്ര നടത്തുന്നവര്‍ക്കുള്ള ഇളവും തദ്ദേശവാസികള്‍ക്കുള്ള ആനുകൂല്യങ്ങളുമെല്ലാം വാഹനത്തില്‍ പതിച്ച ഫാസ്ടാഗ് മുഖേന മാത്രമാവും ഇനി മുതല്‍ ലഭിക്കുക.

MOST READ: പുതിയ സിറ്റി ഹൈബ്രിഡ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

ടോളിലെ ഇളവുകള്‍ വേണമെങ്കില്‍ ഇനി ഫാസ്ടാഗ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രാലയം

പ്രീ പെയ്ഡ് ഇന്‍സ്ട്രമെന്റ്, സ്മാര്‍ട് കാര്‍ഡ്, ഫാസ്റ്റാഗ്, ഓണ്‍ ബോഡ് യൂണിറ്റ് (ട്രാന്‍സ്‌പോണ്ടര്‍) തുടങ്ങിയ സംവിധാനങ്ങളിലൂടെ മാത്രമാവും മേലില്‍ ടോള്‍ നിരക്കിലെ ഇളവ് മടക്കി നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

ടോളിലെ ഇളവുകള്‍ വേണമെങ്കില്‍ ഇനി ഫാസ്ടാഗ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രാലയം

പുതിയ സംവിധാനത്തില്‍ 24 മണിക്കൂറിനകം മടക്കയാത്ര പൂര്‍ത്തിയാക്കുന്നവര്‍ അക്കാര്യം ടോള്‍ പ്ലാസയില്‍ മുന്‍കൂട്ടി അറിയിക്കേണ്ടെന്ന പ്രത്യേകതയുമുണ്ട്. ഫാസ്ടാഗ് പതിച്ച വാഹനം 24 മണിക്കൂറിനകം മടക്കയാത്ര പൂര്‍ത്തിയാക്കിയാല്‍ സാധാരണ നിലയില്‍ തന്നെ അധികമായി ഈടാക്കിയ ടോള്‍ നിരക്ക് ഇലക്ട്രോണിക് വ്യവസ്ഥയില്‍ മടക്കിനല്‍കും.

MOST READ: ചോരാത്ത വീര്യം; ഒറ്റ ചാർജിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓടിയെത്തി കോന ഇലക്‌ട്രിക്

ടോളിലെ ഇളവുകള്‍ വേണമെങ്കില്‍ ഇനി ഫാസ്ടാഗ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രാലയം

അതേസമയം ഫാസ്ടാഗ് സംവിധാനത്തില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2020 ജൂലൈ മാസത്തെ ഫാസ്ടാഗ് ഇടപാടിന്റെ പൂര്‍ണ വിവരങ്ങള്‍ അടുത്തിടെ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) പങ്കുവെച്ചിരുന്നു.

ടോളിലെ ഇളവുകള്‍ വേണമെങ്കില്‍ ഇനി ഫാസ്ടാഗ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രാലയം

റിപ്പോര്‍ട്ട് അനുസരിച്ച് 8.6 കോടി ഇടപാടുകളാണ് ഈ കാലയളവില്‍ നടന്നിരിക്കുന്നത്. ഫാസ്ടാഗ് സംവിധാനം കൂടുതല്‍ കാര്യക്ഷമാകുന്നതായി നാഷ്ണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. വാഹനങ്ങളിലെ ഫാസ്ടാഗ് ഇടപാടുകളില്‍ 54 ശതമാനത്തിന്റെ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

ടോളിലെ ഇളവുകള്‍ വേണമെങ്കില്‍ ഇനി ഫാസ്ടാഗ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രാലയം

ജൂലൈ മാസത്തില്‍ 1623.30 കോടി രൂപയാണ് ഫാസ്ടാഗില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ജൂണ്‍ മാസത്തില്‍ ഇത് 1511 കോടി രൂപയായിരുന്നു. ജൂണ്‍ മാസത്തില്‍ 8.1 കോടി ഇടപാടുകളാണ് നടന്നിരിക്കുന്നത്.

ടോളിലെ ഇളവുകള്‍ വേണമെങ്കില്‍ ഇനി ഫാസ്ടാഗ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രാലയം

ടോള്‍ ബൂത്തുകളിലെ സമ്പര്‍ക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി വരും മാസങ്ങളില്‍ ഇതില്‍ വര്‍ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഭാവിയില്‍ ഫാസ്ടാഗിന്റെ സേവനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് എന്‍പിസിഐ സിഇഒ പ്രവീണ റായി പറഞ്ഞു.

Most Read Articles

Malayalam
English summary
FASTag Mandatory To Avail Discounts At Highway Tolls. Read in Malayalam.
Story first published: Wednesday, August 26, 2020, 14:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X