സ്പ്ലെൻഡറും ആക്‌ടിവയും തന്നെ മുന്നിൽ; ഓഗസ്റ്റിലെ ഇരുചക്ര വാഹന വിൽപ്പന ഇങ്ങനെ

ഓഗസ്റ്റ് മാസത്തെ ഇരുചക്ര വാഹന വിൽപ്പന റിപ്പോർട്ട് പുറത്തിറങ്ങി. രാജ്യത്തെ ഇരുചക്ര വാഹന വിപണിയിൽ ഹീറോ സ്പ്ലെൻഡറിന്റെ ആധിപത്യം തുടരുന്നു എന്നതു തന്നെയാണ് ഇത്തവണത്തെ ഹൈലൈറ്റ്.

സ്പ്ലെൻഡറും ആക്‌ടിവയും തന്നെ മുന്നിൽ; ഓഗസ്റ്റിലെ ഇരുചക്ര വാഹന വിൽപ്പന ഇങ്ങനെ

ഹീറോ സ്പ്ലെൻഡർ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ 2020 ഓഗസ്റ്റ് മാസത്തിൽ 2,32,301 യൂണിറ്റ് വിൽപ്പനയാണ് സ്വന്തം പേരിൽ കുറിച്ചത്. ജൂലൈയിലെയിലെ അപേക്ഷിച്ച് 20,000 യൂണിറ്റുകളുടെ വർധിനവാണിത്. 2020 ജൂലൈയിൽ മോഡലിന്റെ 2.13 ലക്ഷം യൂണിറ്റുകളായിരുന്നു കമ്പനി നിരത്തിലെത്തിച്ചത്.

സ്പ്ലെൻഡറും ആക്‌ടിവയും തന്നെ മുന്നിൽ; ഓഗസ്റ്റിലെ ഇരുചക്ര വാഹന വിൽപ്പന ഇങ്ങനെ

ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയിൽ ആദ്യ പത്തിൽ രണ്ടാം സ്ഥാനം ഹോണ്ട ആക്‌ടിവയ്ക്കാണ്. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായി ഇത് തുടരുന്നു. ഹീറോ HF ഡീലക്സിനെ മറികടന്ന് 1,93,607 യൂണിറ്റ് വിൽപ്പനയാണ് സ്‌കൂട്ടർ രജിസ്റ്റർ ചെയ്തത്.

MOST READ: പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ബെനലി

സ്പ്ലെൻഡറും ആക്‌ടിവയും തന്നെ മുന്നിൽ; ഓഗസ്റ്റിലെ ഇരുചക്ര വാഹന വിൽപ്പന ഇങ്ങനെ

പ്രതിമാസ വിൽപ്പനയുടെ കാര്യത്തിൽ, 2020 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ ആക്ടിവ 75,000 യൂണിറ്റുകളുടെ വൻ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്.

സ്പ്ലെൻഡറും ആക്‌ടിവയും തന്നെ മുന്നിൽ; ഓഗസ്റ്റിലെ ഇരുചക്ര വാഹന വിൽപ്പന ഇങ്ങനെ

പട്ടികയിൽ മൂന്നാമത് ഹീറോയുടെ HF ഡീലക്സ് മോട്ടോർസൈക്കിളാണ്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിൽ നിന്നുള്ള മറ്റൊരു ജനപ്രിയ കമ്യൂട്ടർ ഓഫറാണിത്.

MOST READ: ഇൻട്രൂഡർ 250 പതിപ്പും എത്തുന്നു; ടീസർ ചിത്രം പങ്കുവെച്ച് സുസുക്കി

സ്പ്ലെൻഡറും ആക്‌ടിവയും തന്നെ മുന്നിൽ; ഓഗസ്റ്റിലെ ഇരുചക്ര വാഹന വിൽപ്പന ഇങ്ങനെ

കഴിഞ്ഞ മാസം ബൈക്കിന്റെ 1,77,168 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ജൂലൈയിൽ വിറ്റഴിച്ച 1.54 ലക്ഷം യൂണിറ്റ് വിൽപ്പനയിൽ നിന്ന് വീണ്ടും മെച്ചപ്പെട്ടിട്ടുണ്ട്.

സ്പ്ലെൻഡറും ആക്‌ടിവയും തന്നെ മുന്നിൽ; ഓഗസ്റ്റിലെ ഇരുചക്ര വാഹന വിൽപ്പന ഇങ്ങനെ

2020 ഓഗസ്റ്റ് മാസത്തിൽ ഹോണ്ട CB ഷൈൻ, ബജാജ് പൾസർ ശ്രേണി യഥാക്രമം നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനം നിലനിർത്തുന്നു. ഷൈനിന്റെ 1,06, 133 യൂണിറ്റ് വിൽപ്പനയും അതേ സമയം പൾസർ ശ്രേണി 87,202 യൂണിറ്റുകളും രജിസ്റ്റർ ചെയ്തു.

MOST READ: "ഹൈനെസ്'' ഉറപ്പിക്കാം; പ്രീമിയം മോഡലിന് പേര് സ്വന്തമാക്കി ഹോണ്ട

സ്പ്ലെൻഡറും ആക്‌ടിവയും തന്നെ മുന്നിൽ; ഓഗസ്റ്റിലെ ഇരുചക്ര വാഹന വിൽപ്പന ഇങ്ങനെ

ആദ്യ അഞ്ച് സ്ഥാനത്തിന് തൊട്ടടുത്താണ് ടിവിഎസിന്റെ XL100. 2020 ഓഗസ്റ്റ് മാസത്തിൽ മോപ്പെഡിന്റെ 70,000 യൂണിറ്റ് വിൽപ്പനയാണ് ഹൊസൂർ ആസ്ഥാനമായുള്ള കമ്പനി രജിസ്റ്റർ ചെയ്തത്. 2020 ജൂലൈയിൽ മോഡലിന്റെ വിൽപ്പന 58,403 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഇത്തവണ പ്രതിമാസ വിൽപ്പനയുടെ കാര്യത്തിൽ പുരോഗതി കൈവരിക്കാൻ സാധിച്ചു.

സ്പ്ലെൻഡറും ആക്‌ടിവയും തന്നെ മുന്നിൽ; ഓഗസ്റ്റിലെ ഇരുചക്ര വാഹന വിൽപ്പന ഇങ്ങനെ

ഹീറോ ഗ്ലാമറും ഹീറോ പാഷനും യഥാക്രമം ഏഴാമത്തെയും എട്ടാമത്തെയും സ്ഥാനത്തെത്തി. രണ്ട് മോട്ടോർസൈക്കിളുകളും യഥാക്രമം 54,315 യൂണിറ്റും 52,471 യൂണിറ്റുകളും കഴിഞ്ഞമാസം വിറ്റഴിച്ചു.

സ്പ്ലെൻഡറും ആക്‌ടിവയും തന്നെ മുന്നിൽ; ഓഗസ്റ്റിലെ ഇരുചക്ര വാഹന വിൽപ്പന ഇങ്ങനെ

ടിവിഎസ് ജുപ്പിറ്റർ, ഹോണ്ട ഡിയോ സ്കൂട്ടറുകൾ എന്നിവയാണ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനങ്ങളിൽ ഇടംപിടിച്ചത്. ജുപ്പിറ്റർ 52,378 യൂണിറ്റ് വിൽപ്പനയും 2020 ഓഗസ്റ്റ് മാസം ഡിയോ 42,957 യൂണിറ്റ് വിൽപ്പനയുമാണ് സ്വന്തമാക്കിയത്.

Most Read Articles

Malayalam
English summary
Top-Selling Two Wheelers In India For August 2020. Read in Malayalam
Story first published: Saturday, September 26, 2020, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X