മുഖം മാറാൻ കിയ കാർണിവൽ, പുതുതലമുറ മോഡൽ ഇന്ത്യയിലേക്കും; അവതരണം അടുത്ത വർഷം

ഇന്ത്യയിലെ ആഢംബര പ്രീമിയം എംപിവി വിഭാഗത്തിൽ തന്റേതായ സ്ഥാനം കണ്ടുപിടിച്ച മോഡലാണ് കിയ കാർണിവൽ. വിപണിയിൽ എത്തി അതിവേഗം ജനപ്രീതിയാർജിക്കാനും മോഡലിനായി. കാഴ്ച്ചയിലേതു പോലെ തന്നെ പ്രായോഗികതയിലും വാഹനം കേമനാണ്.

മുഖം മാറാൻ കിയ കാർണിവൽ, പുതുതലമുറ മോഡൽ ഇന്ത്യയിലേക്കും; അവതരണം അടുത്ത വർഷം

എന്നാൽ ആഗോളതലത്തിൽ കാർണിവലിന് പുതുതലമുറ മോഡൽ എത്തിയെങ്കിലും ഇന്ത്യയിൽ ഇതുവരെ എത്തിയില്ല. നിലവിലെ മോഡലിനേക്കാൾ കേമനായ പുത്തൻ ആവർത്തനം അടുത്ത വർഷം ആഭ്യന്തര വിപണിയിൽ എത്തുമെന്നതാണ് പുതിയ വാർത്ത.

മുഖം മാറാൻ കിയ കാർണിവൽ, പുതുതലമുറ മോഡൽ ഇന്ത്യയിലേക്കും; അവതരണം അടുത്ത വർഷം

പുതുതലമുറ കാർണിവലിനെ ഇന്ത്യൻ വിപണിയിലെത്തിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്ന് കിയ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് സെയിൽസ് ആൻഡ് ബിസിനസ് സ്ട്രാറ്റജി ഓഫീസറുമായ ടൈ-ജിൻ പാർക്ക് പറഞ്ഞു.

MOST READ: സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

മുഖം മാറാൻ കിയ കാർണിവൽ, പുതുതലമുറ മോഡൽ ഇന്ത്യയിലേക്കും; അവതരണം അടുത്ത വർഷം

ഒരു പുതിയ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന പുതിയ കാർണിവൽ എല്ലാ തലങ്ങളിലും ഇന്ത്യൻ പതിപ്പിനേക്കാൾ വലുതാണ്. പുതുതലമുറ മോഡലിന് പുതിയ അലോയ് വീലുകൾ, പുതുക്കിയ സി-പില്ലർ ഡിസൈൻ, കണക്റ്റുചെയ്ത ടെയിൽ ലാമ്പുകൾ, ഷാർപ്പ് ക്രീസുകൾ എന്നിവ ഉപയോഗിച്ച് സമ്പൂർണ മേക്കോവറാണ് ലഭിക്കുക.

മുഖം മാറാൻ കിയ കാർണിവൽ, പുതുതലമുറ മോഡൽ ഇന്ത്യയിലേക്കും; അവതരണം അടുത്ത വർഷം

പുതിയ സ്റ്റിയറിംഗ് വീൽ, അപ്‌ഡേറ്റുചെയ്‌ത ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, റോട്ടറി ഗിയർ ഡയൽ, പുതിയ എസി കൺട്രോൾ പാനൽ എന്നിവ ഉപയോഗിച്ച് പൂർത്തിയാക്കിയ ചില പ്രധാന അപ്‌ഗ്രേഡുകളും കാർണിവലിന്റെ അകത്തളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: കൊവിഡ് തരംഗത്തില്‍ രാജ്യത്തിന് താങ്ങായി ഹ്യുണ്ടായി; 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

മുഖം മാറാൻ കിയ കാർണിവൽ, പുതുതലമുറ മോഡൽ ഇന്ത്യയിലേക്കും; അവതരണം അടുത്ത വർഷം

ഒരു യുണീക് റിയർ പാസഞ്ചർ വ്യൂ സിസ്റ്റമാണ് വാഹനത്തിലെ മറ്റൊരു പ്രത്യേകത. അത് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലെ ക്യാമറയിലൂടെ പിന്നിൽ ഇരിക്കുന്നവരെ കാണാൻ ഫ്രണ്ട് സീറ്റ് യാത്രക്കാരെ അനുവദിക്കും.

മുഖം മാറാൻ കിയ കാർണിവൽ, പുതുതലമുറ മോഡൽ ഇന്ത്യയിലേക്കും; അവതരണം അടുത്ത വർഷം

ഇത് മാറ്റിനിർത്തിയാൽ, ഇത്തവണ കൂടുതൽ വയർലെസ് ചാർജറുകളും യുവിഒ കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ പതിപ്പും വരാനിക്കുന്ന പുതുതലമുറ കിയ കാർണിവലിൽ പ്രതീക്ഷിക്കുന്നുണ്ട്.

MOST READ: ടാറ്റ HBX എതിരാളിയുമായി സിട്രണ്‍; പരീക്ഷണയോട്ടം നടത്തി CC21

മുഖം മാറാൻ കിയ കാർണിവൽ, പുതുതലമുറ മോഡൽ ഇന്ത്യയിലേക്കും; അവതരണം അടുത്ത വർഷം

7, 8, 9 സീറ്റർ ഓപ്ഷനുകളിൽ കാർണിവൽ ലഭ്യമാകും. ആഗോളതലത്തിൽ ഫോർവേഡ് കൊളീഷൻ അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകൾ എംപിവിയിൽ കിയ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇവ ഇന്ത്യയിലും ലഭ്യമാകാനുള്ള ഒരു ചെറിയ സാധ്യതയുണ്ട്.

മുഖം മാറാൻ കിയ കാർണിവൽ, പുതുതലമുറ മോഡൽ ഇന്ത്യയിലേക്കും; അവതരണം അടുത്ത വർഷം

നിലവിലെ മോഡലിനെപ്പോലെ 2022 കാർണിവലിന് 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് ലഭ്യമാവുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ യൂണിറ്റ് 202 bhp കരുത്തിൽ 440 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

മുഖം മാറാൻ കിയ കാർണിവൽ, പുതുതലമുറ മോഡൽ ഇന്ത്യയിലേക്കും; അവതരണം അടുത്ത വർഷം

കിയ കാർണിവലിന്റെ നിലവിലെ മോഡലിനായി 24.95 ലക്ഷം മുതൽ 33.95 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. എന്നാൽ വരാനിരിക്കുന്ന കാർണിവലിന് ഇതിലും കൂടുതൽ വില നിശ്ചയിക്കാനാണ് സാധ്യത.

മുഖം മാറാൻ കിയ കാർണിവൽ, പുതുതലമുറ മോഡൽ ഇന്ത്യയിലേക്കും; അവതരണം അടുത്ത വർഷം

ഇന്ത്യയിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ടോപ്പ്-എൻഡ് വേരിയന്റുകളുമായാണ് കിയ കാർണിവൽ പ്രീമിയം എംപിവി മാറ്റുരയ്ക്കുന്നത്. കൂടാതെ ഫോർഡ് എൻ‌ഡവർ, ടൊയോട്ട ഫോർച്യൂണർ എന്നിവയ്ക്ക് പകരമായി പ്രവർത്തിക്കാനും മോഡലിനാകും.

Most Read Articles

Malayalam
English summary
New-Gen Kia Carnival MPV Could Launch In India Around 2022. Read in Malayalam
Story first published: Thursday, April 29, 2021, 10:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X