2020 മഹീന്ദ്ര ഥാർ പെട്രോൾ പതിപ്പിലേക്ക് ഒരു എത്തിനോട്ടം; അറിയാം കൂടുതൽ സവിശേഷതകൾ

ഓഫ് റോഡ് എസ്‌യുവികളിലെ കേമൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ എല്ലാവർക്കുമുള്ളൂ. അത് നമ്മുടെ സ്വന്തം മഹീന്ദ്ര ഥാർ തന്നെയാണ്. എന്നാൽ ആ പേരിന് അടിവരയിട്ടുകൊണ്ട് തന്നെ ഒരു ദൈനംദിന ജീവിത സാഹചര്യങ്ങൾക്ക് അനുയോജ്യമായി മാറിയിരിക്കുകയാണ് 2020 പതിപ്പ്.

2020 മഹീന്ദ്ര ഥാർ പെട്രോൾ പതിപ്പിലേക്ക് ഒരു എത്തിനോട്ടം; അറിയാം കൂടുതൽ സവിശേഷതകൾ

നിലവിലെ സ്വഭാവം അതേപടി നിലനിർത്തി കൂടുതൽ കാര്യക്ഷമമായി ഥാർ എന്നു ചുരുക്കം. കൂടാതെ ഡീസൽ എഞ്ചിനൊപ്പം ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനും മാനുവലിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും മഹീന്ദ്ര തങ്ങളുടെ ജനപ്രിയ എസ്‌യുവിയിൽ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.

2020 മഹീന്ദ്ര ഥാർ പെട്രോൾ പതിപ്പിലേക്ക് ഒരു എത്തിനോട്ടം; അറിയാം കൂടുതൽ സവിശേഷതകൾ

പുതിയ 2020 മഹീന്ദ്ര ഥാർ എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ, രൂപകൽപ്പന, ഉപകരണങ്ങൾ, സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളിലേക്ക് നമുക്ക് കടക്കാം. വാഹനത്തിന്റെ രൂപത്തിനെ കുറിച്ച് നിരവധി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും മുൻ തലമുറ മോഡലിന്റെ രൂപഘടന അതേപടി നിലനിർത്തിയാണ് മഹീന്ദ്ര ഥാറിനെ ഒരുക്കിയിരിക്കുന്നത്.

MOST READ: പ്രൈവറ്റ് ജെറ്റുകളിൽ പറക്കുന്ന ലോകോത്തര കായികതാരങ്ങൾ

2020 മഹീന്ദ്ര ഥാർ പെട്രോൾ പതിപ്പിലേക്ക് ഒരു എത്തിനോട്ടം; അറിയാം കൂടുതൽ സവിശേഷതകൾ

റൗണ്ട് ഹെഡ്‌ലാമ്പുകൾക്കൊപ്പം മുൻവശത്ത് ഡ്യുവൽ-ടോൺ ബമ്പറും പുതിയ ഗ്രിൽ ഡിസൈനും ലഭിക്കുന്നു. എൽ‌ഇഡി ഡി‌ആർ‌എല്ലുകളും ടേൺ ഇൻഡിക്കേറ്ററുകളും ഫ്ലേഡ് ഫ്രണ്ട് വീൽ ആർച്ചുകളും സ്ഥാപിച്ചിരിക്കുന്നത് ഥാറിന് ഒരു പരുക്കൻ രൂപം തന്നെയാണ് സമ്മാനിക്കുന്നത്.

2020 മഹീന്ദ്ര ഥാർ പെട്രോൾ പതിപ്പിലേക്ക് ഒരു എത്തിനോട്ടം; അറിയാം കൂടുതൽ സവിശേഷതകൾ

ബ്രേക്ക്‌ലൈറ്റുകൾ എൽഇഡി ആണ്. ടെയിൽ‌ഗേറ്റ് വശങ്ങളിലേക്കാണ് ഇത്തവണയും തുറക്കുന്നത്. ഹാർഡ്‌ടോപ്പ് പതിപ്പിന് മുകളിലേക്ക് തുറക്കുന്ന ഗ്ലാസ് വിഭാഗവുമുണ്ട്. സോഫ്റ്റ്-ടോപ്പ്, കൺവേർട്ടിബിൾ മോഡലുകളിൽ നിങ്ങൾക്ക് ഒരു ഫാബ്രിക് മേൽക്കൂരയാണ് ലഭ്യമാകുന്നത്. രണ്ടാമത്തേതിൽ മടക്കാവുന്ന മേൽക്കൂരയാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

MOST READ: മുംബൈ റോറോ ഫെറി സർവീസിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

2020 മഹീന്ദ്ര ഥാർ പെട്രോൾ പതിപ്പിലേക്ക് ഒരു എത്തിനോട്ടം; അറിയാം കൂടുതൽ സവിശേഷതകൾ

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം പുതിയ ഥാറിന് മുമ്പത്തേതിനേക്കാൾ മികച്ച ക്യാബിൻ ഡിസൈനാണ് മഹീന്ദ്ര നൽകിയിരിക്കുന്നത്. ഇതിന് ഓൾ-ബ്ലാക്ക് കളർ സ്കീം, ക്രോംഔട്ട്‌ലൈനിംഗ് ഉള്ള റൗണ്ട് എസി വെന്റുകൾ എന്നിവ ലഭിക്കുന്നു. സെന്റർ കൺസോളിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് കൺസോളിൽ 3.5 ഇഞ്ച് എംഐഡിയും ഉണ്ട്. ഓഡിയോ, ക്രൂയിസ് നിയന്ത്രണത്തിനായി സ്റ്റിയറിംഗ് വീലിന് സംയോജിത നിയന്ത്രണങ്ങൾ ലഭിക്കുന്നു.

2020 മഹീന്ദ്ര ഥാർ പെട്രോൾ പതിപ്പിലേക്ക് ഒരു എത്തിനോട്ടം; അറിയാം കൂടുതൽ സവിശേഷതകൾ

2020 മഹീന്ദ്ര ഥാറിൽ വാഗ്ദാനം ചെയ്യുന്ന ‘എംസ്റ്റാലിയൻ 150' പെട്രോൾ എഞ്ചിനിലേക്ക് മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2.0 ലിറ്റർ, ഇൻലൈൻ -4, ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റാണിത്. 5,000 rpm-ൽ 150 bhp കരുത്തും 3,000 rpm-ൽ 320 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ പുത്തൻ എഞ്ചിന് സാധിക്കും.

MOST READ: ഹോട്ട് ലുക്കിൽ കസ്റ്റമൈസ്ഡ് മാരുതി ബലേനോ

2020 മഹീന്ദ്ര ഥാർ പെട്രോൾ പതിപ്പിലേക്ക് ഒരു എത്തിനോട്ടം; അറിയാം കൂടുതൽ സവിശേഷതകൾ

എഞ്ചിൻ പൂർണമായും അലുമിനിയത്തിൽ നിർമിച്ചിരിക്കുന്നതിനാൽ ഭാരം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയേക്കാം. ഷിഫ്റ്റ്-ഓൺ-ഫ്ലൈ സവിശേഷതയോടുകൂടിയ ഒരു മാനുവൽ ട്രാൻസ്ഫർ കേസും ഓഫറിൽ ഉണ്ട്.

2020 മഹീന്ദ്ര ഥാർ പെട്രോൾ പതിപ്പിലേക്ക് ഒരു എത്തിനോട്ടം; അറിയാം കൂടുതൽ സവിശേഷതകൾ

മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി 2-ഹൈ മോഡ് ഫ്രണ്ട് ആക്‌സിൽ വിച്ഛേദിക്കുകയും വാഹനം RWD ആക്കുകയും ചെയ്യുന്നു. 4-ഹൈ മോഡ് പതിവ് 4WD സിസ്റ്റത്തിൽ ഏർപ്പെടുന്നു. 4-ലോ മോഡ് 4-ഹൈയുമായി താരതമ്യപ്പെടുത്തുമ്പോൾ 2.48 മടങ്ങ് ടോർഖ് വർധിക്കുന്നു. ഇത് ഓഫ്-റോഡിംഗിലെ ഏത് തടസങ്ങളെയും മറികടക്കാൻ ഥാറിനെ സഹായിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Petrol Powered Mahindra Thar Specs Feature Details. Read in Malayalam
Story first published: Friday, August 28, 2020, 15:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X