നിരത്തുകളിലേക്ക് മീറ്റിയോര്‍ 350; ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

തണ്ടര്‍ബേര്‍ഡിന്റെ പിന്‍ഗാമിയായി റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 കഴിഞ്ഞ ദിവസമാണ് വിപണിയില്‍ എത്തിയത്. ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്കാണ് ബൈക്ക് എത്തുന്നത്.

നിരത്തുകളിലേക്ക് മീറ്റിയോര്‍ 350; ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്. പ്രാരംഭ പതിപ്പിന് 1.75 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

നിരത്തുകളിലേക്ക് മീറ്റിയോര്‍ 350; ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബൈക്കിനായുള്ള ബുക്കിംഗ് നേരത്തെ തന്നെ നിര്‍മ്മാതാക്കള്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ബുക്ക് ചെയ്തവര്‍ക്ക് മോഡലുകള്‍ കൈമാറി തുടങ്ങിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. മഞ്ഞ നിറത്തിലുളള മോഡല്‍ മനോഹരമായി കാണപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനൊപ്പം ഫാസ്ടാഗും നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

നിരത്തുകളിലേക്ക് മീറ്റിയോര്‍ 350; ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

മാറ്റ് ബ്ലാക്ക്, ഫയര്‍ബോള്‍ യെല്ലോ, ഫയര്‍ബോള്‍ റെഡ്, സ്റ്റെല്ലാര്‍ റെഡ് മെറ്റാലിക്, സ്റ്റെല്ലാര്‍ ബ്ലൂ മെറ്റാലിക്, സൂപ്പര്‍നോവ ബ്രൗണ്‍, സൂപ്പര്‍നോവ ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളിലും ബൈക്ക് തെരഞ്ഞെടുക്കാം. റെട്രോ-പ്രചോദിത രൂപകല്‍പ്പനയാണ് മീറ്റിയോര്‍ 350-യുടെ പ്രധാന ആകര്‍ഷണം.

നിരത്തുകളിലേക്ക് മീറ്റിയോര്‍ 350; ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, വിശാലമായ സീറ്റ്, നീളമുള്ള എക്സ്ഹോസ്റ്റ്, സ്റ്റെലിഷ് ഹാന്‍ഡില്‍ ബാര്‍, ബ്ലാക്ക് എഞ്ചിന്‍ കേസ് എന്നിവയാണ് ബൈക്കിലെ പ്രധാന സവിശേഷതകള്‍.

MOST READ: ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

നിരത്തുകളിലേക്ക് മീറ്റിയോര്‍ 350; ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഫോര്‍വേഡ് സെറ്റ് ഫുട്‌പെഗുകള്‍, ഉയര്‍ത്തിയ ഹാന്‍ഡില്‍ബാറുകള്‍, താരതമ്യേന കുറഞ്ഞ സീറ്റ് ഉയരം എന്നിവയുള്ള ബൈക്കിന് വളരെ ശാന്തമായ റൈഡിംഗ് പൊസിഷനാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്.

നിരത്തുകളിലേക്ക് മീറ്റിയോര്‍ 350; ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റെട്രോ ശൈലിക്ക് അനുസൃതമായ റിയര്‍-വ്യൂ മിററുകളാണ് മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഡ്യുവല്‍ ഡൗണ്‍ട്യൂബ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.

MOST READ: കെഎസ്ആർടിസിയും പരിസ്ഥിത സൗഹാർദമാവുന്നു; ഡീസലിന് പകരം ഇനി LNG ബസുകൾ

നിരത്തുകളിലേക്ക് മീറ്റിയോര്‍ 350; ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡിന്റെ യുകെ ടെക് സെന്റര്‍ ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗവും സംയുക്തമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ, തായ്ലാന്‍ഡ്, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ വിപണികളിലും ബൈക്ക് വില്‍പ്പനയ്ക്ക് എത്തും.

നിരത്തുകളിലേക്ക് മീറ്റിയോര്‍ 350; ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

മീറ്റിയോറിന്റെ മുന്‍ വീല്‍ 19 ഇഞ്ച് യൂണിറ്റാണ്. പിന്നിലെ വീലിന് 17 ഇഞ്ച് വലിപ്പമുണ്ട്. സുരക്ഷയ്ക്കായി ബൈക്കിന്റെ മുന്നില്‍ 300 mm ഡിസ്‌ക്കും പിന്നില്‍ 270 mm ഡിസ്‌ക്കുമാണ് നല്‍കിയിരിക്കുന്നത്.

MOST READ: ദീപാവലി സമ്മാനവുമായി നിസാൻ; കിക്‌സിന് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

നിരത്തുകളിലേക്ക് മീറ്റിയോര്‍ 350; ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഒരു ഇരട്ട-പോഡ് സെമി ഡിജിറ്റല്‍ യൂണിറ്റാണ്. ഇത് ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിരത്തുകളിലേക്ക് മീറ്റിയോര്‍ 350; ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പുതിയ 349 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മീറ്റിയോറില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 20.2 bhp കരുത്തും 27 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. മുന്നില്‍ 41 mm ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

Image Courtesy: Gobinder Singh/Facebook

Most Read Articles

Malayalam
English summary
Royal Enfield Meteor 350 Delivery Starts. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X