റോക്കറ്റ് 3 സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് ട്രയംഫ്

യുഎസ് വിപണിയിൽ നിർമിച്ച റോക്കറ്റ് 3 സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളിന്റെ നിരവധി യൂണിറ്റുകൾ തിരിച്ചുവിളിച്ച് ട്രയംഫ് മോട്ടോർസൈക്കിൾസ്. ബൈക്കിന്റെ എബി‌എസ് സിസ്റ്റത്തിലെ തകരാർ പരിഹരിക്കാനാണ് ഈ തിരിച്ചുവിളിക്കൽ.

റോക്കറ്റ് 3 സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് ട്രയംഫ്

മൊത്തം 1241 റോക്കറ്റ് 3 മോട്ടോർസൈക്കിളുകളെ ഈ തിരിച്ചുവിളിക്കൽ ബാധിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം. വാസ്തവത്തിൽ റോക്കറ്റ് 3 R, റോക്കറ്റ് 3 ജിടി, റോക്കറ്റ് 3 TFC എന്നീ മൂന്ന് വേരിയന്റുകളും ഈ തിരിച്ചുവിളിക്കലിന്റെ ഭാഗമാണ്.

റോക്കറ്റ് 3 സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് ട്രയംഫ്

നിർമാണ സമയത്ത് റിയർ ബ്രേക്ക് സിസ്റ്റം നിറച്ചപ്പോൾ വായു ആന്റി-ലോക്കിംഗ് ബ്രേക്ക് സിസ്റ്റം (എബിഎസ്) മോഡുലേറ്ററിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. എബി‌എസ് മോഡുലേറ്ററിൽ വായുവിന്റെ സാന്നിധ്യം ചില എ‌ബി‌എസ് യൂണിറ്റുകളിൽ കാലക്രമേണ പിന്നിലെ ബ്രേക്കിംഗ് ക്ഷയിക്കാൻ കാരണമായേക്കും.

MOST READ: നിസാൻ മാഗ്നൈറ്റിന്റെ എൻട്രി ലെവൽ XE വേരിയന്റിനെ പരിചയപ്പെടാം

റോക്കറ്റ് 3 സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് ട്രയംഫ്

തൽഫലമായി, റിയർ ബ്രേക്ക് കാര്യക്ഷമത കുറക്കുകയും അപകട സാധ്യത കൂടുതലമാകും. ഇത് ഒഴിവാക്കാനാണ് ഈ തിരിച്ചുവിളിക്കൽ. തകരാർ സൗജന്യമായി പരിഹരിക്കുന്നതിന് അടുത്തുള്ള സർവീസ് കേന്ദ്രത്തിലേക്ക് എത്തിക്കാൻ ട്രയംഫ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

https://malayalam.drivespark.com/off-beat/find-here-top-5-most-fuel-efficient-suv-launched-in-2020-019275.html?utm_medium=Desktop&utm_source=DS-ML&utm_campaign=Deep-Linksറോക്കറ്റ് 3 സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് ട്രയംഫ്

എന്നാൽ ഇന്ത്യയിൽ പുറത്തിറക്കിയ റോക്കറ്റ് 3 മോട്ടോർസൈക്കിളുകൾക്ക് ഈ പ്രശ്നം ബാധകമായേക്കില്ല എന്നാണ് സൂചന. ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ട്രയംഫ് റോക്കറ്റ് 3 മോഡലിനെ കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

MOST READ: 2020-ല്‍ വിപണിയില്‍ എത്തിയ മികച്ച ഇന്ധനക്ഷമതയുള്ള 5 എസ്‌യുവികള്‍

റോക്കറ്റ് 3 സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് ട്രയംഫ്

അതേസമയം സ്റ്റാൻഡേർഡ് മോഡലിന്റെ അവതരണത്തിനു ശേഷം ടൂറിംഗ് ഫ്രണ്ട്‌ലി റോക്കറ്റ് 3 ജിടി പതിപ്പിനെ 2020 സെപ്റ്റംബറിലും കമ്പനി പുറത്തിറക്കി. ഇതിന് 18.40 ലക്ഷം രൂപയാണ് രാജ്യത്തെ എക്സ്ഷോറൂം വില.

റോക്കറ്റ് 3 സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് ട്രയംഫ്

റോക്കറ്റ് 3 R വേരിയന്റിന് 18 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 2,500 സിസി, ഇൻലൈൻ ത്രീ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് റോക്കറ്റ് 3 സൂപ്പർ ക്രൂയിസറിന് കരുത്തേകുന്നത്.

MOST READ: ഹ്യുണ്ടായി വെന്യു iMT -ൽ കറങ്ങി സാനിയ മിർസ; വീഡിയോ

റോക്കറ്റ് 3 സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് ട്രയംഫ്

മോട്ടോർസൈക്കിളുകളിൽ വാഗ്ദാനം ചെയ്യുന്നതിൽ വെച്ച് ഏറ്റവും വലിയ എഞ്ചിനാണ് ഈ മോഡലിൽ ഇടംപിടിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കൂടാതെ ട്രയംഫിൽ നിന്ന് ഇന്ത്യയിൽ എത്തുന്നതിൽവെച്ച് ഏറ്റവും വില കൂടിയ മോഡലുമാണിത്.

റോക്കറ്റ് 3 സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ച് ട്രയംഫ്

റോക്കറ്റ് 3 ജിടിക്ക് അമ്പതിലധികം ആക്‌സസറികൾ ട്രയംഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ കൂടുതൽ സൗകര്യങ്ങൾ, പ്രായോഗികത, സുരക്ഷ എന്നിവയ്ക്കായി മാറ്റിവെച്ചിരിക്കുന്നു. ലഗേജ് മുതൽ ആക്‌സസറികൾ വരെ ഇതിൽ ലഭ്യമാണെന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Triumph Rocket 3 Models Recalled. Read in Malayalam
Story first published: Monday, December 14, 2020, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X