നോർട്ടൺ മോട്ടോർസൈക്കിളിനെ ഏറ്റെടുത്ത് ടിവിഎസ് മോട്ടോർ

ലോകത്തിലെ പ്രമുഖ ടു & ത്രീ-വീലർ നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി ബ്രിട്ടനിലെ ഏറ്റവും മികച്ച സ്പോർട്ടിംഗ് മോട്ടോർസൈക്കിളായ "നോർട്ടൺ" ഏറ്റെടുത്തതായി പ്രഖ്യാപിച്ചു.

നോർട്ടൺ മോട്ടോർസൈക്കിളിനെ ഏറ്റെടുത്ത് ടിവിഎസ് മോട്ടോർ

16 ദശലക്ഷം GBP (ബ്രിട്ടീഷ് പൗണ്ട്) ക്കാണ് ടിവി‌എസ് മോട്ടോർ തങ്ങളുടെ വിദേശ അനുബന്ധ സ്ഥാപനങ്ങളിലൊന്നിലൂടെ നോർട്ടൺ മോട്ടോർസൈക്കിൾസ് ലിമിറ്റഡിന്റെ ആസ്തികൾ കൈവശപ്പെടുത്തിയത്.

നോർട്ടൺ മോട്ടോർസൈക്കിളിനെ ഏറ്റെടുത്ത് ടിവിഎസ് മോട്ടോർ

സമീപകാലത്തെ ഒരു മോട്ടോർ സൈക്കിൾ നിർമ്മാതാവിക്കളുടെ ഏറ്റവും ആകാംഷയുയർത്തുന്ന ഏറ്റെടുക്കലുകളിൽ ഒന്നാണിത്. അന്താരാഷ്ട്ര ഇരുചക്ര വാഹന വിപണിയിൽ ടിവിഎസ് മോട്ടോർ കമ്പനിയുടെയും ഇന്ത്യയുടെയും അതിവേഗം വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെ ഇത് പ്രതിഫലിപ്പിക്കും.

MOST READ: ലോക്ക്ഡൗണ്‍; വാഹന ഇന്‍ഷുറന്‍സ് പുതുക്കാന്‍ സമയ പരിധി നീട്ടി കേന്ദ്രസര്‍ക്കാര്‍

നോർട്ടൺ മോട്ടോർസൈക്കിളിനെ ഏറ്റെടുത്ത് ടിവിഎസ് മോട്ടോർ

1898 -ൽ ബർമിംഗ്ഹാമിൽ ജെയിംസ് ലാൻസ്‌ഡൗൺ നോർട്ടൺ സ്ഥാപിച്ച നോർട്ടൺ മോട്ടോർസൈക്കിളുകൾ എക്കാലത്തെയും ജനപ്രിയ ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡുകളിലൊന്നാണ്, ഇന്നത്തെ ഏറ്റവും വൈകാരികമായ ബ്രാന്റുകളിലൊന്നാണിത്.

നോർട്ടൺ മോട്ടോർസൈക്കിളിനെ ഏറ്റെടുത്ത് ടിവിഎസ് മോട്ടോർ

ഇരുപതാം നൂറ്റാണ്ട് മുതൽ, നോർട്ടൺ മോട്ടോർസൈക്കിളുകൾ തങ്ങളുടെ ക്ലാസിക് മോഡലുകൾക്കും പ്രശസ്ത കമാൻഡോ റെട്രോ ക്ലാസിക് റീബൂട്ടുകൾ മുതൽ സമകാലിക 200 bhp, 1200 സിസി V4 സൂപ്പർ ബൈക്കുകൾ വരെയുമുള്ള ആഢംബര മോട്ടോർസൈക്കിളുകൾക്ക് പേരുകേട്ടവയാണ്.

MOST READ: സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

നോർട്ടൺ മോട്ടോർസൈക്കിളിനെ ഏറ്റെടുത്ത് ടിവിഎസ് മോട്ടോർ

ടിവിഎസ് മോട്ടോർ കമ്പനിയിൽ ഇത് തങ്ങൾക്ക് ഒരു സുപ്രധാന സമയമാണ്. ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഒരു ബ്രിട്ടീഷ് ബ്രാൻഡാണ് നോർട്ടൺ.

നോർട്ടൺ മോട്ടോർസൈക്കിളിനെ ഏറ്റെടുത്ത് ടിവിഎസ് മോട്ടോർ

ആഗോളതലത്തിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഒരു വലിയ അവസരം തങ്ങൾക്ക് ഇത് സമ്മാനിക്കുന്നു എന്ന് ഏറ്റെടുക്കൽ സംബന്ധിച്ച് ടിവിഎസ് മോട്ടോർ കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞു.

MOST READ: കൊവിഡ് പ്രതിരോധത്തിനായി ബൈക്ക് ആംബുലൻസുകൾ അവതരിപ്പിച്ച് ഹീറോ

നോർട്ടൺ മോട്ടോർസൈക്കിളിനെ ഏറ്റെടുത്ത് ടിവിഎസ് മോട്ടോർ

വിവിധ അഭിരുചികളുള്ള മോട്ടോർ സൈക്കിൾ ഉപഭോക്താക്കളുടെ അഭിലാഷങ്ങൾ നിറവേറ്റാനുള്ള തങ്ങളുടെ ശ്രമത്തിനെ ഈ ഏറ്റെടുക്കൽ കൂടുതൽ മെച്ചപ്പെടുത്തും.

നോർട്ടൺ മോട്ടോർസൈക്കിളിനെ ഏറ്റെടുത്ത് ടിവിഎസ് മോട്ടോർ

അന്താരാഷ്ട്ര മോട്ടോർസൈക്കിൾ വിപണിയിൽ പൂർണമായ പ്രതാപം വീണ്ടെടുക്കുന്നതിന് നോർട്ടണിന് തങ്ങൾ പൂർണ്ണ പിന്തുണ നൽകും എന്നും അദ്ദേഹം വ്യക്തമാക്കി.

MOST READ: പ്രായമായവർക്ക് സുഖപ്രദമായി സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ

നോർട്ടൺ മോട്ടോർസൈക്കിളിനെ ഏറ്റെടുത്ത് ടിവിഎസ് മോട്ടോർ

സമർപ്പിതവും നിർദ്ദിഷ്ടവുമായ ബിസിനസ്സ് പ്ലാനുകൾ ഉപയോഗിച്ച് നോർട്ടൺ അതിന്റെ സവിഷേഷമായ വ്യക്തിത്വം നിലനിർത്തുന്നത് തുടരുമെന്ന് സുദർശൻ വേണു കൂട്ടിച്ചേർത്തു.

നോർട്ടൺ മോട്ടോർസൈക്കിളിനെ ഏറ്റെടുത്ത് ടിവിഎസ് മോട്ടോർ

നോർട്ടൺ മോട്ടോർസൈക്കിൾസ് ബ്രാൻഡിന്റെ വിജയവും ശ്രേഷ്ടതയും വളർത്തിയെടുക്കുന്നതിന് ടിവിഎസ് മോട്ടോർ ഉപഭോക്താക്കളുമായും ജീവനക്കാരുമായും ചേർന്ന് പ്രവർത്തിക്കും, വരും വർഷങ്ങളിൽ ആഗോളതലത്തിൽ ഒരുമിച്ച് വളരാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

നോർട്ടൺ മോട്ടോർസൈക്കിളിനെ ഏറ്റെടുത്ത് ടിവിഎസ് മോട്ടോർ

കമാൻഡോ, ഡോമിനേറ്റർ, V4 RR എന്നിവയുൾപ്പെടെ നോർട്ടൺ മോട്ടോർസൈക്കിളുകളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഉൽപ്പന്നങ്ങളെക്കുറിച്ച് ടിവിഎസ് മോട്ടോർ കമ്പനി ആവേശത്തിലാണ്. ഇരു ബ്രാൻഡുകളും തമ്മിലുള്ള ശക്തമായ കൂട്ടുപ്രവർത്തനം വളരെ ആത്മവിശ്വാസം പകരുന്നു.

നോർട്ടൺ മോട്ടോർസൈക്കിളിനെ ഏറ്റെടുത്ത് ടിവിഎസ് മോട്ടോർ

പുതിയ വിപണികളിലേക്ക് കടക്കുന്നതിനും ടിവിഎസ് മോട്ടോർ കമ്പനിയുടെ ആഗോള വ്യാപനവും വിതരണ ശൃംഖലയും മെച്ചപ്പെടുത്തുന്നതിനും നോർട്ടൺ മോട്ടോർസൈക്കിളുമായുള്ള കൂട്ടുകെട്ട് പ്രയോജനപ്പെടുത്താൻ കഴിയും.

Most Read Articles

Malayalam
English summary
TVS Motors Acquire Norton Motorcycles: Commando & Dominator Models Among Those Coming To India Soon. Read in Malayalam.
Story first published: Saturday, April 18, 2020, 2:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X