14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റ് പ്രതാപ് ബോസ് തല്‍സ്ഥാനത്തു നിന്നും രാജിവച്ചതായി റിപ്പോര്‍ട്ട്. മാര്‍ട്ടിന്‍ ഉലാരിക് ആണ് പുതിയ വൈസ് പ്രസിഡന്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

ടാറ്റ മോട്ടോര്‍സ് യൂറോപ്യന്‍ ടെക്നിക്കല്‍ സെന്റര്‍ ഡിസൈന്‍ മേധാവിയായിരുന്നു ഉലാരിക്. ബ്രാന്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ബോസ് മികച്ച അവസരങ്ങള്‍ക്കായി പോകാന്‍ തീരുമാനിച്ചുവെങ്കിലും കമ്പനിയുമായുള്ള തന്റെ ശേഷിക്കുന്ന കാലയളവില്‍ അവധിയില്‍ തുടരുമെന്നാണ്.

14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

കഴിഞ്ഞ 14 വര്‍ഷമായി ടാറ്റ മോട്ടോര്‍സിന്റെ അവിഭാജ്യ ഘടകമാണ് ബോസ്, ആഭ്യന്തര തലത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും മാര്‍ക്കിന്റെ ധാരണയില്‍ വിപ്ലവം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍, ഹാരിയര്‍, സഫാരി എന്നിവയുടെ 'ഇംപാക്റ്റ്' ഡിസൈന്‍ ഫിലോസഫി അവതരിപ്പിച്ചത് പ്രതാപ് ബോസാണ്. വരാനിരിക്കുന്ന HBX മോഡലും അദ്ദേഹത്തിന്റെ മാര്‍ഗ നിര്‍ദ്ദേശത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

ഈ ടാറ്റ കാറുകള്‍ ബ്രാന്‍ഡിന്റെ കാര്‍ ഡിസൈനിന്റെ മൊത്തത്തിലുള്ള മാറ്റത്തിന് സാക്ഷ്യം വഹിച്ചു. ടിയാഗൊ ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ രൂപകല്‍പ്പനയോടെ വിപ്ലവം ആരംഭിച്ചു. ബ്രാന്‍ഡ് അതിന്റെ ആദ്യത്തെ കോംപാക്ട് എസ്‌യുവി നെക്സോണ്‍ അവതരിപ്പിച്ചപ്പോള്‍ ഡിസൈനിന് കൂടുതല്‍ സ്വാധീനം ചെലുത്താനും സാധിച്ചു.

MOST READ: മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

എംപിവിയുടെ രൂപകല്‍പ്പനയില്‍ പരുഷമായ സമീപനം സ്വീകരിച്ച ബ്രാന്‍ഡില്‍ നിന്നുള്ള മറ്റൊരു വിപ്ലവ മോഡലാണ് ഹെക്‌സ. എന്നിരുന്നാലും, ഹാരിയറും അതിന്റെ സ്പ്ലിറ്റ്-സ്‌റ്റൈല്‍ ഫ്രണ്ട് ഫാസിയയും വിപണിയിലെത്തിയപ്പോള്‍ എസ്‌യുവി തങ്ങളുടെ സെഗ്മെന്റ് എതിരാളികളില്‍ നിന്ന് വേറിട്ടു നിന്നു.

14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

ആള്‍ട്രോസ് ലോഞ്ച് ചെയ്തപ്പോഴും ഇത് ആവര്‍ത്തിച്ചു, പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ടാറ്റയുടെ ചുവടുവെയ്പ്പായിരുന്നു ആള്‍ട്രോസിലൂടെ, ഒപ്പം പുതിയ ഒരു രൂപകല്‍പ്പനയും.

MOST READ: ഇനി കളി മാറും, പാൻ അമേരിക്ക 1250 അഡ്വഞ്ചർ ടൂററിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹാർലി, പ്രാരംഭ വില 16.90 ലക്ഷം രൂപ

14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

നിരവധി ഡിസൈന്‍ അവാര്‍ഡുകള്‍ സ്വീകരിച്ച ബോസിനെ അടുത്തിടെ 2021-ലെ വേള്‍ഡ് കാര്‍ പേഴ്സണ്‍ ആയി തെരഞ്ഞെടുക്കാന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. എങ്കിലും ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റ് അകിയോ ടൊയോഡയ്ക്കാണ് ഈ അവാര്‍ഡ് ലഭിച്ചത്.

14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

മാര്‍ട്ടിന്‍ ഉലാരിക്കിനെ സംബന്ധിച്ചിടത്തേളം, യുകെയിലെ ടിഎംഇടിസിയില്‍ നിന്നാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കൂടാതെ കോവെന്‍ട്രി (യുകെ), ടൂറിന്‍ (ഇറ്റലി), പൂനെ (ഇന്ത്യ) എന്നിവിടങ്ങളിലെ മൂന്ന് ടാറ്റ ഡിസൈന്‍ സെന്ററുകളില്‍ ടീമുകളെ നയിച്ചുള്ള പ്രവര്‍ത്തന പരിചയവും അദ്ദേഹത്തിനുണ്ടെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Pratap Bose Resigns As Tata Motors Design Head, Martin Uhlarik Appointed The New Design Chief. Read in Malayalam.
Story first published: Thursday, April 29, 2021, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X