പുതിയ നിറങ്ങളിൽ ഒരുങ്ങി 2021കവസാക്കി നിഞ്ച 650

നിഞ്ച 650 സൂപ്പർ ബൈക്കിനെ 2021 മോഡൽ വർഷത്തിലേക്ക് പരിഷ്ക്കരിച്ച് കവസാക്കി. മോട്ടോർസൈക്കിളിന് പുതുരൂപം നൽകാൻ പുതിയ കളർ ഓപ്ഷനുകൾ ചേർത്തതാണ് ശ്രദ്ധേയം.

പുതിയ നിറങ്ങളിൽ ഒരുങ്ങി 2021കവസാക്കി നിഞ്ച 650

KRT എഡിഷനായുള്ള മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് / മെറ്റാലിക് ഇംപീരിയൽ റെഡ്, ലൈം ഗ്രീൻ / എബോണി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ കളർ ഓപ്ഷനുകൾ ജാപ്പനീസ് വിപണിക്കായി മാത്രമാണ് കമ്പനി ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്.

പുതിയ നിറങ്ങളിൽ ഒരുങ്ങി 2021കവസാക്കി നിഞ്ച 650

ഇന്ത്യയിൽ കവസാക്കി നിഞ്ച 650 ലൈം ഗ്രീൻ, ലൈം ഗ്രീൻ/ എബോണി, പേൾ ഫ്ലാറ്റ് സ്റ്റാർഡസ്റ്റ് വൈറ്റ് എന്നിങ്ങനെ മൂന്ന് പെയിന്റ് സ്കീമുകളിൽ ലഭ്യമാണ്.

MOST READ: ഡെലിവറി ശൃംഖല മെച്ചപ്പെടുത്താൻ 11 ബോയിംഗ് ജെറ്റുകൾ സ്വന്തമാക്കി ആമസോൺ

പുതിയ നിറങ്ങളിൽ ഒരുങ്ങി 2021കവസാക്കി നിഞ്ച 650

സൂപ്പർബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിൽ റേസിംഗിനായി ഉപയോഗിക്കുന്ന കവസാക്കി നിഞ്ച ZX-10RR മോഡലിനോട് ഏറെ സാമ്യമുള്ളതാണ് 2021 നിഞ്ച 650 ലൈം ഗ്രീൻ / എബോണി KRT എഡിഷൻ.

പുതിയ നിറങ്ങളിൽ ഒരുങ്ങി 2021കവസാക്കി നിഞ്ച 650

റെഡ് ആക്‌സന്റുകൾ സൂക്ഷ്മമാണെങ്കിലും മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള ദൃശ്യ ആകർഷണം വർധിപ്പിക്കുന്നുണ്ട് എന്നകാര്യത്തിൽ സംശയമൊന്നും വേണ്ട. കൂടാതെ ഫെയറിംഗിന്റെ ചുവടെയുള്ള വെളുത്ത ഭാഗം ആകർഷകമായി തോന്നുന്നുമുണ്ട്.

MOST READ: നെക്സോൺ ഇവിക്ക് വെല്ലുവിളിയായി ഇലക്ട്രിക് കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി എംജി

പുതിയ നിറങ്ങളിൽ ഒരുങ്ങി 2021കവസാക്കി നിഞ്ച 650

അതേസമയം ഫ്യുവൽ ടാങ്കിലും ഫ്രണ്ട് ഫെൻഡറിലും മറ്റ് ചില ഭാഗങ്ങളിലും ലൈം ഗ്രീൻ കളറും കാണാൻ സാധിക്കും. പുതിയ ലൈം ഗ്രീൻ/ എബോണി KRT എഡിഷൻ ആകർഷകമായി തോന്നുമെങ്കിലും മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് / മെറ്റാലിക് ഇംപീരിയൽ റെഡ് കളർ ഓപ്ഷനാണ് കൂടുതൽ ശ്രദ്ധപിടിച്ചുപറ്റുന്നത്.

പുതിയ നിറങ്ങളിൽ ഒരുങ്ങി 2021കവസാക്കി നിഞ്ച 650

2021 നിഞ്ച 650-യുടെ രണ്ട് പുതിയ കളർ ഓപ്ഷനുകൾക്കായി 9,02,000 ജാപ്പനീസ് യെന്നാണ് മുടക്കേണ്ടത്. അതായത് ഏകദേശം 6.37 ലക്ഷം രൂപ. ഈ മോഡൽ സമീപ ഭാവിയിൽ ഇന്തിയിലും അവതരിപ്പിക്കാനുള്ള സാധ്യതകളുണ്ട് എന്നതിനാൽ കവസാക്കി പ്രേമികൾ നിരാശരാകേണ്ടതില്ല.

MOST READ: പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

പുതിയ നിറങ്ങളിൽ ഒരുങ്ങി 2021കവസാക്കി നിഞ്ച 650

2020 മെയ് മാസത്തിലാണ് നിഞ്ച 650-യുടെ പുതിയ ബിഎസ് VI പതിപ്പിനെ കവസാക്കി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 6.24 ലക്ഷം രൂപ വിലയുള്ള ബൈക്കിനായി ലൈം ഗ്രീന്‍-എബോണി, പേള്‍ഫ്‌ലാറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളും കമ്പനി പരിചയപ്പെടുത്തി.

പുതിയ നിറങ്ങളിൽ ഒരുങ്ങി 2021കവസാക്കി നിഞ്ച 650

ബിഎസ് VI 649 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് കവസാക്കി നിഞ്ച 650 മോഡലിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന്‍ 8,000 rpm -ല്‍ 68 bhp കരുത്തും 6,700 rpm -ല്‍ 64 Nm torque ഉം സൃഷ്ടിക്കാൻ പ്രാപ്‌തമാണ്.

MOST READ: ക്ലാസിക് 350 മോഡലിനും ഇനി കൂടുതൽ മുടക്കണം; ഇപ്പോഴും എതിരാളികളേക്കാൾ വില കുറവ്

പുതിയ നിറങ്ങളിൽ ഒരുങ്ങി 2021കവസാക്കി നിഞ്ച 650

ബ്ലൂടൂത്ത് കണക്ടിവിറ്റിയോടുകൂടിയ 4.3 ഇഞ്ച് ഫുള്‍ കളര്‍ TFT ഡിസ്‌പ്ലേയാണ് സൂപ്പർ ബൈക്കിൽ ജാപ്പനീസ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. കവസാക്കിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാം.

പുതിയ നിറങ്ങളിൽ ഒരുങ്ങി 2021കവസാക്കി നിഞ്ച 650

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ പിന്നില്‍ മോണോഷോക്കുമാണ് നിഞ്ചയുടെ സസ്‌പെന്‍ഷന്‍ ചുമതലകൾ നിറവേറ്റുന്നത്. അതോടൊപ്പം എബിഎസ്, ഇക്കോണോമിക്കല്‍ റൈഡിംഗ് ഇന്‍ഡിക്കേറ്റര്‍, സ്ലിപ്പര്‍ ക്ലച്ച് തുടങ്ങിയ ഫീച്ചറുകളും മോട്ടോർസൈക്കിളിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് റി്‌പ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
2021 Kawasaki Ninja 650 Unveiled in Japan With New Colour Options. Read in Malayalam
Story first published: Saturday, January 9, 2021, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X