റേസിംഗ് പാരമ്പര്യത്തിന്റെ പ്രതീകമായി F ട്രിബ്യൂട്ടോ എഡിഷൻ മോഡലുകൾ പുറത്തിറക്കി മസെരാട്ടി
ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടി F ട്രിബ്യൂട്ടോ സ്പെഷ്യൽ എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് തങ്ങളുടെ റേസിംഗ് ഭൂതകാലം ആഘോഷിക്കുകയാണ്.

കൃത്യം 95 വർഷം മുമ്പ് അതായത് 1926 ഏപ്രിൽ 25 -നാണ് മസെരാട്ടിയുടെ റേസിംഗ് അരങ്ങേറ്റം. ആൽഫിയറി മസെരാട്ടി ഓടിച്ച ട്രൈഡന്റ് അതിന്റെ ബോണറ്റിൽ വഹിച്ച ആദ്യത്തെ റേസിംഗ് കാർ, ടിപ്പോ 26, ടാർഗ ഫ്ലോറിയോയിൽ 1,500 സിസി ക്ലാസിൽ കിരീടം നേടി.

28 വർഷത്തിനുശേഷം, മസെരാട്ടി F1 -ൽ അരങ്ങേറ്റം കുറിക്കുകയും ജുവാൻ മാനുവൽ ഫാൻജിയോ നയിക്കുന്ന 250 F ഉപയോഗിച്ച് ലോക മോട്ടോർസ്പോർട്ടുകളുടെ പരകോടിയിലേക്ക് പ്രവേശിക്കുകയും ചെയ്തു.

നിരവധി വിജയങ്ങളാൽ കിരീടമണിഞ്ഞ ഒരു ഐതിഹാസിക പങ്കാളിത്തം, മസെരാട്ടി ഇന്ന് അനുസ്മരിക്കുന്നു. മത്സരത്തിലെ ബ്രാൻഡിന്റെ ചരിത്രവും റേസിംഗ് ലോകവുമായുള്ള ബന്ധവും പുതിയ F ട്രിബ്യൂട്ടോ സ്പെഷ്യൽ എഡിഷൻ മോഡലുകൾക്ക് പ്രചോദനമായി. ഇവ 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ നിർമ്മാതാക്കൾ വെളിപ്പെടുത്തി.

റോബോ ട്രിബ്യൂട്ടോ, അസ്സുറോ ട്രിബ്യൂട്ടോ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഗിബ്ലിയിലും ലെവാന്റെയിലും പ്രത്യേക സീരീസ് ലഭ്യമാണ്, ഒപ്പം കാഴ്ചയിലും വിശദാംശങ്ങളിലും ആകർഷിക്കുന്ന ഈ സ്പോർട്ടി പതിപ്പുകൾ മസെരാട്ടിയുടെ ആത്മാവിനെ ഉണർത്തുന്നു.
MOST READ: പുറകിൽ അത്ര തണുപ്പ് പോര? വെറും 80 രൂപ ചെലവിൽ പിൻ എസി വെന്റ് സജ്ജമാക്കാം; വീഡിയോ

റേസിംഗ് ഭൂതകാലത്തെക്കുറിച്ചുള്ള പരാമർശം എക്സ്റ്റീരിയറിൽ നിന്നും വ്യക്തമാണ്. ഇറ്റാലിയൻ മോട്ടോർസ്പോർട്ടുകളുടെ നിറമാണ് റെഡ്, ചരിത്രപരമായി മസെരാട്ടി കാറുകൾ എല്ലായ്പ്പോഴും ഈ നിറത്തിലുള്ള പെയിന്റ് വർക്കിൽ ഓടിച്ചിരുന്നു, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ മോട്ടോർ റേസിംഗിൽ ഇറ്റലിയെ ഇവ പ്രതിനിധീകരിച്ചു.

മറുവശത്ത്, അസുറോ ട്രിബ്യൂട്ടോയുടെ തിളക്കമുള്ളതും ഊർജ്ജസ്വലവുമായ ബ്ലൂ നിറം, ബ്രാൻഡിന്റെ ചരിത്ര ഭവനമായ മൊഡെന നഗരത്തിന്റെ നിറങ്ങളിലൊന്നാണ് ബ്ലൂ എന്ന വിഷ്വൽ ഓർമ്മപ്പെടുത്തലാണ്.
MOST READ: സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

യെല്ലോ ബ്രേക്ക് ക്യാലിപ്പറുകളും റെഡ് യെല്ലോ ലിവറിയും വീൽ ട്രിമ്മുകളിൽ ഇതേ നിറങ്ങളുമുള്ള വ്യതിരിക്തമായ ഫാൻജിയോയുടെ 250 F -നേയും ഇവ അനുസ്മരിക്കുന്നു.

എക്സ്റ്റീരിയർ ലുക്ക് പൂർത്തിയാക്കുന്നതിന് ലെവന്റേ F ട്രിബ്യൂട്ടോയിൽ ആന്റിയോ 21 ഇഞ്ച് വീലുകൾ ബ്ലാക്ക് നിറത്തിലും ഗിബ്ലി F ട്രിബ്യൂട്ടോയിൽ ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള 21 ഇഞ്ച് ടൈറ്റാനോ വീലുകളും ഘടിപ്പിച്ചിരിക്കുന്നു.
MOST READ: വിപണിയിൽ മിന്നിത്തിളങ്ങി കൈഗർ, ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പരസ്യ വീഡിയോയുമായി റെനോ

വീൽ ആർച്ചുകളിൽ ഗ്ലോസ് ബ്ലാക്കിൽ ഒരു പ്രത്യേക ബാഡ്ജും C-പില്ലറിൽ ബോഡി കളറിൽ ട്രൈഡന്റ് ലോഗോയുമുണ്ട്.


Click it and Unblock the Notifications








