ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതിയ സുസുക്കി ഹയാബൂസ

മോട്ടോർസൈക്കിൾ ലോകത്തെ ഇതിഹാസ താരമാണ് സുസുക്കി ഹയാബൂസ.1999 മുതൽ നിർമിച്ചിരുന്ന ബൂസ പുതിയ യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ താത്ക്കാലികമായി വിപണിയിൽ നിന്നും വിട്ടുനിന്നു.

ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതിയ സുസുക്കി ഹയാബൂസ

പ്രീമിയം മോട്ടോർസൈക്കിൾ പ്രേമികളടെ മനസിൽ പ്രത്യേക സ്ഥാനമുള്ള ഹയാബൂസ 2021 മോഡലായി വീണ്ടും അവതരിക്കാൻ തയാറെടുത്തു കഴിഞ്ഞു. മൂന്നാം തലമുറ മോഡലിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന ഐതിഹാസിക ബൈക്ക് പഴയ പ്രതാപത്തിലേക്ക് പുനരുധരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതിയ സുസുക്കി ഹയാബൂസ

എന്നാൽ അരങ്ങേറ്റത്തിന് മുന്നോടിയായി സുസുക്കിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 2021 മോഡൽ ഇടംപിടിച്ചിരിക്കുകയാണ്. എന്നാൽ പിന്നീട് കമ്പനി അത് നീക്കം ചെയ്യുകയും ചെയ്‌തു.

MOST READ: എതിരാളികളോട് മുട്ടിനിൽക്കാനാവാതെ വിറ്റാര ബ്രെസ; വിൽപ്പന കുറയുന്നതായി കണക്കുകൾ

ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതിയ സുസുക്കി ഹയാബൂസ

സൂപ്പർ സ്‌പോർട്‌സ് ടൂററിന്റെ ഏറ്റവും പുതിയ ആവർത്തനം 2019 മുതൽ അന്താരാഷ്ട്ര വിപണികളിൽ നിർത്തലാക്കിയ മോഡലിൽ നിന്നും നിരവധി അപ്‌ഡേറ്റുകൾ അവതരിപ്പിക്കും. ഇതിൽ കോസ്മെറ്റിക്, ഫീച്ചർ മെക്കാനിക്കൽ അപ്‌ഡേറ്റുകൾ എന്നിവ ഉൾപ്പെടുന്നു.

ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതിയ സുസുക്കി ഹയാബൂസ

2021 ഹയാബൂസ ഷാർപ്പ് അരികുകളുള്ള ഒരു പുതിയ സ്റ്റൈലിംഗ് അവതരിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ മുൻതലമുറ മോഡലിന്റെ ഡിസൈൻ ലൈനുകൾ ഇപ്പോഴും നിലനിർത്തുന്നു എന്നകാര്യം ശ്രദ്ധേയമാണ്. എങ്കിലും ഫെയറിംഗിന് മാറ്റങ്ങൾ നൽകാനും സുസുക്കി ശ്രദ്ധിച്ചിട്ടുണ്ട്.

MOST READ: സ്ട്രീറ്റ് സ്‌ക്രാംബ്ലറിന്റെ പുതിയ വേരിയന്റായ സാൻഡ്‌സ്റ്റോം പതിപ്പ് വിപണിയിലേക്ക്

ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതിയ സുസുക്കി ഹയാബൂസ

ട്രേഡ്മാർക്ക് എയർ വെന്റുകൾ ഉപയോഗിച്ച് നവീകരിച്ച മൂന്ന് ഭാഗങ്ങളുള്ള ലൈറ്റിംഗാണ് ഹയാബൂസക്ക് ഇത്തവണ നൽകിയിരിക്കുന്നത്. ക്രോമിൽ പൂർത്തിയാക്കിയ ഡ്യുവൽ എക്‌സ്‌ഹോസ്റ്റുകൾ കൂടുതൽ മെലിഞ്ഞതും നീളമേറിയതുമാണ്. എന്നിരുന്നാലും, ഹയാബൂസയുടെ പര്യായമായ ബൾബസ് അനുപാതങ്ങൾ ബൈക്കിന് ലഭിക്കുന്നുണ്ട്.

ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതിയ സുസുക്കി ഹയാബൂസ

പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലൈറ്റ്, പുതിയ ഫ്യുവൽ ടാങ്ക്, കൂടുതൽ എയറോഡൈനാമിക് ഫ്രണ്ട് ഫാസിയ എന്നിവ ഉപയോഗിച്ച് 2021 ബൂസ വാഗ്ദാനം ചെയ്യും. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഏറ്റവും പുതിയ കയാബ സസ്‌പെൻഷൻ സജ്ജീകരണത്തിന്റെ സഹായത്തോടെ ഒരേ ഇരട്ട-സ്പാർ തരം അലുമിനിയം ഫ്രെയിമിലാണ് ബൈക്ക് നിർമിക്കുന്നത്.

MOST READ: ടൈഗര്‍ 850 സ്‌പോര്‍ട്ടിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതിയ സുസുക്കി ഹയാബൂസ

പുതിയ ഹയാബൂസയുടെ അനലോഗ് സ്പീഡോമീറ്ററിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ 180 മൈൽ (290 കിലോമീറ്റർ) വേഗത കൈവരിക്കാൻ കഴിയുമെന്ന് മോട്ടോർസൈക്കിളിന്റെ പ്രമോഷണൽ വീഡിയോ സൂചിപ്പിക്കുന്നു. ഒപ്പം ഇൻസ്ട്രുമെന്റ് പാനലിൽ ടിഎഫ്ടി സ്ക്രീനും ഉൾപ്പെടും.

ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതിയ സുസുക്കി ഹയാബൂസ

സവാരി അനുഭവത്തെ പരിപൂർണമാക്കുന്നതിനായി 2021 ഹയാബൂസയിൽ ഒരു കൂട്ടം ഇലക്ട്രോണിക് എയ്ഡുകൾ സുസുക്കി ഘടിപ്പിക്കും. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എബി‌എസ് കോർണറിംഗ് പാക്കേജ്, ട്രാക്ഷൻ കൺട്രോൾ, ക്വിക്ക് ഷിഫ്റ്റർ മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ, വീലി കൺട്രോൾ എന്നിവയും അതിലേറെയും IMU അടിസ്ഥാനമാക്കിയുള്ള സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.

ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുതിയ സുസുക്കി ഹയാബൂസ

പഴയ 1340 സിസി യൂണിറ്റിന് പകരം 1440 സിസി ഇൻലൈൻ നാല് സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനിൽ നിന്ന് പുതിയ ഹയാബൂസ കരുത്താർജിക്കും. ഈ യൂണിറ്റ് 200 bhp വരെ പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഡിസിടി ഗിയർബോക്സുമായാകും ഇത് ജോടിയാക്കുക.

Most Read Articles

Malayalam
English summary
2021 Hayabusa Appeared On Suzuki Motorcycles Australia Website. Read in Malayalam
Story first published: Friday, February 5, 2021, 9:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X