അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ റോയൽ എൻഫീൽഡ് ഹിമാലയൻ

ഇന്ത്യയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ താരമായ റോയൽ എൻഫീൽഡ് ഹിമാലയൻ അമേരിക്കൻ വിപണിയിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ്.

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ റോയൽ എൻഫീൽഡ് ഹിമാലയൻ

സെപ്റ്റംബർ ഒന്നു മുതൽ ബൈക്കിനായുള്ള പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമിച്ച് കയറ്റുമതി ചെയ്യുന്ന ഹിമാലയൻ ഇവിടെ വിൽക്കുന്ന മോഡലിന് സമാനമാണ്.

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ റോയൽ എൻഫീൽഡ് ഹിമാലയൻ

ബിഎസ്-IV ആവർത്തനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 റോയൽ എൻഫീൽഡ് ഹിമാലയൻ ഹസാർഡ് ലൈറ്റ്, പുനർരൂപകൽപ്പന ചെയ്ത സൈഡ് സ്റ്റാൻഡ്, സ്വിച്ചബിൾ എബിഎസ് എന്നിവ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

MOST READ: ബ്രിട്ട് ഡൈനാമിക് നിലവാരം, 19 ഇഞ്ച് അലോയ് വീലുകൾ; ഗ്ലോസ്റ്റർ ഒരുങ്ങുന്നത് മികച്ച നിലവാരത്തിൽ

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ റോയൽ എൻഫീൽഡ് ഹിമാലയൻ

മൊത്തം ആറ് കളർ ഓപ്ഷനിൽ എത്തുന്ന മോഡലിൽ പുതിയ ലേക് ബ്ലൂ, റോക്ക് റെഡ്, ഗ്രേവൽ ഗ്രേ എന്നിവയ്ക്കൊപ്പം സ്ലീറ്റ് ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലും അഡ്വഞ്ചർ മോട്ടോർസൈക്കിൾ അമേരിക്കയിലും എത്തും.

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ റോയൽ എൻഫീൽഡ് ഹിമാലയൻ

411 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയിൽ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനത്തോടു കൂടിയുള്ള SOHC എഞ്ചിനാണ് എൻഫീൽഡ് ഹിമാലയന് കരുത്തേകുന്നത്. ഇത് 24.3 bhp കരുത്തിൽ 32 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: വള്‍ക്കന്‍ S ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് കവസാക്കി; വില 5.79 ലക്ഷം രൂപ

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ റോയൽ എൻഫീൽഡ് ഹിമാലയൻ

അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചതാണ്. സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ് റോയൽ എൻഫീൽഡ് ഹിമാലനിൽ സജ്ജീകരിച്ചിരിക്കുന്നത്.

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ റോയൽ എൻഫീൽഡ് ഹിമാലയൻ

199 കിലോഗ്രാം ഭാരത്തിലാണ് ബൈക്കിനെ കമ്പനി നിർമിച്ചിരിക്കുന്നത്. ഓഫ്-റോഡിംഗ്, ടൂറിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കള്‍ക്കുള്ള മികച്ച തെരഞ്ഞെടുപ്പാണ് ഈ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍.

MOST READ: 2020 മഹീന്ദ്ര ഥാർ പെട്രോൾ പതിപ്പിലേക്ക് ഒരു എത്തിനോട്ടം; അറിയാം കൂടുതൽ സവിശേഷതകൾ

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ റോയൽ എൻഫീൽഡ് ഹിമാലയൻ

2016-ൽ അരങ്ങേറ്റം കുറിച്ചപ്പോൾ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളുടെ മുൻ മോഡലുകളെക്കാൾ തികച്ചും വ്യത്യസ്‌തനായിരുന്നു ഹിമാലയൻ. പുതിയ ആവർത്തനത്തിന് 2.30 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വില.

അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ റോയൽ എൻഫീൽഡ് ഹിമാലയൻ

പ്രീമിയം ബിഗ്-ബൈക്കുകളെ ഇഷ്ടപ്പെടുന്ന അമേരിക്കൻ മോട്ടോർസൈക്കിൾ പ്രേമികൾ റോയൽ എൻഫീൽഡ് ഹിമാലയനെ എങ്ങനെ സ്വീകരിക്കുമെന്ന് വരം ദിവസങ്ങളിൽ അറിയാം.

Most Read Articles

Malayalam
English summary
Royal Enfield Scheduled To Launch The 2020 Himalayan In The USA. Read in Malayalam
Story first published: Saturday, August 29, 2020, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X