Just In
- 18 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 21 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു, പൗരന്മാര്ക്കുള്ള വാക്സിനേഷന് ആരംഭിച്ചു
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2020 സാമ്പത്തിക വര്‍ഷത്തിലെ മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ ബ്രാന്‍ഡുകള്‍ ഇവരൊക്കെ
ഊര്‍ജ്ജ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും സ്വീകരിക്കുന്നതിനാല്‍ ഇലക്ട്രിക് സ്കൂട്ടര്‍ വിഭാഗം ഇന്ത്യയില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കുന്നു. പുതിയ മോഡലുകളും ബ്രാന്‍ഡുകളും ശ്രേണിയിലേക്ക് വരുന്നുതും ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വ്യക്തമാക്കുന്നു.

ഇലക്ട്രിക് സ്കൂട്ടറുകളുടെ വില്‍പ്പന പട്ടിക പരിശോധിച്ചാല്‍ ഇന്ത്യയില്‍ ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നതായി കാണാം. ഇന്ത്യ ഗവണ്മെന്റ് അവതരിപ്പിച്ച പുതിയ ഇവി പ്രോത്സാഹന പദ്ധതികള്‍ ഈ വിഭാഗത്തിലേക്ക് പുതിയതായി പ്രവേശിക്കുന്നവരുടെ എണ്ണം കൂടിയാണെങ്കിലും മികച്ച വില്‍പ്പന കൈവരിക്കാന്‍ ഇനിയും സമയം എടുക്കും.

എന്നിരുന്നാലും, ഇന്‍ഫ്രാസ്ട്രക്ചര്‍, ചാര്‍ജ് ചെയ്യുന്നതില്‍ ശ്രദ്ധേയമായ പുരോഗതി ഉണ്ടെങ്കിലും, ഈ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉയര്‍ന്ന വില അവരുടെ പെട്രോള്‍ പവര്‍ മോഡലുകളെ അപേക്ഷിച്ച് താഴ്ന്ന ശ്രേണിയും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയെ ബാധിക്കും.

ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ 97 ശതമാനം വില്‍പ്പനയും ഇലക്ട്രിക് സ്കൂട്ടറുകളാണ്. ബാക്കി 3 ശതമാനം ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും ഉള്‍പ്പെടുന്നു. 2019 ഏപ്രിലിനും 2020 മാര്‍ച്ചിനുമിടയിലുള്ള വില്‍പ്പനയുടെ കാര്യത്തില്‍ മുന്‍നിര മോഡലുകളെ ഞങ്ങള്‍ വിലയിരുത്തുന്നു.

പക്ഷേ അതിവേഗ ഇലക്ട്രിക് സ്കൂട്ടര്‍ വില്പന മാത്രമാണ് കണക്കിലെടുക്കുന്നത്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത വാഗ്ദാനം ചെയ്യുന്ന മോഡലുകളല്ല. ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഒഖിനാവയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 10,000 യൂണിറ്റ് കടന്ന ഏക ഇവി നിര്‍മ്മാതാവ്.
MOST READ: വിപണിയിലെ മികച്ച ആഢംബര സെഡാന്; സ്കോഡ സൂപ്പര്‍ബ് സ്പോര്‍ട്ലൈന്‍ റോഡ് ടെസ്റ്റ് റിവ്യൂ

ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിന് FAME II അംഗീകാരം ലഭിച്ച ആദ്യത്തെ കമ്പനിയായ ഇ-സ്കൂട്ടര്‍ നിര്‍മ്മാതാവിന് നിലവില്‍ 7 മോഡലുകള്‍ പോര്‍ട്ട്ഫോളിയോയില്‍ ഉണ്ട്. ഒകിനാവ പ്രൈസ് (69,790 രൂപ), പ്രൈസ് പ്രോ (79,990 രൂപ) i പ്രൈസ (1.08 ലക്ഷം രൂപ).
Month | Okinawa | Hero Electric | Ather | Ampere | Revolt |
Apr-19 | 928 | 1,694 | 29 | 0 | 0 |
May-19 | 847 | 422 | 107 | 103 | 0 |
Jun-19 | 688 | 305 | 464 | 107 | 0 |
Jul-19 | 825 | 255 | 300 | 35 | 0 |
Aug-19 | 818 | 233 | 183 | 57 | 0 |
Set-19 | 914 | 242 | 96 | 155 | 0 |
Oct-19 | 1,007 | 433 | 141 | 176 | 89 |
Nov-19 | 1,394 | 810 | 358 | 129 | 189 |
Dec-19 | 762 | 424 | 282 | 434 | 202 |
Jan-20 | 713 | 575 | 285 | 866 | 314 |
Feb-20 | 662 | 613 | 369 | 286 | 155 |
Mar-20 | 575 | 1,393 | 294 | 151 | 113 |
Total | 10,133 | 7,399 | 2,908 | 2,499 | 1,062 |
Avg Per Month | 844 | 616 | 242 | 208 | 177 |
Market Share | 42.22 | 30.83 | 12.12 | 10.41 | 4.42 |

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം വില്‍പ്പന 10,133 യൂണിറ്റായിരുന്നു. വിപണി വിഹിതം 42.22 ശതമാനമാണ്. ഏറ്റവും മികച്ച വില്‍പ്പന മാസം 2019 നവംബര്‍ മാസത്തിലായിരുന്നു. 1,394 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ ഒഖിനാവിന് സാധിച്ചു. 2020 ഓട്ടോ എക്സ്പോയില്‍ കമ്പനി പുതിയ ഓകിനാവ ക്രൂയിസറും പ്രദര്‍ശിപ്പിച്ചിരുന്നു. ഏകദേശം 1.2 ലക്ഷം രൂപയ്ക്ക് ഇത് വിപണിയില്‍ എത്തും. ഇത് കമ്പനിയുടെ ഏറ്റവും പ്രീമിയം മോഡലാകും.
MOST READ: ട്രാക്കിൽ നിന്ന് റോഡിലേക്ക്; ടിവിഎസ് അപ്പാച്ചെ RR 310 റോഡ് ടെസ്റ്റ് റിവ്യൂ

ഹൈ സ്പീഡ് ഇലക്ട്രിക് സ്കൂട്ടര്‍ വിഭാഗത്തില്‍ ഒഖിനാവയെ പിന്തുടര്ന്ന് ഹീറോ ഇലക്ട്രിക് ആയിരുന്നു. ഈ ഇ-സ്കൂട്ടര്‍ നിര്‍മ്മാതാവ് 30.83 ശതമാനം വിപണി വിഹിതത്തോടെ 7,399 യൂണിറ്റ് വില്‍പ്പന നടത്തി. ഹീറോയുടെ നിരയില്‍ 8 മോഡലുകളുണ്ട്. 39,900 രൂപ മുതല്‍ 79,990 രൂപ വരെ വില.

ഒപ്റ്റിമ LA (44,990 രൂപ), ഫ്ലാഷ് (39,990 രൂപ), ഡാഷ് (50,000 രൂപ) എന്നിവയാണ് ഏറ്റവും ജനപ്രിയ മോഡലുകള്‍. മറ്റ് OEMs അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഡീലര്‍ഷിപ്പ് ശൃംഖലയും ഹീറോ ഇലക്ട്രിക്കിനുണ്ട്.
MOST READ: നെക്സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് ഏഥര്‍ എനര്ജിയണ്. 12.20 ശതമാനം വിപണി വിഹിതത്തോടെ 2,208 യൂണിറ്റ് വില്‍പ്പനയാണ് ബ്രാന്‍ഡ് നടത്തിയിരിക്കുന്നത്. ഏഥര്‍ എനര്‍ജി ഇന്ത്യയില്‍ രണ്ട് പുതിയ മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നു. 450 (99,000 രൂപ), 450X (1.59 ലക്ഷം രൂപ). ബെംഗളൂരു, ചെന്നൈ, പൂനെ നഗരങ്ങളില്‍ ഏഥര്‍ ഇ-സ്കൂട്ടറുകളുടെ ഉയര്‍ന്ന ആവശ്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ആംപിയര്‍ വെഹിക്കിള്‍സിന്റെ മൊത്തം വില്‍പ്പന 2,499 യൂണിറ്റാണ്, 10.41 ശതമാനമാണ് വിപണി വിഹിതം. 2020 ജനുവരിയില്‍ 866 ഇ-സ്കൂട്ടറുകള് വിറ്റഴിച്ചപ്പോള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വില്‍പ്പന കുറഞ്ഞു. ഈ വര്‍ഷം ജൂണില്‍ കമ്പനി മാഗ്നസ് പ്രോ ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ചു.

ഇത് 73,990 രൂപ വിലയുള്ള മുന്‍നിര മോഡലായി. ലെഡ് ആസിഡ് ബാറ്ററി മോഡലുകള്‍ മുതല്‍ ലിഥിയം അയണ്‍ ഇ-സ്കൂട്ടറുകള് വരെയുള്ള സിയാല്‍, മാഗ്നസ്, V48, റിയോ, റിയോ എലൈറ്റ് എന്നിവ ഉള്‍പ്പെടെ പുതിയ ആറ് ഇലക്ട്രിക് സ്കൂട്ടറുകളുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,062 യൂണിറ്റ് വില്‍പ്പനയുമായി റിവോള്‍ട്ട് അഞ്ചാം സ്ഥാനത്തുണ്ട്. വിപണി വിഹിതം 4.42 ശതമാനമാണ്. റിവോള്‍ട്ട് വില്‍പ്പന ആരംഭിച്ചത് 2019 ഒക്ടോബര്‍ മുതല്‍ മാത്രമാണ്.