SR160 നവീകരിച്ച പതിപ്പ് എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

നവീകരിച്ച SR160 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി അപ്രീലിയ. ബിഎസ് VI നവീകരണങ്ങളോടെ പോയ വര്‍ഷത്തിന്റെ തുടക്കത്തിലാണ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

SR160 നവീകരിച്ച പതിപ്പ് എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

മികച്ച സവാരി അനുഭവം നല്‍കുന്ന ചുരുക്കം സ്‌കൂട്ടറുകളില്‍ ഒന്നാണ് അപ്രീലിയ SR160. പ്രായോഗികത, സവാരി നിലവാരം, സവിശേഷതകളുടെ പട്ടിക എന്നിവ പോലുള്ള മറ്റ് ഘടകങ്ങളും സ്‌കൂട്ടറിന്റെ സവിശേഷതയാണ്.

SR160 നവീകരിച്ച പതിപ്പ് എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

എന്നിരുന്നാലും, കമ്പനി ഉപഭോക്താക്കളുടെയും വിദഗ്ദ്ധരുടെയും അഭിപ്രായങ്ങളെ ഗൗരവമായി എടുത്തിരിക്കാമെന്നും ഒരു പുനര്‍നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.

MOST READ: റേസിംഗ് പാരമ്പര്യത്തിന്റെ പ്രതീകമായി F ട്രിബ്യൂട്ടോ എഡിഷൻ മോഡലുകൾ പുറത്തിറക്കി മസെരാട്ടി

SR160 നവീകരിച്ച പതിപ്പ് എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

പിയാജിയോ ഇന്ത്യയുടെ ചെയര്‍മാനും എംഡിയുമായ ഡീഗോ ഗ്രാഫിയുടെ അഭിപ്രായത്തില്‍ അപ്രീലിയ SR160, മറ്റ് SR സീരീസുകള്‍ക്കൊപ്പം പുനര്‍രൂപകല്‍പ്പന ലഭിക്കും. നേരത്തെ ഉണ്ടായിരുന്ന SR150 മോഡലിനെ പിന്‍വലിച്ച ശേഷമാണ് SR160 പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്.

SR160 നവീകരിച്ച പതിപ്പ് എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

നവീകരണത്തില്‍ ഒത്തിരി മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഇഡി ഹെഡ്‌ലൈറ്റ്, ശരാശരി ഇന്ധനക്ഷമത പ്രദര്‍ശിപ്പിക്കുന്ന സമഗ്ര ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും നവീകരിച്ച് എത്തുന്ന പതിപ്പില്‍ പ്രതീക്ഷിക്കാം.

MOST READ: ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

SR160 നവീകരിച്ച പതിപ്പ് എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

സ്റ്റോപ്പ്-സ്റ്റാര്‍ട്ട് സവിശേഷയും ഇടംപിടിച്ചേക്കും. വരുന്ന ഉത്സവ സീസണില്‍ ഈ നവീകരിച്ച പതിപ്പിന്റെ അരങ്ങേറ്റം ഉണ്ടായേക്കുമെന്നാണ് സൂചന.

SR160 നവീകരിച്ച പതിപ്പ് എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

ഡീഗോയുടെ അഭിപ്രായമനുസരിച്ച്, വരും മാസങ്ങളില്‍ മറ്റൊരു പരിമിത പതിപ്പ് വെസ്പ സമാരംഭവും പ്രതീക്ഷിക്കാം. സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എതിരാളിയായ അപ്രീലിയ SXR125-ന്റെ അരങ്ങേറ്റവും ബ്രാന്‍ഡില്‍ നിന്ന് ഉണ്ടാകും.

MOST READ: വിപണിയിൽ മിന്നിത്തിളങ്ങി കൈഗർ, ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പരസ്യ വീഡിയോയുമായി റെനോ

SR160 നവീകരിച്ച പതിപ്പ് എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

SXR160 ഉള്‍പ്പെടെ നിരവധി ആവേശകരമായ ഉല്‍പ്പന്നങ്ങള്‍ ഈ വര്‍ഷം കമ്പനി പുറത്തിറക്കി. ഈ ആവേശം ഒട്ടും ചോരാതെ നിരവധി മോഡലുകള്‍ നിരത്തിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും ഡീഗോ ഗ്രാഫി പറഞ്ഞു.

SR160 നവീകരിച്ച പതിപ്പ് എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

വെസ്പ ഏറ്റവും ആകര്‍ഷകവും പ്രീമിയം സ്‌കൂട്ടര്‍ ബ്രാന്‍ഡാണ്, ഇത് ഇന്ത്യയില്‍ നന്നായി വളരുകയാണ്. പ്രീമിയം സ്‌കൂട്ടര്‍ സെഗ്മെന്റില്‍ വെസ്പയിലൂടെ പുതിയ ബെഞ്ച്മാര്‍ക്കുകള്‍ സജ്ജമാക്കുന്നത് ഞങ്ങള്‍ തുടരും.

MOST READ: കൊവിഡ് പ്രതിസന്ധിയില്‍ ഹ്യുണ്ടായിയും; അല്‍കാസറിന്റെ അരങ്ങേറ്റം വൈകും

SR160 നവീകരിച്ച പതിപ്പ് എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2021-ല്‍ വെസ്പയും അപ്രീലയും ഗണ്യമായ വളര്‍ച്ച കൈവരിച്ചു, അവസാന പാദത്തില്‍, തങ്ങളുടെ രണ്ട് ബ്രാന്‍ഡുകളും 2019-ലെ ഇതേ പാദത്തേക്കാള്‍ 25 ശതമാനം വളര്‍ച്ചയും 2020-ലെ താഴ്ന്ന അടിസ്ഥാന പാദത്തില്‍ 94 ശതമാനവും വളര്‍ച്ച കൈവരിച്ചു.

SR160 നവീകരിച്ച പതിപ്പ് എത്തുന്നു; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

ബ്രാന്‍ഡിന്റെ നെറ്റ്‌വര്‍ക്ക് രാജ്യത്ത് വര്‍ധിപ്പിക്കാനും കമ്പനി മുന്‍തൂക്കം നല്‍കും. നിലവില്‍ 260-ലധികം ഡീലര്‍ഷിപ്പുകള്‍ കമ്പനിക്ക് ഉണ്ട്. ഈ വര്‍ഷം ഈ സംഖ്യ വര്‍ധിപ്പിക്കാനും കമ്പനി പ്രവര്‍ത്തിക്കുന്നുവെന്ന് ഡീഗോ ഗ്രാഫി അറിയിച്ചു.

Source: Financial Express

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia Planning To Introduce Updated SR160 In India, Find Here All New Details. Read in Malayalam.
Story first published: Monday, April 26, 2021, 14:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X