350 സിസി മോഡലുമായി ഹാർലി എത്തുന്നു, കൂടുതൽ വിവരങ്ങൾ പുറത്ത്

അമേരിക്കൻ പ്രീമിയം മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്‌സൺ ശേഷി കുറഞ്ഞ 350 സിസി മോഡലുമായി എത്തുന്നു.

350 സിസി മോഡലുമായി ഹാർലി എത്തുന്നു, കൂടുതൽ വിവരങ്ങൾ പുറത്ത്

ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ബെനലിയുടെ മാതൃ കമ്പനിയായ സെജിയാങ് ക്വിയാൻജിയാങ് മോട്ടോര്‍സൈക്കിളുമായി ചേര്‍ന്നാണ് ഹാര്‍ലി പുതിയ ബൈക്കിനെ വിപണിയില്‍ എത്തിക്കുക.

350 സിസി മോഡലുമായി ഹാർലി എത്തുന്നു, കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ ഹാര്‍ലി ഡേവിഡ്സണ്‍ 350 സിസി മോട്ടോര്‍സൈക്കിള്‍ ചൈനയില്‍ നിര്‍മിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. വെളിപ്പെടുത്തുന്നതിനൊപ്പം നിലവില്‍ വികസന ഘട്ടത്തിലുള്ള ഈ ബൈക്കിന്റെ ആദ്യ ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

MOST READ: AMB 001 ടർബോചാർജ്ഡ് മോട്ടോർസൈക്കിളിന്റെ പരീക്ഷണം ആരംഭിച്ച് ആസ്റ്റൺ മാർട്ടിൻ

350 സിസി മോഡലുമായി ഹാർലി എത്തുന്നു, കൂടുതൽ വിവരങ്ങൾ പുറത്ത്

വരാനിരിക്കുന്ന ഹാർലി ഡേവിഡ്‌സൺ ബൈക്കിന് പരമ്പരാഗത വി-ട്വിന് പകരം പാരലൽ-ഇരട്ട എഞ്ചിനും അണ്ടർ‌ബെല്ലി എക്‌സ്‌ഹോസ്റ്റും ലഭിക്കും. പുതിയ മോഡൽ ബെനലി TNT300 അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

350 സിസി മോഡലുമായി ഹാർലി എത്തുന്നു, കൂടുതൽ വിവരങ്ങൾ പുറത്ത്

വാസ്തവത്തിൽ രണ്ട് മോട്ടോർസൈക്കിളുകളും ഒരേ ഫ്രെയിം, സ്വിംഗാർം, ഡിസ്ക് ബ്രേക്ക് റോട്ടറുകൾ, ഒരേ ഫോർക്കുകൾ എന്നിവ പോലും പങ്കിടും.എന്നിരുന്നാലും പുതിയ ഹാർലി ഒരു വലിയ ഡിസ്‌പ്ലേസ്‌മെന്റിനൊപ്പം നവീകരിച്ച എഞ്ചിൻ അവതരിപ്പിക്കും.

MOST READ: ചൈന ബഹിഷ്‌കരണം; വാഹന വിപണിയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നിര്‍മ്മാതാക്കള്‍

350 സിസി മോഡലുമായി ഹാർലി എത്തുന്നു, കൂടുതൽ വിവരങ്ങൾ പുറത്ത്

വരാനിരിക്കുന്ന മോട്ടോർസൈക്കിളിന് 353 സിസി പാരലൽ-ട്വിൻ യൂണിറ്റാകും ഇടംപിടിക്കുക. QJ മോട്ടോർസ് സമർപ്പിച്ച രേഖകൾ അനുസരിച്ച് ഈ യൂണിറ്റ് പരമാവധി 36 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

350 സിസി മോഡലുമായി ഹാർലി എത്തുന്നു, കൂടുതൽ വിവരങ്ങൾ പുറത്ത്

എഞ്ചിനും നിരവധി മെക്കാനിക്കൽ ഘടകങ്ങളും QJ350-13 എന്നതുമായി പങ്കിടാനുള്ള സാധ്യത വളരെ കൂടുതലാണ്. പക്ഷേ അമേരിക്കൻ ക്രൂയിസറുകളുടെ സ്വഭാവ സവിശേഷതകളുള്ള ഒരു മികച്ച നോട്ടോടെ ഹാർലി വ്യത്യസ്തമായ എക്‌സ്‌ഹോസ്റ്റ് സംവിധാനം അവതരിപ്പിച്ചേക്കും.

MOST READ: ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

350 സിസി മോഡലുമായി ഹാർലി എത്തുന്നു, കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ മോഡലിന്റെ രൂപകൽപ്പന പോലും മറ്റ് ഹാർലി മോട്ടോർസൈക്കിളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കു. കാരണം വരാനിരിക്കുന്ന ഹാർലി ഡേവിഡ്‌സൺ മോഡൽ സിറ്റി ഫ്ലാറ്റ് ട്രാക്കർ ശൈലിയിലുള്ള മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളും.

350 സിസി മോഡലുമായി ഹാർലി എത്തുന്നു, കൂടുതൽ വിവരങ്ങൾ പുറത്ത്

പദ്ധതികൾ തടസം കൂടാതെ മുമ്പോട്ടു പോയാൽ താങ്ങാനാവുന്ന മോഡലിന് 2021 അവസാനത്തോടെ വിപണിയിലെത്താൻ കഴിയും. മൂന്ന് ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെയായിരിക്കും ഇതിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Upcoming Harley Davidson 350cc Motorcycle Details Out. Read in Malayalam
Story first published: Monday, June 29, 2020, 12:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X