Just In
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
സമ്പല്‍ സമൃദ്ധിയിലേക്ക് കണികണ്ടുണര്‍ന്ന് കേരളം; പുത്തന്‍ പ്രതീക്ഷകളുമായി വിഷു ദിനം
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്ലാസിക് 350 മോഡലിനും ഇനി കൂടുതൽ മുടക്കണം; ഇപ്പോഴും എതിരാളികളേക്കാൾ വില കുറവ്
ജനുവരിയിൽ വാഹന നിർമാതാക്കൾ എല്ലാം തങ്ങളുടെ മോഡലുകളുടെ വില വർധിപ്പിക്കുകയാണ്. ഹീറോ, കെടിഎം, ടിവിഎസ്, ഹസ്‌ഖ്‌വർണ എന്നിവയ്ക്ക് ശേഷം റോയൽ എൻഫീൽഡും തങ്ങളുടെ ജനപ്രിയ ക്ലാസിക് 350 മോഡലിനും വില പരിഷ്ക്കരിച്ചിരിക്കുകയാണ്.

ക്ലാസിക് 350 മോട്ടോർസൈക്കിളിന്റെ പുതുക്കിയ വില പട്ടികയും കമ്പനി പ്രഖ്യാപിച്ചു.എൻട്രി ലെവൽ സിംഗിൾ-ചാനൽ എബിഎസ് വേരിയന്റിന് 1.63 ലക്ഷം രൂപയും ടോപ്പ് എൻഡ് ഡ്യുവൽ ചാനൽ എബിഎസ് പതിപ്പിന് 1.88 ലക്ഷം രൂപയുമാണ് ഇനി മുതൽ മുടക്കേണ്ട എക്സ്ഷോറൂം വില.

അടിസ്ഥാന മോഡലിന് 1,873 രൂപ വില ഉയർന്നപ്പോൾ ടോപ്പ്-എൻഡ് പതിപ്പിന് 2,045 രൂപയോളമാണ് കൂടിയത്. റോയൽ എൻഫീൽഡ് ക്ലാസിക് 350 അതിന്റെ പ്രധാന എതിരാളികളായ ജാവ ക്ലാസിക്, ബെനലി ഇംപെരിയാലെ എന്നിവയേക്കാൾ വളരെ വിലകുറഞ്ഞതാണ് എന്നകാര്യം ശ്രദ്ധേയമാണ്.
MOST READ: 2020 ഡിസംബറിൽ അരങ്ങ് വാണ 10 മികച്ച കാറുകൾ

ഇവയ്ക്ക് യഥാക്രമം 1.83 ലക്ഷം, 1.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. റോയൽ എൻഫീൽഡ് ക്ലാസിക് 350 ഈ വർഷം ഒരു തലമുറ മാറ്റം സ്വീകരിക്കാൻ തയാറാടുക്കുകയാണിപ്പോൾ. പുതിയ മോഡലിന്റെ ഡിസൈൻ വിശദാംശങ്ങൾ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളിലൂടെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ, ബ്രോഡ് റിയർ ഫെൻഡറുകൾ, ക്രോം റിയർ വ്യൂ മിററുകൾ, ക്രോംഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ ഉൾപ്പെടെയുള്ള യഥാർഥ റെട്രോ ഡിസൈൻ ഘടകങ്ങൾ എൻഫീൽഡ് അതേപടി മുമ്പോട്ടുകൊണ്ടുപോകും.
MOST READ: ഹരിയാന റിന്യൂവബിൾ ഏജൻസിക്ക് നെക്‌സോൺ ഇലക്‌ട്രിക് കൈമാറി ടാറ്റ മോട്ടോർസ്

പുതിയ ബോഡി പാനലുകൾ, എൽഇഡി ഡിആർഎല്ലുകൾ, പുതിയ ഗ്രാബ് റെയിലുകൾ, പുതുക്കിയ ടെയിൽലാമ്പ് എന്നിവ ഇതിന്റെ ശ്രദ്ധേയമായ ചില മാറ്റങ്ങളിൽ ഉൾപ്പെടും. 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350 പുതിയ അലോയ് വീലുകളും വിൻഡ് ഡിഫ്ലെക്ടറുമായാണ് വരുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്.

തലമുറ മാറ്റത്തിനൊപ്പം ബൈക്കിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഡിജിറ്റൽ ഡിസ്പ്ലേയും അനലോഗ് സ്പീഡോമീറ്ററും ഉള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ലഭിച്ചേക്കാം. ഇത് മീറ്റിയോറിൽ കണ്ടതിന് സമാനമായിരിക്കും.
MOST READ: ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് അതിന്റെ പ്ലാറ്റ്ഫോമിന്റെ പരിഷ്ക്കരണമായിരിക്കും. പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡുലാർ ‘ജെ' പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്യും. ഇത് മീറ്റിയോർ 350 ക്രൂയിസറിന് അടിവരയിട്ട അതേ വാസ്‌തുവിദ്യയാണ്.

പുതിയ ആർക്കിടെക്ചർ ബൈക്കിനെ മുമ്പത്തേതിനേക്കാൾ ഭാരം കുറഞ്ഞതാക്കുകയും ഭാരം അനുപാതത്തിലേക്ക് ശക്തി വർധിപ്പിക്കുകയും ചെയ്യും. നൂതന SOHC കോൺഫിഗറേഷൻ ഉൾക്കൊള്ളുന്ന പുതിയ 350 സിസി, സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനും കമ്പനി വാഗ്‌ദാനം ചെയ്യും.
MOST READ: പുതുവർഷത്തിൽ പുതിയ തുടക്കത്തിനായി മാരുതി; മോഡലുകൾക്ക് കിടിലൻ ഓഫറുകൾ

അഞ്ച് സ്പീഡ് ഗിയർബോക്‌സുള്ള പുതിയ യൂണിറ്റ് പരമാവധി 20.2 bhp കരുത്തിൽ 27 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും. മീറ്റിയോറിനെ പോലെ ക്ലാസിക്കിന്റെ വൈബ്രേഷനുകളും കുറയാൻ സാധ്യതയുണ്ട്.

ബാക്കി ഉപകരണങ്ങളായ സസ്‌പെൻഷൻ, ഡിസ്ക്ക് ബ്രേക്കുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ നിലവിലെ മോഡലിൽ നിന്ന് കമ്പനി മുമ്പോട്ടുകൊണ്ടുപോകും. 1.70 ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയാകും 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350 മോട്ടോർസൈക്കിളിനായി മുടക്കേണ്ടി വരിക.