Just In
- 5 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 6 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 6 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 7 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Movies
സന്ധ്യയെ ചോദ്യം ചെയ്ത് നാട്ടുകൂട്ടം
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- News
മറ്റുള്ളവരെ തടസ്സപ്പെടുത്തുന്നത് തുടരാനാവില്ല, കാർഷിക നേതാക്കളോട് സ്വരം കടുപ്പിച്ച് സുപ്രീം കോടതി
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അർബൻ ക്രൂയിസറും ഉടൻ നിരത്തിലേക്ക്; രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലേക്കും എസ്‌യുവി എത്തിത്തുടങ്ങി
ഏറ്റവും മത്സരാധിഷ്ഠിതമായ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ അർബൻ ക്രൂയിസറുമായി എത്തി ടൊയോട്ടയും സാന്നിധ്യമറിയിച്ചു. മാരുതി വിറ്റാര ബ്രെസയുടെ പുനർനിർമിത പതിപ്പാണെങ്കിലും മിനി ഫോർച്യൂണർ ലുക്കിലൂടെ വാഹന പ്രേമികളുടെ മനസിൽ കയറിപ്പറ്റാൻ മോഡലിനായിട്ടുണ്ട്.

8.40 ലക്ഷം മുതൽ 11.30 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില നിശ്ചയിച്ചിരിക്കുന്ന എസ്‌യുവി മിഡ്, ഹൈ, പ്രീമിയം വേരിയന്റുകളിലാണ് വിൽപ്പനയ്ക്ക് എത്തുക. അവതരണത്തെ തുടർന്ന് ഡീലർഷിപ്പുകളിൽ എത്തിയ അർബൻ ക്രൂയിസറിന്റെ വിൽപ്പനയും ആരംഭിക്കാൻ ടൊയോട്ട തയാറെടുത്തു കഴിഞ്ഞു.

വാങ്ങുന്നവർക്ക് ഒമ്പത് വ്യത്യസ്ത നിറങ്ങളിൽ നിന്നും ആറ് വ്യത്യസ്‌ത മോഡലുകളിൽ നിന്നും വാഹനം തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. മാരുതി സുസുക്കി വിറ്റാര ബ്രെസയിൽ നിന്നും സ്വയം വേറിട്ടുനിൽക്കുന്നതിന് ബാഹ്യ പുനരവലോകനങ്ങളാണ് അർബൻ ക്രൂയിസറിൽ ജാപ്പനീസ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നു.
MOST READ: വിൽപ്പനയ്ക്ക് സജ്ജമായി എംജി ഗ്ലോസ്റ്റർ; ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

എന്നിരുന്നാലും മുൻവശത്തെ പൊളിച്ചടുക്കിയതൊഴികെ ഡിസൈൻ സീറ്റിൽ അഞ്ച് സീറ്ററിന് വലിയ മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും സ്‌പോർട്ടി എൽഇഡി ഫോഗ് ലാമ്പുകളുള്ള പുനർരൂപകൽപ്പന ചെയ്ത ബമ്പറും വലിയ ഫോർച്യൂണറിനെ അനുസ്മരിപ്പിക്കുന്ന രണ്ട് ഭാഗങ്ങളുള്ള ഗ്രിൽ വിഭാഗവുമാണ് മുൻവശത്തെ വ്യത്യസ്‌തമാക്കുന്നത്.

ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയ് വീലുകൾക്ക് പുറമെ ബോക്സി പ്രൊഫൈലും ഉയരമുള്ള പില്ലറുകളും വ്യക്തമായി കാണാൻ കഴിയുന്നതിനാൽ വശവും പിൻ പ്രൊഫൈലും വിറ്റാര ബ്രെസയ്ക്ക് സമാനമാണ്. കൂടാതെ ടൊയോട്ട അർബൻ ക്രൂയിസറിന്റെ ഇന്റീരിയർ മാരുതി സുസുക്കി കോംപാക്‌ട് എസ്‌യുവിയെയും അനുകരിക്കുംവിധം തന്നെയാണ്.
MOST READ: ട്രാക്കിൽ നിന്ന് റോഡിലേക്ക്; ടിവിഎസ് അപ്പാച്ചെ RR 310 റോഡ് ടെസ്റ്റ് റിവ്യൂ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ ഇന്റഗ്രേഷൻ, നാവിഗേഷൻ, ബ്ലൂടൂത്ത്, ബ്ലാക്ക് ക്യാബിൻ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൗണ്ട്ഡ് കൺട്രോൾ ഉള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ തുടങ്ങിയവ അർബൻ ക്രൂയിസറിന്റെ സവിശേഷതകളാണ്.

1.5 ലിറ്റർ നാല് സിലിണ്ടർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനിൽ നിന്നാണ് സബ്-നാല് മീറ്റർ എസ്‌യുവിയ്ക്ക് കരുത്തേകുന്നത്. പരമാവധി 103 bhp പവറും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ.
MOST READ: നെക്‌സോണില്‍ മാറ്റം പരീക്ഷിക്കാനൊരുങ്ങി ടാറ്റ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനിൽ വാഗ്‌ദാനം ചെയ്യുന്നത്. ഓട്ടോമാറ്റിക് വേരിയന്റുകളിൽ ലിഥിയം അയൺ ബാറ്ററിയും മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഒരു സംയോജിത സ്റ്റാർട്ടർ ജനറേറ്ററും ടൊയോട്ട ഉൾപ്പെടുത്തിയിട്ടുണ്ട്.

ടൊയോട്ട, സുസുക്കി പങ്കാളിത്തത്തിൽ നിന്ന് ഉരുത്തിരിഞ്ഞ രണ്ടാമത്തെ ബാഡ്ജ് എഞ്ചിനീയറിംഗ് ഉൽപ്പന്നമാണ് അർബൻ ക്രൂയിസർ. അടുത്തതായി എർട്ടിഗയുടെ പുനർനിർമിത പതിപ്പാണ് ഇന്ത്യൻ വിപണിക്കായി ഒരുങ്ങുക.
Image Courtesy: Rishabh Singh