കൊവിഡ് തരംഗത്തില്‍ രാജ്യത്തിന് താങ്ങായി ഹ്യുണ്ടായി; 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

വര്‍ദ്ധിച്ചുവരുന്ന കൊവിഡ് -19 കേസുകള്‍ക്കിടയില്‍ രാജ്യത്തിന് കൈത്താങ്ങായി കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. പോയ വര്‍ഷവും രാജ്യത്ത് സഹായഹസ്തുമായി ഹ്യുണ്ടായി രംഗത്തെത്തിയിരുന്നു.

കൊവിഡ് തരംഗത്തില്‍ രാജ്യത്തിന് താങ്ങായി ഹ്യുണ്ടായി; 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

ഓക്‌സിജന്‍ വിതരണവുമായി മല്ലിടുന്ന ഈ ഘട്ടത്തില്‍, പ്രതിസന്ധി കുറയ്ക്കുന്നതിന് ദുരിതാശ്വാസ പാക്കേജ് വാഗ്ദാനം ചെയ്യുന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹ്യുണ്ടായി അതിന്റെ ജീവകാരുണ്യ വിഭാഗമായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്‍ (HMIF) വഴി 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് വാഗ്ദാനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കൊവിഡ് തരംഗത്തില്‍ രാജ്യത്തിന് താങ്ങായി ഹ്യുണ്ടായി; 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

കൊവിഡ്-19 മഹാമാരി ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇത് ഉപയോഗിക്കുമെന്നും അറിയിച്ചു.

MOST READ: കൊവിഡ് ഭീതിയിൽ മാരുതി; വ്യാപനം തുടർന്നാൽ വാഹനങ്ങളുടെ ഡിമാൻഡ് കുറയാൻ സാധ്യത എന്ന് ആർ‌സി ഭാർ‌ഗവ

കൊവിഡ് തരംഗത്തില്‍ രാജ്യത്തിന് താങ്ങായി ഹ്യുണ്ടായി; 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിനായും ഓക്‌സിജന്‍ നിര്‍മ്മിക്കുന്നതിനായും ഹരിയാനയിലെ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുമെന്ന് മാരുതി സുസുക്കിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് തരംഗത്തില്‍ രാജ്യത്തിന് താങ്ങായി ഹ്യുണ്ടായി; 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

ആശുപത്രികളില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സഹായിക്കുമെന്നും ഹ്യുണ്ടായി അറിയിച്ചു. ഗുരുതരമായ രോഗികളെയും ആശുപത്രികളെയും ഓക്‌സിജനില്‍ സ്വയംപര്യാപ്തമാക്കാന്‍ സഹായിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

MOST READ: മെയ്ഡ് ഇന്‍ ഇന്ത്യ മാഗ്നൈറ്റ് ദക്ഷിണാഫ്രിക്കന്‍ വിപണിയിലേക്കും; സ്വീകാര്യതയേറുന്നുവെന്ന് നിസാന്‍

കൊവിഡ് തരംഗത്തില്‍ രാജ്യത്തിന് താങ്ങായി ഹ്യുണ്ടായി; 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

കൂടാതെ, മെഡികെയര്‍ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും വിവിധ ആശുപത്രികളില്‍ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ നല്‍കുന്നതിനും അടുത്ത മൂന്ന് മാസത്തേക്ക് അവരുടെ പ്രവര്‍ത്തനച്ചെലവ് നിറവേറ്റുന്നതിനും ആവശ്യമെങ്കില്‍ ഫൗണ്ടേഷന്‍ സഹായിക്കും.

കൊവിഡ് തരംഗത്തില്‍ രാജ്യത്തിന് താങ്ങായി ഹ്യുണ്ടായി; 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

''ഈ കൊവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തിന് അഭൂതപൂര്‍വമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എസ്എസ് കിം പറഞ്ഞു.

MOST READ: അറുപതുകളുടെ തിളക്കം തിരികെ എത്തിച്ച് ഹാർലി-ഡേവിഡ്സൺ; 2021 ഇലക്ട്രാ ഗ്ലൈഡ് റിവൈവൽ വിപണിയിൽ

കൊവിഡ് തരംഗത്തില്‍ രാജ്യത്തിന് താങ്ങായി ഹ്യുണ്ടായി; 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച നഗരങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും അര്‍ത്ഥവത്തായ സഹായം നല്‍കുന്നതിന് ഹ്യുണ്ടായി ഈ വിഭവങ്ങള്‍ പുനര്‍വിന്യസിക്കുകയും ഈ പ്രയാസകരമായ സാഹചര്യങ്ങളില്‍ ആശ്വാസം പകരുന്ന ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു.

കൊവിഡ് തരംഗത്തില്‍ രാജ്യത്തിന് താങ്ങായി ഹ്യുണ്ടായി; 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

'നിരാശാജനകമായ ഇത്തരം സമയങ്ങളില്‍, പലപ്പോഴും കുഴപ്പങ്ങള്‍ക്കിടയില്‍ നമുക്ക് പ്രതീക്ഷ നഷ്ടപ്പെടും, എന്നാല്‍ ഇത്തരത്തിലുള്ള സമയങ്ങളാണ് നമ്മില്‍ എല്ലാവരുടെയും ഏറ്റവും മികച്ച മാനവികതയെ പുറത്തെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MOST READ: മാരുതിയുടെ നഷ്ടം നേട്ടമാക്കി ടാറ്റ; വില്‍പ്പനയുടെ 29 ശതമാനവും സംഭവന ചെയ്ത് ഡീസല്‍ പതിപ്പുകള്‍

കൊവിഡ് തരംഗത്തില്‍ രാജ്യത്തിന് താങ്ങായി ഹ്യുണ്ടായി; 20 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു

നിലവിലെ പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേകമായി ദുരിതാശ്വാസ നടപടികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇന്ത്യയിലെ കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തെ നേരിടാന്‍ ആളുകളെയും അടിസ്ഥാന സൗകര്യങ്ങളെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കമ്പനി പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Announces 20 Crore Relief Fund For To Help Set Up Oxygen Plant, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X