കരകയറി യമഹ, ജൂലൈയിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച ഏക മോട്ടോർസൈക്കിൾ ബ്രാൻഡ്

ഇന്ത്യൻ ഇരുചക്ര വാഹന വിപണി കൊവിഡ്-19 പ്രതിസന്ധിക്കു ശേഷം കരകയറുന്നുണ്ടെങ്കിലും പ്രതിവർഷ വിൽപ്പന കണക്കിൽ ഇപ്പോഴും തകർച്ചയാണ് മിക്ക ബ്രാൻഡുകളും നേരിടുന്നത്. എന്നാൽ ജാപ്പനീസ് കമ്പനിയായ യമഹ മികച്ച വളർച്ചയാണ് ഇപ്പോൾ കൈവരിക്കുന്നത് എന്നത് ശ്രദ്ധേയമാവുകയാണ്.

കരകയറി യമഹ, ജൂലൈയിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച ഏക മോട്ടോർസൈക്കിൾ ബ്രാൻഡ്

2020 ജൂലൈയിൽ വാർഷിക വിൽപ്പന വളർച്ചയും വിപണി വിഹിതത്തിൽ വർധനവും രേഖപ്പെടുത്തിയ ഒരേയൊരു ഇരുചക്ര നിർമാതാക്കളാണ് യമഹ. അതേസമയം പ്രതിമാസ വിൽപ്പന വളർച്ചയും കമ്പനി നേടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം യമഹ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത് 49,989 യൂണിറ്റുകളായിരുന്നു.

കരകയറി യമഹ, ജൂലൈയിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച ഏക മോട്ടോർസൈക്കിൾ ബ്രാൻഡ്

ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ കമ്പനിയുടെ വിൽപ്പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 4.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിലെ 3.17 ശതമാനം വിപണി വിഹിതത്തിൽ നിന്ന് 2020 ജൂലൈയിൽ 3.90 ശതമാനമായി ഉയർത്താനും ജാപ്പനീസ് നിർമാതാക്കൾക്ക് കഴിഞ്ഞു.

MOST READ: ജുപ്പിറ്ററിന്റെ പുതിയ ZX ഡിസ്ക് വേരിയൻറ് പുറത്തിറക്കി ടിവിഎസ്

കരകയറി യമഹ, ജൂലൈയിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച ഏക മോട്ടോർസൈക്കിൾ ബ്രാൻഡ്

പ്രതിമാസ വിൽപ്പനയുടെ കാര്യത്തിൽ യമഹ 69.23 ശതമാനം വളർച്ച നേടി (2020 ജൂണിൽ വിറ്റ 29,539 യൂണിറ്റുകൾ). ഇതോടെ കമ്പനി റോയൽ എൻഫീൽഡിനെ മറികടന്ന് ഇന്ത്യൻ വിപണിയിൽ അഞ്ചാം സ്ഥാനം നേടി. ഹീറോ മോട്ടോകോർപ്, ഹോണ്ട, ടിവിഎസ്, ബജാജ് എന്നിവയ്ക്ക് പിന്നിലാണ് യമഹയിപ്പോൾ.

കരകയറി യമഹ, ജൂലൈയിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച ഏക മോട്ടോർസൈക്കിൾ ബ്രാൻഡ്

കയറ്റുമതി വിപണിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മാസം 14,212 യൂണിറ്റുകൾ കയറ്റുമതി ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞു. ഇത് 2019 ജൂലൈയിലെ കയറ്റുമതി കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 41.8 ശതമാനം കുറവാണ്.

MOST READ: ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി; എതിരാളി ടാറ്റ ആള്‍ട്രോസ്

കരകയറി യമഹ, ജൂലൈയിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച ഏക മോട്ടോർസൈക്കിൾ ബ്രാൻഡ്

യമഹയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്രവാഹനങ്ങൾ FZ (15,048 യൂണിറ്റ്), റേ ZR (12,032 യൂണിറ്റ്), ഫസിനോ (11,584 യൂണിറ്റ്) എന്നിവ ഉൾപ്പെടുന്നു. YZF-R15, MT-15 എന്നിവ 2020 ജൂലൈയിൽ യഥാക്രമം 6,869 യൂണിറ്റുകളും 3,928 യൂണിറ്റുകളും നിരത്തിലെത്തിച്ചു.

കരകയറി യമഹ, ജൂലൈയിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച ഏക മോട്ടോർസൈക്കിൾ ബ്രാൻഡ്

ആൽഫ, സാലൂട്ടോ, സാലൂട്ടോ RX, SZ എന്നിവ പോലുള്ള കുറച്ച് മോഡലുകൾ യമഹ അടുത്തിടെ നിർത്തിവെച്ചിരുന്നു. ശ്രേണിയിൽ മോഡലുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും പ്രതിവർഷ കണക്കുകളിൽ മികച്ച മുന്നേറ്റം നടത്താൻ സാധിച്ചത് ഏറെ ശ്രദ്ധേയമായി.

MOST READ: ബിഎസ് VI സ്‌പ്ലെന്‍ഡര്‍ പ്ലസിന് വില വര്‍ധനവുമായി ഹീറോ

കരകയറി യമഹ, ജൂലൈയിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച ഏക മോട്ടോർസൈക്കിൾ ബ്രാൻഡ്

കഴിഞ്ഞ മാസം യമഹ ബിഎസ്-VI കംപ്ലയിന്റ് FZ25, FZS 25 എന്നീ ജനപ്രിയ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകളും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, ഇവയ്ക്ക് ഇതുവരെ കാര്യമായ വിൽപ്പന സംഖ്യ നേടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ വരും മാസത്തിൽ കഥ മാറുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കരകയറി യമഹ, ജൂലൈയിലെ വിൽപ്പനയിൽ വളർച്ച കൈവരിച്ച ഏക മോട്ടോർസൈക്കിൾ ബ്രാൻഡ്

കൂടാതെ, യമഹ അടുത്തിടെ തങ്ങളുടെ ഓൺലൈൻ സ്റ്റോറിനും തുടക്കം കുറിച്ചിട്ടുണ്ട്. ഇത് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മോട്ടോർസൈക്കിൾ ഓൺലൈനായി ബുക്ക് ചെയ്യാൻ അനുവദിക്കുന്നു. ഈ സേവനം ഹോം ഡെലിവറിയും വാഗ്ദാനം ചെയ്യുന്നുണ്ട്. സമീപഭാവിയിൽ ഇന്ത്യൻ വിപണിയിൽ യമഹയ്ക്ക് ശക്തമായ ചുവടുവെപ്പുണ്ടാകുമെന്ന് തോന്നുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Recorded An Increase In July 2020 Sales. Read in Malayalam
Story first published: Tuesday, August 25, 2020, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X