RSV4, ടുവാനോ V4 മോഡലുകളെ ഇന്ത്യന്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി അപ്രീലിയ

അപ്രീലിയ RSV4, ടുവാനോ V4 മോഡലുകളെ ഇന്ത്യന്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാതാക്കളായ പിയാജിയോ. ഈ വര്‍ഷം ആദ്യം തന്നെ ബൈക്കുകള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു.

RSV4, ടുവാനോ V4 മോഡലുകളെ ഇന്ത്യന്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി അപ്രീലിയ

ഇതോടെ പുതിയ മോഡലുകളുടെ കൂട്ടിച്ചേര്‍ക്കലിനൊപ്പം കമ്പനിക്ക് ആറ് മോട്ടോര്‍സൈക്കിളുകളുടെ പൂര്‍ണ്ണ പോര്‍ട്ട്ഫോളിയോ ഉണ്ടായിരിക്കും. പുതിയ 2021 അപ്രീലിയ RSV4, RSV4 ഫാക്ടറി എന്നിവയ്ക്ക് അല്പം ഉയര്‍ന്ന ഡിസ്പ്ലേസ്മെന്റ് എഞ്ചിനും അപ്ഡേറ്റുചെയ്ത ഇലക്ട്രോണിക്സും ഇന്‍സ്ട്രുമെന്റേഷനും ലഭിക്കുന്നു.

RSV4, ടുവാനോ V4 മോഡലുകളെ ഇന്ത്യന്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി അപ്രീലിയ

മിഡില്‍വെയ്റ്റ് മോഡലായ RS 660-ല്‍ നിന്ന് പുതിയ RSV4-ന് പുതിയ സ്‌റ്റൈലിംഗ് ഘടകങ്ങള്‍ ലഭിച്ചു. പുതിയ RSV4 മോഡലിന് കൂടുതല്‍ ആക്രമണാത്മക രൂപകല്‍പ്പന ലഭിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

MOST READ: 14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

RSV4, ടുവാനോ V4 മോഡലുകളെ ഇന്ത്യന്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി അപ്രീലിയ

ഇത് വളരെ കുറഞ്ഞ എയറോഡൈനാമിക് റെസിസ്റ്റന്‍സ് കോഫിഫിഷ്യന്റിന് കാരണമാകുന്നു. സൂപ്പര്‍ബൈക്കിലെ ഏറ്റവും പ്രധാനപ്പെട്ട ഡിസൈന്‍ അപ്ഡേറ്റുകളിലൊന്നില്‍ ഫെയറിംഗിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന പുനസ്ഥാപിച്ച വിംഗ്ലെറ്റുകള്‍ ഉള്‍പ്പെടുന്നു.

RSV4, ടുവാനോ V4 മോഡലുകളെ ഇന്ത്യന്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി അപ്രീലിയ

അധിക കോര്‍ണറിംഗ് ലൈറ്റുകളുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകളില്‍ നിന്നും ഇത് പ്രയോജനം നേടുന്നു. കൂടുതല്‍ 'സ്വാഭാവികവും ശാന്തവുമായ' സവാരി സ്ഥാനത്തിനായി പുതുക്കിയ എര്‍ണോണോമിക്‌സും ബൈക്കുകളുടെ സവിശേഷതയാണെന്ന് കമ്പനി അവകാശപ്പെടുന്നു.

MOST READ: മുഖം മാറാൻ കിയ കാർണിവൽ, പുതുതലമുറ മോഡൽ ഇന്ത്യയിലേക്കും; അവതരണം അടുത്ത വർഷം

RSV4, ടുവാനോ V4 മോഡലുകളെ ഇന്ത്യന്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി അപ്രീലിയ

13,000 rpm-ല്‍ 214 bhp കരുത്തും 10,500 rpm-ല്‍ 125 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1099 സിസി എഞ്ചിനാണ് മോഡലിന് കരുത്ത് നല്‍കുന്നത്. പുതിയ ബൈക്കിലെ അപ്ഡേറ്റുചെയ്ത ചില സവിശേഷതകളില്‍ മുമ്പത്തേതിനേക്കാള്‍ വലുതാണ് പുതിയ ടിഎഫ്ടി ഡിസ്പ്ലേ.

RSV4, ടുവാനോ V4 മോഡലുകളെ ഇന്ത്യന്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി അപ്രീലിയ

പുതിയ ECU, ആറ് ആക്‌സിസ് IMU പ്ലാറ്റ്‌ഫോമും ഇതിലുണ്ട്. പുതിയ മള്‍ട്ടി ലെവല്‍ എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍ സിസ്റ്റവും ആറ് റൈഡിംഗ് മോഡുകളും ഉണ്ട്. സെമി-ഫെയര്‍ഡ് സ്‌പോര്‍ട്ട്-ടൂറിംഗ് കൗണ്ടര്‍ - ടുവാനോ V4-ന് 1077 സിസി മോട്ടോര്‍ ലഭിക്കുന്നു. അത് 173 bhp കരുത്തും ഉത്പാദിപ്പിക്കുന്നു.

MOST READ: റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

RSV4, ടുവാനോ V4 മോഡലുകളെ ഇന്ത്യന്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി അപ്രീലിയ

RSV4 പതിപ്പിന് ഡാര്‍ക്ക് ലോസെല്‍ കളര്‍ സ്‌കീമില്‍ മാത്രംമാകും ലഭ്യമാകുക. എന്നാല്‍ RSV4 ഫാക്ടറി അപ്രീലിയ ബ്ലാക്ക്, ലാവ റെഡ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനില്‍ ബൈക്ക് ലഭ്യമാകും.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia Listed 2021 RSV4 and Tuono V4 In Indian Website, New Details Here. Read in Malayalam.
Story first published: Friday, April 30, 2021, 8:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X